സ്വാര്‍ട്ട്പിലന്‍ 200 അവതരണം ഉടനെന്ന് ഹസ്ഖ്‌വര്‍ണ

സ്വീഡിഷ് മോട്ടോര്‍സൈക്കിള്‍ കമ്പനിയായ ഹസ്ഖ്‌വര്‍ണ, തങ്ങളുടെ മൂന്നാമത്തെ മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. സ്വാര്‍ട്ട്പിലന്‍ 200 എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ അധികം വൈകാതെ വിപണിയില്‍ എത്തുമെന്ന് അറിയിച്ചിരുന്നു.

സ്വാര്‍ട്ട്പിലന്‍ 200 അവതരണം ഉടനെന്ന് ഹസ്ഖ്‌വര്‍ണ

നിരവധി തവണ ബൈക്ക് നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബൈക്കിന്റെ അവതരണം സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

സ്വാര്‍ട്ട്പിലന്‍ 200 അവതരണം ഉടനെന്ന് ഹസ്ഖ്‌വര്‍ണ

ബജാജ് പ്ലാന്റിന് സമീപം പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങളാണ് ബൈക്ക്‌ദേഖോ പങ്കുവെച്ചിരിക്കുന്നത്. ലഭിക്കുന്ന സൂചന അനുസരിച്ച് ബൈക്കിനെ നിര്‍മ്മാതാക്കള്‍ അധികം വൈകാതെ തന്നെ വിപണിയില്‍ എത്തിക്കും.

MOST READ: വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

സ്വാര്‍ട്ട്പിലന്‍ 200 അവതരണം ഉടനെന്ന് ഹസ്ഖ്‌വര്‍ണ

നിലവില്‍ ബ്രാന്‍ഡില്‍ നിന്നും സ്വാര്‍ട്ട്പിലന്‍ 250, വിറ്റ്പിലന്‍ 250 എന്നീ രണ്ട് മോഡലുകളാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. സ്‌ക്രാംബ്ലര്‍ നിരയിലേക്ക് എത്തുന്ന സ്വാര്‍ട്ട്പിലെന്‍ 200 അതിന്റെ 250 മോഡലുകളിലെന്നപോലെ പല ഘടകങ്ങളും കെടിഎം ഡ്യൂക്ക് 200 നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ പതിപ്പുമായി പങ്കിടുന്നു.

സ്വാര്‍ട്ട്പിലന്‍ 200 അവതരണം ഉടനെന്ന് ഹസ്ഖ്‌വര്‍ണ

ഡ്യൂക്കിന്റെ അതേ 200 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫ്യുവല്‍ ഇഞ്ചക്റ്റഡ് ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാകും മോട്ടോര്‍സൈക്കിളില്‍ ഇടംപിടിക്കുക. ഈ എഞ്ചിന്‍ 10,000 rpm -ല്‍ 25 bhp കരുത്തും 8,000 rpm-ല്‍ 19 Nm torque ഉം ഉത്പാദിപ്പിക്കും.

MOST READ: പുതിയ എംപിവിയുമായി മാരുതി; എതിരാളി മഹീന്ദ്ര മറാസോ

സ്വാര്‍ട്ട്പിലന്‍ 200 അവതരണം ഉടനെന്ന് ഹസ്ഖ്‌വര്‍ണ

ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഈ DOHC എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. സസ്‌പെന്‍ഷന്‍, ബ്രേക്കുകള്‍ എന്നിവ പോലുള്ള മറ്റ് മെക്കാനിക്കല്‍ ഘടകങ്ങളും സമാനമായി തുടരുന്നു.

സ്വാര്‍ട്ട്പിലന്‍ 200 അവതരണം ഉടനെന്ന് ഹസ്ഖ്‌വര്‍ണ

ഓള്‍-എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം, ഡ്യുവല്‍-ചാനല്‍ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) എന്നിങ്ങനെ നിരവധി ഫീച്ചറുകളും സ്വാര്‍ട്ട്പിലന്‍ 200 പട്ടികയില്‍ ഇടംപിടിക്കും.

MOST READ: ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സവിശേഷതകൾ നൽകി സ്കോർപ്പിയോയെ പരിഷ്കരിച്ച മഹീന്ദ്ര

സ്വാര്‍ട്ട്പിലന്‍ 200 അവതരണം ഉടനെന്ന് ഹസ്ഖ്‌വര്‍ണ

വരാനിരിക്കുന്ന മോഡല്‍ എതിരാളികളെക്കാള്‍ വില കുറവില്‍ ഇന്ത്യയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സ്വാര്‍ട്ട്പിലന്‍ 200 അതിന്റെ ഫ്രെയിം 250 സിസി ഹസ്ഖികളുമായി പങ്കിടുന്നു. 125, 200 ഡ്യൂക്കുകളിലെ വെല്‍ഡെഡ് യൂണിറ്റില്‍ നിന്ന് വ്യത്യസ്തമായി സ്വാര്‍ട്ട്പൈലന്‍ 200 ഒരു ബോള്‍ട്ട്-ഓണ്‍ സബ്ഫ്രെയിമാണ് ഉപയോഗിക്കുന്നത്.

സ്വാര്‍ട്ട്പിലന്‍ 200 അവതരണം ഉടനെന്ന് ഹസ്ഖ്‌വര്‍ണ

കെടിഎം ഡീലര്‍ഷിപ്പിലൂടെയാകും ഹസ്ഖ്‌വര്‍ണ ബൈക്കുകള്‍ വില്‍പ്പനക്കെത്തുക. ബ്രാന്‍ഡില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ മോഡലായാകും പുതിയ സ്വാര്‍ട്ട്പിലന്‍ 200.

Most Read Articles

Malayalam
കൂടുതല്‍... #ഹസ്ഖ്‌വര്‍ണ #husqvarna
English summary
Husqvarna Svartpilen 200 Launching Soon In India. Read in Malayalam.
Story first published: Thursday, October 15, 2020, 15:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X