ഗാർനെറ്റ് ബ്ലാക്ക് കളറിൽ ഒരുങ്ങി മഹീന്ദ്ര മോജോ 300, വിപണിയിലേക്ക് ഉടനെത്തും

വിപണിയിൽ ഇടംപിടിക്കാൻ തയാറെടുക്കുകയാണ് പുതിയ ബിഎസ്-VI മഹീന്ദ്ര മോജോ 300. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ബൈക്കിന്റെ ഔദ്യോഗിക ടീസർ ചിത്രവും കമ്പനി പുറത്തിറക്കിയിരുന്നു.

ഗാർനെറ്റ് ബ്ലാക്ക് കളറിൽ ഒരുങ്ങി മഹീന്ദ്ര മോജോ 300, വിപണിയിലേക്ക് ഉടനെത്തും

ഇപ്പോൾ മഹീന്ദ്ര മറ്റൊരു ചിത്രം കൂടി സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചിരിക്കുകയാണ്. ബിഎസ്-VI മോജോ 300 എ‌ബി‌എസിനെ പുതിയ ഗാർനെറ്റ് ബ്ലാക്ക് കളർ ഓപ്ഷനിൽ വെളിപ്പെടുത്തുന്നു. കൂടാതെ പുതിയ പരിസ്ഥിതി സൗഹൃദ മോട്ടോർസൈക്കിളിന്റെ അവതരണം ഉടൻ ഉണ്ടാകുമെന്ന സൂചനയും നൽകുന്നു.

ഗാർനെറ്റ് ബ്ലാക്ക് കളറിൽ ഒരുങ്ങി മഹീന്ദ്ര മോജോ 300, വിപണിയിലേക്ക് ഉടനെത്തും

ഈ പുതിയ കളർ സംയോജനം തീർച്ചയായും സ്പോർട് ടൂറർ മോട്ടോർസൈക്കിളിനെ കൂടുതൽ ആകർഷക്കി എന്നതിൽ സംശയമൊന്നുമില്ല. മോജോ 300-ന് സമ്മാനിച്ചിരിക്കുന്ന ഗാർനെറ്റ് ബ്ലാക്ക് കളർ തികച്ചും സ്പോർട്ടി ആയി കാണപ്പെടുന്നു.

MOST READ: വിപണിയിൽ ഇടംപിടിച്ച് ബിഗൗസ് A2 ഇലക്ട്രിക് സ്കൂട്ടർ; പ്രാരംഭ വില 52,499 രൂപ

ഗാർനെറ്റ് ബ്ലാക്ക് കളറിൽ ഒരുങ്ങി മഹീന്ദ്ര മോജോ 300, വിപണിയിലേക്ക് ഉടനെത്തും

മോട്ടോർസൈക്കിളിന്റെ ബോഡി വർക്കുകളായ ഹെഡ്‌ലൈറ്റ് കൗൾ, ഫ്യുവൽ ടാങ്ക്, എഞ്ചിൻ കൗൾ എന്നിവ ഡീപ്പ് ബ്ലാക്ക് കളറിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ഓംഫ് ഘടകം ചേർക്കുന്നതിന് മഹീന്ദ്ര ചില സ്ഥലങ്ങളിൽ റെഡ് കളറും ഉപയോഗിച്ചിട്ടുണ്ട്. ഇത് നിരവധി ഉപഭോക്താക്കളെ പ്രത്യേകിച്ച് ചെറുപ്പക്കാരെ മോഡലിലേക്ക് അടുപ്പിക്കുകയും ചെയ്യും.

ഗാർനെറ്റ് ബ്ലാക്ക് കളറിൽ ഒരുങ്ങി മഹീന്ദ്ര മോജോ 300, വിപണിയിലേക്ക് ഉടനെത്തും

അലോയ് വീലുകളിൽ ചുവന്ന പിൻസ്ട്രിപ്പുകൾ നൽകിയിരിക്കുന്നത് ഏറെ ശ്രദ്ധപിടിച്ചു പറ്റുന്നു. അതേസമയം മോട്ടോർബൈക്കിന്റെ ഫ്രെയിമും സ്വിംഗർം ഉം റെഡ് നിറത്തിൽ പൂർത്തിയാക്കി. ഈ കളർ സംയോജനം തീർച്ചയായും ആകർഷകമായി കാണപ്പെടുന്നു.

MOST READ: RV400, RV300 ഇലക്ട്രിക് ബൈക്കുകളുടെ ഡെലിവറി ആരംഭിച്ച് റിവോള്‍ട്ട്

ഗാർനെറ്റ് ബ്ലാക്ക് കളറിൽ ഒരുങ്ങി മഹീന്ദ്ര മോജോ 300, വിപണിയിലേക്ക് ഉടനെത്തും

സവിശേഷതകളുടെ കാര്യത്തിൽ വരാനിരിക്കുന്ന ബിഎസ്-VI മോജോ 300 എബിഎസ് 2019 ൽ സമാരംഭിച്ച ബിഎസ്-IV മോഡലിന് സമാനമായിരിക്കും. മോജോ XT 300, മോജോ UT 300 മോഡലുകൾക്ക് പകരമാണിത്. മുൻവശത്ത് ഇരട്ട-ഹെഡ്‌ലാമ്പ് സജ്ജീകരണം, ബോഡി പാനലുകൾ‌, വലിയ റേഡിയേറ്റർ‌ ഷ്രൗഡുകൾ‌, ഒരു വശത്ത് മൗണ്ട് ചെയ്ത എക്‌സ്‌ഹോസ്റ്റ് എന്നിവ ഇടംപിടിച്ചിരിക്കുന്നു.

ഗാർനെറ്റ് ബ്ലാക്ക് കളറിൽ ഒരുങ്ങി മഹീന്ദ്ര മോജോ 300, വിപണിയിലേക്ക് ഉടനെത്തും

മറ്റ് മെക്കാനിക്കൽ ഘടകങ്ങകളെ സംബന്ധിച്ചിടത്തോളം ബി‌എസ്-VI മഹീന്ദ്ര മോജോ 300 എ‌ബി‌എസിന് ഒരു ജോഡി പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഒരു മോണോഷോക്കും ലഭിക്കും. ഇരട്ട ചാനൽ എബി‌എസിന്റെ പിന്തുണയോടെ രണ്ട് അറ്റത്തും ഡിസ്ക് ബ്രേക്കുകൾ ബ്രേക്കിംഗ് ചുമതലകൾ നിർവഹിക്കും.

MOST READ: മോഡൽ നിരയിലുടനീളം മൂന്ന് വർഷ സർവീസ് വാറന്റി പ്രഖ്യാപിച്ച് ജെമോപായ് ഇലക്ട്രിക്

ഗാർനെറ്റ് ബ്ലാക്ക് കളറിൽ ഒരുങ്ങി മഹീന്ദ്ര മോജോ 300, വിപണിയിലേക്ക് ഉടനെത്തും

294.72 സിസി സിംഗിൾ സിലിണ്ടർ യൂണിറ്റിന്റെ പുതുക്കിയ പതിപ്പാണ് വരാനിരിക്കുന്ന മഹീന്ദ്ര മോജോ 300-ന് കരുത്തേകുന്നത്. ഇത് ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കും. ബൈക്കിന്റെ പവർ ഔട്ട്‌പുട്ട് കണക്കുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഗാർനെറ്റ് ബ്ലാക്ക് കളറിൽ ഒരുങ്ങി മഹീന്ദ്ര മോജോ 300, വിപണിയിലേക്ക് ഉടനെത്തും

എന്നാൽ മോജോയുടെ ബിഎസ്-IV മോഡൽ 7,500 rpm-ൽ 26.29 bhp കരുത്തും 5,500 rpm-ൽ 28 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡാണ് ഗിയർബോക്സ്. ജാവ ക്ലാസിക്, ജാവ 42 തുടങ്ങിയ മോഡലുകളുടെ അതേ എഞ്ചിനാണ് മോജോയിലും മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്.

Most Read Articles

Malayalam
English summary
Mahindra Mojo 300 ABS New Garnet Black Colour Option Revealed. Read in Malayalam
Story first published: Friday, July 17, 2020, 16:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X