ബിഎസ് VI വേര്‍സിസ് 650 ഡിസ്‌കൗണ്ട് വൗച്ചറുകള്‍ പ്രഖ്യാപിച്ച് കവസാക്കി

ബിഎസ് VI -ലേക്ക് നവീകരിച്ച വേര്‍സിസ് 650 ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് കവസാക്കി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 6.79 ലക്ഷം രൂപയാണ് നവീകരിച്ച ബൈക്കിന്റെ എക്‌സ്‌ഷോറൂം വില.

ബിഎസ് VI വേര്‍സിസ് 650 ഡിസ്‌കൗണ്ട് വൗച്ചറുകള്‍ പ്രഖ്യാപിച്ച് കവസാക്കി

ഉത്സവ സീസണിന്റെ ഭാഗമായ കവസാക്കി ബിഎസ് VI വെര്‍സിസ് 650-ന് 30,000 രൂപ വിലയുള്ള ഡിസ്‌കൗണ്ട് വൗച്ചറുകള്‍ പ്രഖ്യാപിച്ചു. പരിമിതമായ കാലയളവില്‍ വന്‍ ഡിസ്‌കൗണ്ടില്‍ ഇപ്പോള്‍ മോഡല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

ബിഎസ് VI വേര്‍സിസ് 650 ഡിസ്‌കൗണ്ട് വൗച്ചറുകള്‍ പ്രഖ്യാപിച്ച് കവസാക്കി

ഇതില്‍ KLX110, KLX 140G, KX 100 ബൈക്കുകള്‍ ഉള്‍പ്പെടുന്നു. മോഡലുകളെയും വകഭേദങ്ങളെയും ആശ്രയിച്ച് ഡിസ്‌കൗണ്ട് വൗച്ചറുകള്‍ 30,000 രൂപയില്‍ നിന്ന് ആരംഭിച്ച് 50,000 രൂപ വരെ ലഭ്യമാകും. ഈ ഓഫര്‍ പരിമിതമായ സ്റ്റോക്കുകളില്‍ മാത്രമേ ബാധകമാകൂവെന്നും 2020 ഒക്ടോബര്‍ 30 വരെ സാധുതയുള്ളുവെന്നും കമ്പനി അറിയിച്ചു.

MOST READ: പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

ബിഎസ് VI വേര്‍സിസ് 650 ഡിസ്‌കൗണ്ട് വൗച്ചറുകള്‍ പ്രഖ്യാപിച്ച് കവസാക്കി

ബിഎസ് VI -ലേക്ക് നവീകരിച്ച 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 66 bhp കരുത്തും 69 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്.

ബിഎസ് VI വേര്‍സിസ് 650 ഡിസ്‌കൗണ്ട് വൗച്ചറുകള്‍ പ്രഖ്യാപിച്ച് കവസാക്കി

പുനര്‍രൂപകല്‍പ്പന എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള കളര്‍ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയുള്‍പ്പെടെ പുതിയ ഹാര്‍ഡ്വെയറുകള്‍ നിഞ്ച 650 -യ്ക്ക് ലഭിച്ചപ്പോള്‍, ഇവയെല്ലാം വെര്‍സിസ് 650 നഷ്ടപ്പെടുത്തുന്നു.

MOST READ: സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ സമ്മാനിച്ച് മാരുതി

ബിഎസ് VI വേര്‍സിസ് 650 ഡിസ്‌കൗണ്ട് വൗച്ചറുകള്‍ പ്രഖ്യാപിച്ച് കവസാക്കി

പഴയ മോഡലിലുള്ള ഗ്രീന്‍-ബ്ലാക് കളര്‍ സ്‌കീമിനെ പുതിയ മോഡലിലും കവസാക്കി അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. ക്രമീകരിക്കാവുന്ന വിന്‍ഡ്സ്‌ക്രീന്‍, ഡിജിറ്റല്‍ ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ എന്നിവയും വേര്‍സിസ് 650 -യുടെ സവിശേഷതകളാണ്.

ബിഎസ് VI വേര്‍സിസ് 650 ഡിസ്‌കൗണ്ട് വൗച്ചറുകള്‍ പ്രഖ്യാപിച്ച് കവസാക്കി

ഹൈ-ടെന്‍സൈല്‍ സ്റ്റീലിലുള്ള ഡയമണ്ട് ഫ്രെയിമിലാണ് കവാസാക്കി വേര്‍സിസ് അണിനിരക്കുന്നത്. 41 mm ഇന്‍വേര്‍ട്ടഡ് ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ ഫ്രണ്ട് എന്‍ഡിലും, റിമോട്ട് സ്പ്രിംഗ് പ്രീലോഡ് അഡ്ജസ്റ്റ്മെന്റോടെയുള്ള മോണോഷോക്ക് യൂണിറ്റ് റിയര്‍ എന്‍ഡിലും നല്‍കിയിരിക്കുന്നു.

MOST READ: ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി സുസുക്കി ജിംനി

ബിഎസ് VI വേര്‍സിസ് 650 ഡിസ്‌കൗണ്ട് വൗച്ചറുകള്‍ പ്രഖ്യാപിച്ച് കവസാക്കി

സുരക്ഷയ്ക്കായി മുന്നില്‍ 300 mm പെറ്റല്‍ ഡിസ്‌കുകളും, പിന്നില്‍ 250 mm സിംഗിള്‍ യൂണിറ്റ് ഡിസ്‌കുമാണ് നല്‍കിയിരിക്കുന്നത്. റിയര്‍ എന്‍ഡില്‍ എബിഎസും പിന്തുണയും വേര്‍സിസ് 650 -യ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ബിഎസ് VI വേര്‍സിസ് 650 ഡിസ്‌കൗണ്ട് വൗച്ചറുകള്‍ പ്രഖ്യാപിച്ച് കവസാക്കി

നിലവില്‍, വേര്‍സിസ് 650 -യ്ക്ക് നേരിട്ടുള്ള എതിരാളികള്‍ ഇല്ലെന്ന് വേണം പറയാന്‍. എന്നിരുന്നാലും, ഈ വിഭാഗത്തിലെ മത്സരം സുസുക്കി വി-സ്‌ട്രോം 650, ബെനലി TRK 502 ബിഎസ് VI മോഡലുകലുമായിട്ടായിരിക്കും.

MOST READ: ഇലക്ട്രിക് അംബാസഡറിന്റെ വരവ് ഉറപ്പിച്ചു; കൂടുതല്‍ വിരങ്ങള്‍ പുറത്ത്

ബിഎസ് VI വേര്‍സിസ് 650 ഡിസ്‌കൗണ്ട് വൗച്ചറുകള്‍ പ്രഖ്യാപിച്ച് കവസാക്കി

പഴയ ബിഎസ് IV പതിപ്പില്‍ നിന്നും 10,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പിന് ഉണ്ടായിരിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും ഡീലര്‍ഷിപ്പുവഴിയും ഉപഭോക്താക്കള്‍ക്ക് ബൈക്ക് ബുക്ക് ചെയ്യാന്‍ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki India Announces Discounts Voucher For The BS6 Versys 650. Read in Malayalam.
Story first published: Monday, October 19, 2020, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X