ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി എത്തുന്ന ആദ്യ എൻഫീൽഡ് മോഡലാകാൻ മെറ്റിയർ 350

ഇന്ത്യയുടെ സ്വന്തം റെട്രോ ക്ലാസിക് മോട്ടോർസൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് കുറച്ചുകാലമായി അടുത്ത തലമുറ UCE 350 എഞ്ചിനിൽ പ്രവർത്തിക്കുന്ന മോട്ടോർസൈക്കിളുകളുടെ വികസനത്തിലാണ്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി എത്തുന്ന ആദ്യ എൻഫീൽഡ് മോഡലാകാൻ മെറ്റിയർ 350

ഇതിൽ തണ്ടർബേർഡ് 350 മോഡലിന്റെ പിൻഗാമിയായി എത്തുന്ന മെറ്റിയർ 350-യാകും അടുത്തതായി വിപണിയിൽ എത്തുക.ശ്രദ്ധേയമായ കാര്യം എന്തെന്നാൽ അടുത്ത തലമുറ റോയൽ എൻഫീൽഡ് ബൈക്കുകളിൽ എല്ലാം ബ്ലൂടൂത്ത് കണക്‌റ്റിവിറ്റി ഫീച്ചറുകൾ ഇടംപിടിക്കുന്നുവെന്നതാണ്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി എത്തുന്ന ആദ്യ എൻഫീൽഡ് മോഡലാകാൻ മെറ്റിയർ 350

ഇത് ആദ്യം എത്തുക മെറ്റിയർ 350-യിൽ ആകുമെന്ന റിപ്പോർട്ടുകളാണ് വാർത്തയിൽ നിറയുന്നത്. തണ്ടർബേഡ് 350 ശ്രേണിക്ക് പകരമായി റോയൽ എൻഫീൽഡിന്റെ വരാനിരിക്കുന്ന മെറ്റിയർ 350 സമീപകാലത്ത് നിരവധി തവണ പരീക്ഷണയോട്ടം നടത്തിയിരുന്നു.

MOST READ: കെടിഎം, ഹസ്ഖ്‌വര്‍ണ മോഡലുകളുടെ വില വർധിപ്പിച്ചു

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി എത്തുന്ന ആദ്യ എൻഫീൽഡ് മോഡലാകാൻ മെറ്റിയർ 350

നിലവിൽ നിർത്തലാക്കിയ ബി‌എസ്-IV സിംഗിൾ സിലിണ്ടർ മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അടുത്ത തമുറ UCE ഉൽ‌പ്പന്നങ്ങൾ പ്രകടനം, ഇന്ധനക്ഷമത, വിശ്വാസ്യത, മലിനീകരണ നിയന്ത്രണങ്ങൾ എന്നിവയിൽ ഗണ്യമായ മെച്ചപ്പെടുത്തലുകളാണ് വാഗ്‌ദാനം ചെയ്യുന്നത്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി എത്തുന്ന ആദ്യ എൻഫീൽഡ് മോഡലാകാൻ മെറ്റിയർ 350

മികച്ചതും കാര്യക്ഷമവുമായ ഒ‌എച്ച്‌സി സജ്ജീകരണത്തിനായി റോയൽ‌ എൻ‌ഫീൽ‌ഡ് ആർക്കൈക് ഒ‌എച്ച്‌വി അല്ലെങ്കിൽ ടാപ്പെറ്റ്-വാൽവ് ക്രമീകരണം അവസാനിപ്പിക്കും. എന്നിരുന്നാലും 350 മോഡലുകൾ എയർ-കൂൾഡ് ആയി തുടരും. മറ്റുചിലത് എയർ അല്ലെങ്കിൽ ഓയിൽ-കൂളിംഗുമായാകും വരിക.

MOST READ: ടെസ്റ്റ് ഡ്രൈവിനും ഹോം ഡെലിവറിക്കും വാഹനം വീട്ടുപടിക്കല്‍, പദ്ധതിക്ക് തുടക്കം കുറിച്ച് ജാവ

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി എത്തുന്ന ആദ്യ എൻഫീൽഡ് മോഡലാകാൻ മെറ്റിയർ 350

ഇപ്പോൾ റോയൽ‌ എൻ‌ഫീൽ‌ഡ് ഉൽ‌പ്പന്നങ്ങളൊന്നും ലിക്വിഡ്-കൂളിംഗ് അവതരിപ്പിക്കുന്നില്ല. അതിനുള്ള കാരണം എഞ്ചിനുകൾ ഇത്‌ ആവശ്യപ്പെടുന്നില്ല എന്നത് തന്നെയാണ്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി എത്തുന്ന ആദ്യ എൻഫീൽഡ് മോഡലാകാൻ മെറ്റിയർ 350

ബ്രാൻഡിന്റെ ഉയർന്ന മോഡലുകളായ ഹിമയാലനും 650 ഇരട്ടകളും പോലും അവരുടെ ലിക്വിഡ്-കൂൾഡ് എതിരാളികളിൽ നിന്ന് വ്യത്യസ്തമായി എയർ / ഓയിൽ കൂൾഡ് സംവിധാനമാണ് ഉപയോഗിക്കുന്നത്.

MOST READ: പുതുമ കാത്ത് സൂക്ഷിക്കുന്ന പഴയ വാഹനങ്ങൾ

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി എത്തുന്ന ആദ്യ എൻഫീൽഡ് മോഡലാകാൻ മെറ്റിയർ 350

കടുത്ത മത്സരം വിപണിയിൽ ഉയരുന്നതിനാൽ മുൻപന്തിയിൽ തന്നെ പിടിച്ചിനിൽക്കാൻ ഭാവിയിലെ റോയൽ എൻഫീൽഡ് മോഡലുകൾക്ക് ആധുനിക ഉപകരണങ്ങൾ ലഭിക്കുമെന്നാണ് പറയപ്പെടുന്നത്.

ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുമായി എത്തുന്ന ആദ്യ എൻഫീൽഡ് മോഡലാകാൻ മെറ്റിയർ 350

ഇതിൽ ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളുകൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ എന്നിവ ഉൾപ്പെട്ടേക്കുംയ ചുരുങ്ങിയത് രണ്ടോ മൂന്നോ ഉൽപ്പന്നങ്ങളിലെങ്കിലും കമ്പനി ഇത് പരിചയപ്പെടുത്തിയേക്കും.

Most Read Articles

Malayalam
English summary
Meteor 350 to become Royal Enfield's first Bluetooth connectivity model. Read in Malayalam
Story first published: Monday, May 18, 2020, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X