വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ കിയ ഇന്ത്യയിൽ പുറത്തിറക്കി. 13.75 ലക്ഷം രൂപയാണ് പ്രത്യേക പതിപ്പിന്റെ പ്രാരംഭ എക്സ്-ഷോറൂം വില.

വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

ഈ പുതിയ, ലിമിറ്റഡ് എഡിഷൻ വേരിയനറ് മോഡലിന്റെ ഇന്ത്യയിലെ ഒരു വർഷത്തെ വാർഷികം ആഘോഷിക്കുന്നു. സെൽറ്റോസിന്റെ ഈ മോഡൽ പരിമിതമായ സമയത്തേക്ക് മാത്രമേ കിയ വാഗ്ദാനം ചെയ്യുകയുള്ളൂ.

വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

പുതിയ സെൽറ്റോസ് ആനിവേഴ്‌സറി എഡിഷന് തുല്യമായ HTX ട്രിം ലെവലിനേക്കാൾ 41,000 രൂപ കൂടുതലാണ്. വിലയിലെ വർധനയും അപ്‌ഡേറ്റ് ചെയ്ത സ്റ്റൈലിംഗും ഉണ്ടായിരുന്നിട്ടും, സ്‌പോർട്ടിയർ GT ലൈൻ ട്രിമ്മുകളുമായിട്ട് വിലയിൽ ഗണ്യമായ വിടവ് ഇപ്പോഴും ഉണ്ട്.

MOST READ: ഇസൂസു D-മാക്സ്, S-ക്യാബ് ബിഎസ് VI മോഡലുകൾ പുറത്തിറക്കി; വില 7.84 ലക്ഷം രൂപ

വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

സെൽറ്റോസ് ആനിവേഴ്‌സറി എഡിഷനിലെ ഏറ്റവും വലിയ മാറ്റം അതിന്റെ എക്സ്റ്റീരിയർ സ്റ്റൈലിംഗാണ്, അത് അടിസ്ഥാനമാക്കിയുള്ള HTX ട്രിം ലെവലുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ മികച്ചതായി കാണപ്പെടുന്നു.

വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

ഫോഗ്-ലൈറ്റ് ചുറ്റുപാടുകൾ, സൈഡ് സ്കേർട്ടുകൾ, റിയർ ബമ്പറിലെ ഫോക്സ് ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് സെക്ഷൻ, അലോയി വീലുകളുടെ സെന്റർ ക്യാപ്സ് എന്നിവയിലെ ഓറഞ്ച് ആക്സന്റുകളാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ടെയിൽഗേറ്റിൽ ഓറഞ്ച് നിറത്തിലുള്ള ‘ഫസ്റ്റ് ആനിവേഴ്‌സറി എഡിഷൻ' ബാഡ്ജും ഉണ്ട്.

MOST READ: അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി ഹോണ്ട; പ്രാരംഭ വില 7 ലക്ഷം രൂപ

വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

ഇതിനുപുറമെ, ഫ്രണ്ട് എന്റിന് സിൽവർ നിറത്തിലൊരുക്കിയ പുതിയ ഫോക്സ് സ്കിഡ് പ്ലേറ്റ് ഡിസൈനും ലഭിക്കുന്നു. വശങ്ങളിൽ, പുതിയ ക്ലാഡിംഗ് സിൽവർ നിറത്തിൽ പൂർത്തിയാക്കിയ പുതിയ സൈഡ് സ്കേർട്ടുകളും ഒരു സെൽറ്റോസ് ബാഡ്ജും വരുന്നു, പിന്നിൽ പുതിയ സിൽവർ ഡിഫ്യൂസറും വാഹനത്തിന് ലഭിക്കുന്നു.

വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

അലോയി വീൽ രൂപകൽപ്പന സാധാരണ HTX ട്രിമിന് തുല്യമാണ്, എന്നിരുന്നാലും ഇതിൽ അവ റേവൻ ബ്ലാക്കിൽ പൂർത്തിയാക്കിയിരിക്കുന്നു. പുതിയ ബമ്പറുകൾ സെൽറ്റോസിന്റെ ദൈർഘ്യം 60 mm വർധിപ്പിച്ചു, എന്നിരുന്നാലും ഇത് വാഹനത്തിന്റെ ഇന്റീരിയർ സ്പെയിസിനെ ബാധിക്കില്ല.

MOST READ: ഡിസൈനിലും ഫീച്ചറിലും സമ്പന്നൻ; 2021 സാന്റാ ഫെ എസ്‌യുവിയെ പരിചയപ്പെടുത്തി ഹ്യുണ്ടായി

വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

പുതിയതും എക്സ്ക്ലൂസീവ് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ ഫിനിഷുകളിൽ കിയ ആനിവേഴ്‌സറി എഡിഷൻ വാഗ്ദാനം ചെയ്യും. അറോറ ബ്ലാക്ക് പേളിനൊപ്പം ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് പേളിനൊപ്പം സ്റ്റീൽ സിൽവർ എന്നീ കളർ സ്കീമുകൾക്ക് പുറമേ, അറോറ ബ്ലാക്ക് പേൾ ഗ്ലേസിയർ വൈറ്റ് പേൾ ഡ്യുവൽ-ടോൺ ഓപ്ഷനോടും പ്രത്യേക പതിപ്പ് വാഗ്ദാനം ചെയ്യും.

വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

HTX ട്രിമുമായി താരതമ്യപ്പെടുത്തുമ്പോൾ, ആനിവേഴ്‌സറി എഡിഷന്റെ ഇന്റീരിയർ പൂർണ്ണ ബ്ലാക്ക് തീമിൽ പൂർത്തിയായി, ഡാഷ്‌ബോർഡിൽ ബ്ലാക്ക് ഉൾപ്പെടുത്തലുകൾ, ഡോർ കാർഡുകൾ, സീറ്റുകൾ എന്നിവപോലും ബ്ലാക്ക് നിറത്തിലുള്ള ലെതറെറ്റിൽ ഹണി കോമ്പ് പാറ്റേണിൽ ഒരുക്കിയിരിക്കുന്നു.

MOST READ: 2020 മൂന്നാം പാദത്തിലെ വില്‍പ്പന കണക്കുകളുമായി മെര്‍സിഡീസ്; ഉത്സവ സീസണില്‍ പ്രതീക്ഷ

വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

സവിശേഷതകളുടെ കാര്യത്തിൽ, HTX ട്രിമിനൊപ്പം വാഗ്ദാനം ചെയ്യുന്ന എല്ലാ ഫീച്ചറുകളും സെൽറ്റോസ് വാർഷിക പതിപ്പിൽ വരുന്നു. ഇതിനർത്ഥം ABS+EBD, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളും, കീലെസ് എൻട്രി, സൺറൂഫ്, റിയർ എസി വെന്റുകൾ എന്നിവയും അതിലേറെയും ഇതിൽ വരുന്നു എന്നാണ്.

വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, UVO (കിയയുടെ കണക്റ്റഡ് കാർ ടെക്), ആറ് സ്പീക്കർ മ്യൂസിക് സിസ്റ്റം, വയർലെസ് ചാർജർ, എയർ പ്യൂരിഫയർ, ആംബിയന്റ് മൂഡ് ലൈറ്റിംഗ് തുടങ്ങിയ സവിശേഷതകൾ ഇതിലൊരുക്കിയിരിക്കുന്നു. അവസാന അപ്‌ഡേറ്റിന് ശേഷമുള്ള എല്ലാ വേരിയന്റുകളിലെയും എന്ന പോലെ, സെൽറ്റോസ് ആനിവേഴ്‌സറി എഡിഷനിലും റിമോർട്ട് എഞ്ചിൻ സ്റ്റാർട്ട് ഓപ്ഷനും വരുന്നു.

വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

നിലവിലുള്ള HTX വേരിയന്റുകളുടെ അതേ എഞ്ചിൻ ഓപ്ഷനുകളാണ് കിയ സെൽറ്റോസ് ആനിവേഴ്‌സറി എഡിഷനിലും സജ്ജീകരിച്ചിരിക്കുന്നത്. 115 bhp കരുത്തും, 144 Nm torque ഉം ഉത്പാദിക്കുന്ന 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ CVT ഗിയർബോക്സുമായി ജോടിയാക്കുന്നു.

വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

1.5 ലിറ്റർ ടർബോ-ഡീസൽ എഞ്ചിൻ ഓപ്ഷനുമുണ്ട്, ഇത് 115 bhp കരുത്തും, 250 Nm torque ഉം ടോർക്ക് പുറന്തള്ളുന്നു. എന്നിരുന്നാലും, ഈ ട്രിമിൽ, ആര് സ്പീഡ് മാനുവൽ ഗിയർബോക്സ് ഉപയോഗിച്ച് മാത്രമേ എഞ്ചിൻ ലഭ്യമാവൂ. ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് ആനിവേഴ്‌സറി എഡിഷനൊപ്പം ലഭിക്കില്ല.

വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

പരിമിത പതിപ്പായ കിയ സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി ക്രെറ്റ, നിസ്സാൻ കിക്ക്സ്, എം‌ജി ഹെക്ടർ, ടാറ്റ ഹാരിയർ, മഹീന്ദ്ര XUV500 എന്നിവയുമായി മത്സരിക്കും.

Most Read Articles

Malayalam
English summary
KIA Launched Seltos Anniversary Edition In India At Rs 13.75 Lakhs. Read in Malayalam.
Story first published: Thursday, October 15, 2020, 14:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X