വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 205 ആയി ഉയർത്താൻ ജാവ

ഈ വർഷം ഡിസംബറോടെ ഡീലർഷിപ്പുകളുടെ എണ്ണം 205 ആയി ഉയർത്തുമെന്ന് അറിയിച്ച് ജാവ മോട്ടോർസൈക്കിൾസ്. നിലവിൽ 105 ഷോറൂമുകൾ രാജ്യത്തുള്ള കമ്പനി ലോക്ക്ഡൗണിന് 58 പുതിയ ഡീലർഷിപ്പുകൾ ആരംഭിച്ചിരുന്നു.

വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 205 ആയി ഉയർത്താൻ ജാവ

ഡിസംബറോടെ പുതിയ 42 ഡീലർഷിപ്പുകൾ കൂടി തുടങ്ങനാണ് ക്ലാസിക് ബ്രാൻഡിന്റെ പദ്ധതി. ജാവ മോട്ടോർസൈക്കിളുകളുടെ ഉടമയായ ക്ലാസിക് ലെജന്റ്സ് ഈ ഉത്സവ സീസണിൽ പെറാക് പ്രീമിയം ക്രൂയിസറിന്റെ 2000 യൂണിറ്റുകൾ വിജയകരമായി വിതരണം ചെയ്തതായും അറിയിച്ചു.

വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 205 ആയി ഉയർത്താൻ ജാവ

ജാവ, ജാവ 42 മോഡലുകളുടെ ബിഎസ്-VI വേരിയന്റുകളാണ് ബ്രാൻഡിന്റെ വിൽപ്പന പ്രകടനം ഉയർത്തിയത്. ഈ വർഷം ആദ്യം ജൂലൈ മാസത്തിലാണ് കമ്പനി പെറാക് പ്രീമിയം ക്രൂയിസറിനായുള്ള ഡെലിവറികൾ ആരംഭിച്ചത്.

MOST READ: ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്‌ട്രിക് എസ്‌യുവി മെർസിഡീസ് EQC സ്വന്തമാക്കി ബോബി ചെമ്മണ്ണൂർ

വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 205 ആയി ഉയർത്താൻ ജാവ

രാജ്യത്തുടനീളം ബൈക്കുകളുടെ ഉത്പാദനവും ഡീലർഷിപ്പ് പ്രവർത്തനങ്ങളും സാധാരണഗതിയിലായതായും കമ്പനി അറിയിച്ചു. ശരിക്കും ജാവ തങ്ങളുടെ മൂന്ന് മോട്ടോര്‍സൈക്കിളുകളുടെയും 2,000-ത്തിലധികം യൂണിറ്റുകള്‍ ഒരു മാസത്തില്‍ വിതരണം ചെയ്യുന്നത് ഇതാദ്യമാണ്.

വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 205 ആയി ഉയർത്താൻ ജാവ

ഉത്സവ സീസണിന്റെ ഭാഗമായ ദീപാവലി സമത്തും മികച്ച വിൽപ്പന തന്നെയാണ് ബ്രാൻഡ് പ്രതീക്ഷിക്കുന്നതും. ജൂലൈയില്‍ 569 യൂണിറ്റായിരുന്ന വില്‍പ്പന, ഓഗസ്റ്റില്‍ 1,353 യൂണിറ്റായും പിന്നീട് 2020 സെപ്റ്റംബറില്‍ 2,121 യൂണിറ്റായും ഉയര്‍ന്നിരുന്നു.

MOST READ: 125 സിസി മോട്ടോർസൈക്കിൾ ശ്രേണി കീഴടക്കാൻ ടിവിഎസ് ഫിയറോ തിരിച്ചെത്തുന്നു

വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 205 ആയി ഉയർത്താൻ ജാവ

ശരിക്കും ഡീലർഷിപ്പുകൾ വർധിപ്പിക്കുന്നതിനോടൊപ്പം വിൽപ്പന കണക്കുകളിലും മുന്നേറാൻ സാധിക്കുമെന്ന് ജാവ വിശ്വസിക്കുന്നു. ജാവയുടെ വില 1.73 ലക്ഷം രൂപയും, ജാവ 42 പതിപ്പിന് 1.60 ലക്ഷം രൂപ മുതല്‍ 1.74 ലക്ഷം രൂപ വരെയും മുടക്കണം. അതേസമയം ജാവ പെറാക്കിന് 1,94,500 രൂപയാണ് എക്സ്ഷോറൂം വില.

വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 205 ആയി ഉയർത്താൻ ജാവ

ജാവ, ജാവ 42 മോട്ടോർസൈക്കിളുകളിൽ ഒരേ ബിഎസ്-VI 293 സിസി, സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് പ്രവർത്തിക്കുന്നത്. ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ യൂണിറ്റ് പരമാവധി 26.51 bhp കരുത്തും 27.05 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ഏത് ഇരുട്ടിലും ഇനി സീറ്റ് ബെൽറ്റ് അനായാസമിടാം; ഇല്യുമിനേറ്റഡ് സീറ്റ് ബെൽറ്റ് ബക്കിളുകളുമായി സ്കോഡ

വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 205 ആയി ഉയർത്താൻ ജാവ

ബിഎസ്-VI ജാവ പെറാക്കിന്റെ ഹൃദയം 334 സിസി സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്ട്രോക്ക് ലിക്വിഡ്-കൂള്‍ഡ് DOHC എഞ്ചിനാണ്. ഇത് 30.64 bhp പവറിൽ 32.74 Nm torque ആണ് വികസിപ്പിക്കുന്നത്. ആറ് സ്പീഡാണ് ഗിയർബോക്സ്.

വർഷാവസാനത്തോടെ ഡീലർഷിപ്പുകളുടെ എണ്ണം 205 ആയി ഉയർത്താൻ ജാവ

ഇന്ത്യയിൽ പുതിയ ഡീലർഷിപ്പുകൾ തുടങ്ങുന്നതിനു പുറമെ മറ്റ് രാജ്യങ്ങളിലേക്കും വിൽപ്പന ശൃംഖല വ്യാപിപ്പിക്കാൻ ക്ലാസിക് ലെജൻഡ്‌സ് പദ്ധതിയിട്ടിട്ടുണ്ട്. യൂറോപ്പിന് പിന്നാലെ അടുത്തിടെ ബ്രാന്‍ഡ് നേപ്പാളിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

Most Read Articles

Malayalam
English summary
Jawa Motorcycles To Increase Dealerships By December 2020. Read in Malayalam
Story first published: Friday, November 6, 2020, 15:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X