എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് 75 ആനിവേറിയോ വിറ്റഴിച്ചത് നിമിഷങ്ങൾക്കുള്ളിൽ

എം‌വി അഗസ്റ്റയുടെ 75-ാം വാർ‌ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ സൂപ്പർ‌വെലോസ് 75 ആനിവേറിയോ സൂപ്പർ സ്പോർട്ട് മോട്ടോർസൈക്കിൾ വിറ്റഴിഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ.

എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് 75 ആനിവേറിയോ വിറ്റഴിച്ചത് നിമിഷങ്ങൾക്കുള്ളിൽ

സ്റ്റാൻഡേർഡ് സൂപ്പർവെലോസിനെ അടിസ്ഥാനമാക്കി അവതരിപ്പിച്ച സ്പെഷ്യൽ എഡിഷൻ മോഡലിന്റെ 75 യൂണിറ്റുകൾ മാത്രമായിരുന്നു ഇറ്റാലിയൻ ബ്രാൻഡ് വിൽപ്പനയ്ക്ക് എത്തിച്ചത്.

എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് 75 ആനിവേറിയോ വിറ്റഴിച്ചത് നിമിഷങ്ങൾക്കുള്ളിൽ

എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് 75 ആനി‌വേഴ്സറിയോ മോഡലിനായുള്ള ബുക്കിംഗ് കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയായിരുന്നു ആരംഭിച്ചത്.

MOST READ: 2020 നവംബറില്‍ വാണിജ്യ വാഹനങ്ങള്‍ക്കും ഓഫറുകളുമായി ടാറ്റ

എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് 75 ആനിവേറിയോ വിറ്റഴിച്ചത് നിമിഷങ്ങൾക്കുള്ളിൽ

നവംബർ 14 ന് വൈകുന്നേരം ആറ് മണി മുതൽ 75 മണിക്കൂറത്തേക്കായിരുന്നു സൂപ്പർവലോസിന്റെ ആനിവേഴ്സറിയോ മോഡൽ വിൽപ്പനയ്‌ക്കെത്തിയിരുന്നത്. എന്നാൽ കണ്ണടച്ച് തുറക്കുന്നതിനു മുമ്പാണ് സൂപ്പർ‌വെലോസ് 75 ആനിവേറിയോയുടെ 75 യൂണിറ്റുകളും വിറ്റുപോയത്.

എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് 75 ആനിവേറിയോ വിറ്റഴിച്ചത് നിമിഷങ്ങൾക്കുള്ളിൽ

സ്റ്റാൻഡേർഡ് മോഡലുകളിൽ നിന്ന് സ്പെഷ്യൽ എഡിഷനെ വ്യത്യസ്‌തമാക്കാനായി ഇറ്റാലിയൻ ഫ്ലാഗിന്റെ ട്രൈകളർ ഓപ്ഷൻ, ഫെയറിംഗ്, ഗോൾഡൻ വീലുകൾ, റെഡ് അൽകന്റാര സീറ്റ്, സ്റ്റിയറിംഗ് ഹെഡിൽ അക്കമിട്ട അലുമിനിയം പ്ലേറ്റ്, ബൈക്കിനായി ഒരു പ്രത്യേക കവർ എന്നിവയെല്ലാം കമ്പനി കൂട്ടിച്ചേർത്തു.

MOST READ: ജർമ്മൻ കാർ ഓഫ് ദി ഇയർ 2021 കിരീടം സ്വന്തമാക്കി ഹോണ്ട -e

എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് 75 ആനിവേറിയോ വിറ്റഴിച്ചത് നിമിഷങ്ങൾക്കുള്ളിൽ

എം‌വി അഗസ്റ്റയുടെ അഭിപ്രായത്തിൽ സൂപ്പർ‌വെലോസ് ആധുനിക രൂപവും കമ്പനിയുടെ റേസിംഗ് പാരമ്പര്യവും തമ്മിലുള്ള തികഞ്ഞ സന്തുലിതാവസ്ഥയെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാലാണ് ആനിവേഴ്സറി എഡിഷനായി ഈ പതിപ്പിനെ തന്നെ തെരഞ്ഞെടുത്തത്.

എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് 75 ആനിവേറിയോ വിറ്റഴിച്ചത് നിമിഷങ്ങൾക്കുള്ളിൽ

798 സിസി ഇൻലൈൻ ത്രീ സിലിണ്ടർ എഞ്ചിനാണ് സൂപ്പർവെലോസ് 75 ആനിവേറിയോയുടെ കരുത്ത്. ഇത് F3 800 മോഡലിലും എംവി വാഗ്‌ദാനം ചെയ്യുന്നുണ്ട്. 13000 rpm-ൽ 147 bhp കരുത്ത് ഇത്പാദിപ്പിക്കാൻ ശേഷിയുള്ള മോട്ടോർസൈക്കിളിന്റെ പരമാവധി വേഗത 240 കിലോമീറ്ററാണ്.

MOST READ: റോയൽ എൻഫീൽഡിന്റെ പുത്തൻ മോഡൽ; മീറ്റിയോർ 350 -യുടെ ചില പ്രധാന സവിശേഷതകൾ

എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് 75 ആനിവേറിയോ വിറ്റഴിച്ചത് നിമിഷങ്ങൾക്കുള്ളിൽ

പെർഫോമൻസ് ബൂസ്റ്റിനായി സൂപ്പർവെലോസ് 75 ആനിവേറിയോയുടെ ഉടമയ്ക്ക് ഒരു സമർപ്പിത മാപ്പും ഹീറോ എക്‌സ്‌ഹോസ്റ്റും ഉള്ള ഒരു ICU യൂണിറ്റും ലഭിക്കും. എന്നാൽ അത് റേസ് ട്രാക്കിൽ മാത്രമാകും ഉപയോഗിക്കാൻ കഴിയുക.

എം‌വി അഗസ്റ്റ സൂപ്പർ‌വെലോസ് 75 ആനിവേറിയോ വിറ്റഴിച്ചത് നിമിഷങ്ങൾക്കുള്ളിൽ

കൂടാതെ എട്ട് ലെവൽ ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ബൈ-ഡയറക്ഷണൽ ക്വിക്ക് ഷിഫ്റ്റർ, ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാം സ്പെഷ്യൽ എഡിഷൻ മോട്ടോർസൈക്കിളിന്റെ ഇലക്ട്രോണിക്സ് പാക്കേജിൽ എംവി അഗസ്റ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
English summary
MV Agusta Superveloce 75 Anniversario Limited Edition Model Sold Out. Read in Malayalam
Story first published: Thursday, November 19, 2020, 12:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X