ഡിസൈനിലും ഫീച്ചറിലും സമ്പന്നൻ; 2021 സാന്റാ ഫെ എസ്‌യുവിയെ പരിചയപ്പെടുത്തി ഹ്യുണ്ടായി

2021 മോഡൽ സാന്റാ ഫെ എസ്‌യുവിയെ ഔദ്യോഗികമായി പുറത്തിറക്കി ഹ്യുണ്ടായി. പുതിയ ഡിസൈൻ, നൂതന ലൈറ്റിംഗ് സിഗ്നേച്ചറുകൾ, മികച്ച സവിശേഷതകൾ, ഓൾ-വീൽ ഡ്രൈവുള്ള ഹൈബ്രിഡ് എഞ്ചിൻ, സുരക്ഷാ സവിശേഷതകൾ എന്നിവയെല്ലാം ചേർത്ത് ഒരുക്കിക്കൊണ്ടാണ് പുതിയ പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്.

ഡിസൈനിലും ഫീച്ചറിലും സമ്പന്നൻ; 2021 സാന്റാ ഫെ എസ്‌യുവിയെ പരിചയപ്പെടുത്തി ഹ്യുണ്ടായി

വരാനിരിക്കുന്ന ട്യൂസോണിനെപ്പോലെ തന്നെ സാന്റാ ഫെ അതിന്റെ മുൻ മോഡലിൽ നിന്ന് ഒഴിഞ്ഞുമാറാൻ കാര്യമായി ശ്രമിച്ചിട്ടുണ്ട്. കുറച്ച് കാലമായി വിപണിയിൽ ഉണ്ടായിരുന്ന മോഡലുകളോടുള്ള താൽപര്യം നിലനിർത്താനാണ് പുതുക്കിയ സ്റ്റൈലിംഗ് അവതരിപ്പിക്കാൻ ഹ്യുണ്ടായിക്ക് പ്രേരണയായത്.

ഡിസൈനിലും ഫീച്ചറിലും സമ്പന്നൻ; 2021 സാന്റാ ഫെ എസ്‌യുവിയെ പരിചയപ്പെടുത്തി ഹ്യുണ്ടായി

കൂടാതെ ഹ്യുണ്ടായി ആദ്യമായി സാന്റാ ഫെയിൽ ഒരു 'കാലിഗ്രാഫി' വേരിയന്റും അവതരിപ്പിച്ചു. ഇത് കൂടുതൽ സവിശേഷതകളും വ്യത്യാസങ്ങളുമാണ് എസ്‌യുവി നിരയിലേക്ക് ചേർക്കുന്നത്. പുതിയ രൂപഘടനയിൽ ഒരു തിരശ്ചീന ക്യാബിൻ പ്രൊഫൈൽ, സ്കാലോപ്ഡ് ലോവർ ഡോർ പാനലുകൾ എന്നിവയും ഉൾക്കൊള്ളുന്നു.

MOST READ: ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി ടൊയോട്ട ഫോർച്യൂണറും ഹിലക്‌സ് പിക്കപ്പും

ഡിസൈനിലും ഫീച്ചറിലും സമ്പന്നൻ; 2021 സാന്റാ ഫെ എസ്‌യുവിയെ പരിചയപ്പെടുത്തി ഹ്യുണ്ടായി

അകത്തളത്തിലേക്ക് നോക്കിയാൽ വരാനിരിക്കുന്ന സാന്റാ ഫെയ്ക്ക് ഒരു പുതിയ ഫ്ലോട്ടിംഗ് സെന്റർ കൺസോൾ ഡിസൈൻ ലഭിക്കുന്നു. ക്യാബിന് പ്രീമിയം അപ്പീൽ നൽകുന്നതിന് ധാരാളം നാപ്പ ലെതറും ഹ്യുണ്ടായി ഉപയോഗിക്കുന്നു. ഒപ്പം അകത്ത് സോഫ്റ്റ്-ടച്ച് പാഡിംഗും നൽകിയിരിക്കുന്നത് ശ്രദ്ധേയമാണ്.

ഡിസൈനിലും ഫീച്ചറിലും സമ്പന്നൻ; 2021 സാന്റാ ഫെ എസ്‌യുവിയെ പരിചയപ്പെടുത്തി ഹ്യുണ്ടായി

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് എസ്‌യുവിയുടെ ഇന്റീരിയറിലെ മറ്റൊരു ശ്രദ്ധേയമായ ഘടകം. കൂടാതെ കമ്പനി കൂടുതൽ വിശാലമായ ക്യാബിനാണ് 2021 സാന്റാ ഫെയിൽ വാഗ്ദാനം ചെയ്യുന്നതും.

MOST READ: മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ഫോക്‌സ്‌വാഗൺ ടാവോസ് എത്തി

ഡിസൈനിലും ഫീച്ചറിലും സമ്പന്നൻ; 2021 സാന്റാ ഫെ എസ്‌യുവിയെ പരിചയപ്പെടുത്തി ഹ്യുണ്ടായി

വെന്റിലേറ്റഡ് ഹീറ്റഡ് സീറ്റുകൾ, 630 വാട്ട്, 12-സ്പീക്കർ, 11-ചാനൽ ആംപ്ലിഫയറുള്ള ഹർമാൻ-കാർഡൺ പ്രീമിയം ഓഡിയോ സിസ്റ്റം, ഡ്യുവൽ ഫ്രണ്ട്, റിയർ യുഎസ്ബി ഔട്ട്‌ലെറ്റുകൾ എന്നിവ ഉൾപ്പെടുന്ന സവിശേഷതകൾ എന്നിവയും അകത്തളത്തെ പ്രീമിയമാക്കുന്നു.

ഡിസൈനിലും ഫീച്ചറിലും സമ്പന്നൻ; 2021 സാന്റാ ഫെ എസ്‌യുവിയെ പരിചയപ്പെടുത്തി ഹ്യുണ്ടായി

കാലിഗ്രാഫി ടോപ്പ് എൻഡ് വേരിയന്റിൽ ക്വിൾട്ടഡ് നാപ്പ ലെതർ, ഫുൾ കളർ ഹെഡ്സ് അപ്പ് ഡിസ്പ്ലേ, പ്രീമിയം ഫിനിഷ് ഫ്രണ്ട് ഗ്രിൽ, പ്രീമിയം ഡോർ, സീറ്റ് ആക്സന്റ് ട്രിം, ഇക്കോ സ്യൂഡ് ഹെഡ്‌ലൈനർ, വികസിപ്പിച്ച ആംബിയന്റ് ലൈറ്റിംഗ് തീമുകൾ, ഓട്ടോ അപ് / ഡൗൺ റിയർ വിൻഡോകൾ എന്നിവയെല്ലാമാണ് ഹ്യുണ്ടായി ഉൾപ്പെടുത്തിയിരിക്കുന്നത്.

MOST READ: ഇലക്ട്രിക് വാഹനങ്ങളെ റോഡ് നികുതിയില്‍നിന്ന് ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍

ഡിസൈനിലും ഫീച്ചറിലും സമ്പന്നൻ; 2021 സാന്റാ ഫെ എസ്‌യുവിയെ പരിചയപ്പെടുത്തി ഹ്യുണ്ടായി

കൂടുതൽ കരുത്തുറ്റ 2.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് സാന്റാ ഫെയുടെ കാലിഗ്രാഫിക്ക് കരുത്തേകുന്നത്. മറ്റ് ഓപ്ഷനുകളിൽ സ്മാർട്ട്സ്ട്രീം 2.5 ലിറ്റർ ഡയറക്ട്-ഇഞ്ചെക്റ്റ്, മൾട്ടി-പോയിന്റ് ഇഞ്ചെക്റ്റ് നാല് സിലിണ്ടർ എഞ്ചിൻ എന്നിവയാണ് ലഭിക്കുന്നത്.

ഡിസൈനിലും ഫീച്ചറിലും സമ്പന്നൻ; 2021 സാന്റാ ഫെ എസ്‌യുവിയെ പരിചയപ്പെടുത്തി ഹ്യുണ്ടായി

സുരക്ഷാ സംവിധാനങ്ങളിൽ എസ്‌യുവിക്ക് ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ സ്മാർട്ട്സെൻസ് നൂതന ഡ്രൈവർ സഹായ സംവിധാനങ്ങൾ (ADAS) ലഭിക്കും. പെഡസ്ട്രിയൻ, സൈക്ലിസ്റ്റ്, ജംഗ്ഷൻ-ടേണിംഗ് ഡിറ്റക്ഷൻ എന്നിവയ്ക്കൊപ്പം ഫോർവേഡ് കോളിഷൻ-അവോയ്ഡൻസ് അസിസ്റ്റ്, ബ്ലൈൻഡ്-സ്പോട്ട് കൂളിസിഷൻ-അവോയ്ഡൻസ് അസിസ്റ്റ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റും ലെയ്ൻ ഫോളോയിംഗ് അസിസ്റ്റ് തുടങ്ങിയവയെല്ലാം കമ്പനി കൂട്ടിച്ചേർത്തിരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2021 Hyundai Santa Fe SUV Revealed. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X