വാറന്റി കാലയളവില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഹോണ്ട

ഇരുചക്ര വാഹനങ്ങള്‍ക്കുള്ള വാറന്റി കാലയളവില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട. ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കും ഇത് ബാധകമാണെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

വാറന്റി കാലയളവില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഹോണ്ട

ബിഎസ് IV മോഡലുകള്‍ക്ക് രണ്ട് വര്‍ഷവും ബിഎസ് VI മോഡലുകളില്‍ മൂന്ന് വര്‍ഷവും എക്‌സ്‌റ്റെന്‍ഡഡ് വാറണ്ടിയാണ് നിര്‍മ്മാതാക്കള്‍ നല്‍കുന്നത്. ഒരു വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളില്‍ ഈ ഓപ്ഷന്‍ ഹോണ്ട വാഗ്ദാനം ചെയ്യും.

വാറന്റി കാലയളവില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഹോണ്ട

വാറന്റി കാലയളവില്‍ വര്‍ധനവ് വരുത്തുന്നതോടെ മൊത്തം 5 വര്‍ഷത്തേക്കുള്ള വാറണ്ടി ഉപഭോക്താക്കള്‍ക്ക് ലഭിക്കും (രണ് വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 3 വര്‍ഷം നീട്ടിയ വാറണ്ടി). അതേസമയം, ബിഎസ് VI മോഡലുകള്‍ക്ക് മൊത്തം ആറ് വര്‍ഷത്തെ വാറന്റി കവറേജ് ഉണ്ടായിരിക്കും (3 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് + 3 വര്‍ഷം നീട്ടിയ വാറണ്ടി).

MOST READ: ബിഎസ് VI ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഡെലിവറി ആരംഭിച്ച് ടാറ്റ

വാറന്റി കാലയളവില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഹോണ്ട

എക്‌സ്റ്റെന്‍ഡഡ് വാറണ്ടിയുടെ വ്യവസ്ഥകള്‍ സ്റ്റാന്‍ഡേര്‍ഡ് വ്യവസ്ഥയ്ക്ക് സമാനമായി തുടരുമെന്ന് ഹോണ്ട അറിയിച്ചു. രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

വാറന്റി കാലയളവില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഹോണ്ട

ഹോണ്ടയില്‍ നിന്നുള്ള മറ്റു വാര്‍ത്തകള്‍ പരിശോധിച്ചാല്‍ രാജ്യത്ത് 40 ശതമാനം ഡീലര്‍ഷിപ്പുകളുടെയും 30 ശതമാനം ടച്ച്‌പോയിന്റുകളുടെയും പ്രവര്‍ത്തനം കമ്പനി ഭാഗികനായി പുനരാരംഭിച്ചിട്ടുണ്ട്.

MOST READ: പുത്തൻ ഹോണ്ട സിറ്റിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും

വാറന്റി കാലയളവില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഹോണ്ട

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണ് വില്‍പ്പന പുനരാരംഭിച്ചിരിക്കുന്നത്. സാമൂഹിക അകലം ഉള്‍പ്പടെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഹേണ്ട അറിയിച്ചു.

വാറന്റി കാലയളവില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഹോണ്ട

ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കമ്പനി സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഹോണ്ടയുടെ നിര്‍മാണ പ്ലാന്റുകള്‍, വിതരണക്കാര്‍, ലോജിസ്റ്റിക് പങ്കാളികള്‍, ഡീലര്‍ഷിപ്പുകള്‍, സേവന കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെല്ലാം ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണ്.

MOST READ: C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

വാറന്റി കാലയളവില്‍ വര്‍ധനവ് പ്രഖ്യാപിച്ച് ഹോണ്ട

ലോക്ക്ഡൗണിന്റെ ഭാഗമായി നേരത്തെ ഒരു മാസത്തിലേറെയായി അവരുടെ സര്‍വീസ് സെന്ററുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഇളവുകള്‍ ലഭിക്കുന്ന മുറയ്ക്ക്, കൂടുതല്‍ ഹോണ്ട ഷോറൂമുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Most Read Articles

Malayalam
English summary
Honda Two Wheelers Get Optional Warranty Extension. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X