രണ്ടാംവരവിന് ഒരുങ്ങി ഹോണ്ട ഗ്രാസിയ 125, ടീസർ വീഡിയോ പുറത്ത്

അടുത്തിടെ ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ തരംഗമായി മാറിയ ശ്രേണിയാണ് 125 സിസി മോഡലുകളുടേത്. സ്കൂട്ടർ പ്രേമികൾക്ക് ഈ വിഭാഗത്തിനോട് അത്രപ്രിയം ഇല്ലാതിരുന്ന കാലത്ത് ജാപ്പനീസ് ബ്രാൻഡായ ഹോണ്ട വിപണിയിൽ എത്തിച്ച മോഡലായിരുന്നു ഗ്രാസിയ.

രണ്ടാംവരവിന് ഒരുങ്ങി ഹോണ്ട ഗ്രാസിയ 125, ടീസർ വീഡിയോ പുറത്ത്

എന്നാൽ അടുത്തിടെ പുതിയ ബിഎസ്‌-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിനു മുന്നോടിയായി ഗ്രാസിയ വിപണിയിൽ നിന്നും പിൻമാറി. വിൽപ്പനയിൽ കാര്യമായ പുരോഗതി കൈവരിക്കാത്തതാണ് സ്കൂട്ടറിനെ ഇന്ത്യയിൽ നിന്നും പിൻവലിക്കാൻ കാരണമായതെന്ന കിംവതന്ദിയും ഉയർന്നു.

എന്നാൽ എല്ലാ അഭ്യൂഹങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് ഗ്രാസിയ രണ്ടാംവരവിന് ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി പുത്തൻ സ്കൂട്ടറിന്റെ ടീസർ വീഡിയോ ഹോണ്ട പുറത്തിറക്കി. ബിഎസ്‌-VI കംപ്ലയിന്റ് എഞ്ചിനൊപ്പം നിരവധി പുതിയ സവിശേഷതകളും 2020 ഗ്രാസിയയിൽ അണിനിരക്കും.

MOST READ: ബിഎസ് VI ജാവ, ജാവ 42 മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തി; ചിത്രങ്ങള്‍ കാണാം

രണ്ടാംവരവിന് ഒരുങ്ങി ഹോണ്ട ഗ്രാസിയ 125, ടീസർ വീഡിയോ പുറത്ത്

പുതിയ ഹോണ്ട ഗ്രാസിയയിൽ ചെറിയ ഡിസൈൻ മാറ്റങ്ങൾ വരുമെന്ന് ടീസർ വീഡിയോ വ്യക്തമായ സൂചന നൽകുന്നു. ഇതിന് ഷാർപ്പ് ലൈനുകളും സ്‌പോർട്ടിയർ സ്റ്റൈലിംഗും ഉണ്ടാകും. എന്നിരുന്നാലും സ്കൂട്ടറിന്റെ മൊത്തത്തിലുള്ള രൂപഘടന അതിന്റെ മുൻഗാമിയുടേതിന് സമാനമായിരിക്കും.

രണ്ടാംവരവിന് ഒരുങ്ങി ഹോണ്ട ഗ്രാസിയ 125, ടീസർ വീഡിയോ പുറത്ത്

പുത്തൻ ഗ്രാസിയയിൽ ആപ്രോണിൽ ഘടിപ്പിച്ച എൽഇഡി ഹെഡ്‌ലാമ്പും എൽഇഡി പൊസിഷൻ ലാമ്പും ഹോണ്ട ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ബിഎസ്‌-VI ഹോണ്ട ഡിയോയിൽ‌ കണ്ടതിന് സമാനമാണ്.

MOST READ: വെസ്പ 946 ക്രിസ്റ്റ്യന്‍ ഡിയോര്‍ സ്‌പെഷ്യല്‍ എഡിഷനെ അവതരിപ്പിച്ചു

രണ്ടാംവരവിന് ഒരുങ്ങി ഹോണ്ട ഗ്രാസിയ 125, ടീസർ വീഡിയോ പുറത്ത്

2020 ഹോണ്ട ഗ്രാസിയയിൽ പുതുക്കിയ സ്റ്റൈലിംഗുമായി പൊരുത്തപ്പെടുന്ന പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഇടംപിടിക്കുന്നു. ക്ലോക്ക്, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഫ്യുവൽ ഗേജ്, സ്പീഡോമീറ്റർ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ പുതിയ യൂണിറ്റ് സംയോജിപ്പിക്കും.

രണ്ടാംവരവിന് ഒരുങ്ങി ഹോണ്ട ഗ്രാസിയ 125, ടീസർ വീഡിയോ പുറത്ത്

പുതിയ ഹോണ്ട ഗ്രാസിയയുടെ സവിശേഷതകളെ സംബന്ധിച്ചിടത്തോളം ബിഎസ്‌-VI ഹോണ്ട ആക്ടിവ 125-ൽ ഘടിപ്പിച്ചിരിക്കുന്ന അതേ 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാകും കമ്പനി ഗ്രാസിയയിലും വാഗ്‌ദാനം ചെയ്യുക. ഇത് 8.29 bhp കരുത്തിൽ 10.3 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: ബി‌എസ്‌-VI ഡീസൽ സിവിക് ഉടനെത്തും, ബുക്കിംഗ് ആരംഭിച്ച് ഹോണ്ട

രണ്ടാംവരവിന് ഒരുങ്ങി ഹോണ്ട ഗ്രാസിയ 125, ടീസർ വീഡിയോ പുറത്ത്

പ്രോഗ്രാം ചെയ്യാവുന്ന ഫ്യുവൽ ഇഞ്ചക്ഷൻ, ഹോണ്ട ഇക്കോ ടെക്നോളജി (HET), ഹോണ്ട എൻഹാൻസ്ഡ് സ്മാർട്ട് പവർ (eSP), എസിജി സൈലന്റ് സ്റ്റാർട്ട് സിസ്റ്റം എന്നിവയും പുതിയ ഹോണ്ട ഗ്രാസിയയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

രണ്ടാംവരവിന് ഒരുങ്ങി ഹോണ്ട ഗ്രാസിയ 125, ടീസർ വീഡിയോ പുറത്ത്

125 സിസി വിഭാഗത്തിലെ മുൻനിര മോഡലായ ടിവിഎസ് എൻടോർഖിന്റെ വിപണിയാണ് പുത്തൻ ഹോണ്ട ഗ്രാസിയ ലക്ഷ്യമിടുന്നത്. ഹോണ്ട പുതിയ മോഡലിനെ ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് പദ്ധതി. നിർത്തലാക്കിയ ബിഎസ്-IV പതിപ്പിനേക്കാൾ വിലയേറിയതായിരിക്കും ബിഎസ്‌-VI കംപ്ലയിന്റ് സ്കൂട്ടർ.

Most Read Articles

Malayalam
English summary
2020 BS6 Honda Grazia teased. Read in Malayalam
Story first published: Wednesday, June 17, 2020, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X