മെറ്റിയർ എത്താൻ ഇനിയും വൈകും; അവതരണം ദീപാവലിക്ക് ശേഷമെന്ന് സൂചന

റോയൽ എൻഫീൽഡ് തണ്ടർബേർഡ് ശ്രേണിയുടെ പിൻഗാമിയായി എത്തുന്ന മെറ്റിയർ 350 മോഡലിനെ ഏറെ നാളായി മോട്ടോർസൈക്കിൾ പ്രേമികൾ കാത്തിരിക്കുകയാണ്. ഈ വർഷം ആദ്യം വിപണിയിൽ ഇടംപിടിക്കാനിരുന്ന ക്ലാസിക് ക്രൂയിസറിന്റെ അവതരണം ഏറെ നാളായി നീണ്ടുപോവുകയാണ്.

മെറ്റിയർ എത്താൻ ഇനിയും വൈകും; അവതരണം ദീപാവലിക്ക് ശേഷമെന്ന് സൂചന

ഉത്സവ സീസണിനോട് അനുബന്ധിച്ച് ഈ മാസം എങ്കിലും വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന മെറ്റിയറിന്റെ അവതരണം ഇനിയും വൈകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് ദീപാവലിക്ക് മുമ്പ് കമ്പനി മെറ്റിയർ 350 അവതരിപ്പിക്കുകയില്ല.

മെറ്റിയർ എത്താൻ ഇനിയും വൈകും; അവതരണം ദീപാവലിക്ക് ശേഷമെന്ന് സൂചന

ഇത് ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം വളരെ മോശം വാർത്തയാണ്. കാരണം മറ്റൊന്നുമല്ല. ഈ കാലയളവിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഹന വിൽപ്പന നടക്കുന്നത്. ഇത് നഷ്ടപ്പെടുത്താൻ മത്സരിക്കുന്ന എൻഫീൽഡിന് കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാക്കുക.

MOST READ: 1.85 ലക്ഷം രൂപയ്ക്ക് ഹൈനസ് CB 350 ക്രൂയിസർ പുറത്തിറക്കി ഹോണ്ട

മെറ്റിയർ എത്താൻ ഇനിയും വൈകും; അവതരണം ദീപാവലിക്ക് ശേഷമെന്ന് സൂചന

എന്നാൽ നിലവിൽ വിപണിയിൽ നിലവിൽക്കുന്ന മാന്ദ്യമാണ് പുതിയ മോഡലുകളുടെ അവതരണത്തിൽ നിന്ന് പിൻതിരിയാൻ റോയൽ എൻഫീൽഡിനെ പ്രേരിപ്പിക്കുന്നതെന്നും സൂചനയുണ്ട്. അടുത്ത തലമുറ ക്ലാസിക് 350 മോഡലും 2021 ഏപ്രിൽ വരെ ഇന്ത്യയിൽ ലോഞ്ച് ചെയ്യില്ല.

മെറ്റിയർ എത്താൻ ഇനിയും വൈകും; അവതരണം ദീപാവലിക്ക് ശേഷമെന്ന് സൂചന

കമ്പനി നിലവിൽ പഴയ മോഡലുകൾ അവരുടെ ബിഎസ്-VI നിലവാരത്തിൽ റീട്ടെയിൽ ചെയ്യുന്നത് തുടരുകയാണ്. കമ്പനിക്ക് കാര്യമായ പുരോഗതി വിൽപ്പനയിൽ കൈവരിക്കാനാവുന്നില്ല എന്നതും ശ്രദ്ധേയമാണ്.

MOST READ: അവഞ്ചർ സ്ട്രീറ്റ് 160, അവഞ്ചർ ക്രൂയിസ് 220 മോഡലുകൾക്ക് 1,497 രൂപയുടെ വില വർധനവ്

മെറ്റിയർ എത്താൻ ഇനിയും വൈകും; അവതരണം ദീപാവലിക്ക് ശേഷമെന്ന് സൂചന

പോരാത്തതിന് റോയൽ എൻഫീൽഡിന്റെ 350 സിസി മോട്ടോർസൈക്കിളുകളുടെ നേരിട്ടുള്ള എതിരാളിയായി ഹോണ്ട അടുത്തിടെ ഇന്ത്യൻ വിപണിയിൽ ഹൈനെസ് CB350 അവതരിപ്പിച്ചതും വെല്ലുവിളിയായിട്ടുണ്ട്.

മെറ്റിയർ എത്താൻ ഇനിയും വൈകും; അവതരണം ദീപാവലിക്ക് ശേഷമെന്ന് സൂചന

എന്നാൽ റോയൽ എൻഫീൽഡിന്റെ J10 പ്ലാറ്റ്ഫോമില്‍ നിര്‍മിക്കുന്ന ഈ മോഡല്‍, കമ്പനിയുടെ 2.0 തന്ത്രത്തിന് കീഴിലുള്ള ആദ്യത്തെ ഉൽപ്പന്നമായ മെറ്റിയർ 350 പതിപ്പിന് ഈ മത്സരങ്ങളെല്ലാം മറികടക്കാനാകുമെന്നാണ് കണക്കുകൂട്ടലുകൾ. അതിനായി പുതിയ വേരിയന്റുകള്‍, കൂടുതല്‍ കസ്റ്റമൈസേഷന്‍, വ്യക്തിഗതമാക്കല്‍ ഓപ്ഷനുകള്‍ എന്നിവ കമ്പനി വാഗ്‌ദാനം ചെയ്യും.

MOST READ: ഉത്സവ സീസണ്‍ ആഘോഷമാക്കാം; മാസ്‌ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് എഡീഷനുമായി ഹീറോ

മെറ്റിയർ എത്താൻ ഇനിയും വൈകും; അവതരണം ദീപാവലിക്ക് ശേഷമെന്ന് സൂചന

പുതുതലമുറ എഞ്ചിനും പുതിയ ഡിസൈന്‍ ശൈലിയുമാണ് മൈറ്റിയറിലേക്ക് ആകർഷിക്കുക. ഒറ്റനോട്ടത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡ് X പതിപ്പുമായി സാമ്യമുള്ള ഡിസൈനാണ് മെറ്റിയർ ക്രൂയിസറിന് നല്‍കിയിരിക്കുന്നതെങ്കിലും നിരവധി മാറ്റങ്ങളും പരിഷ്ക്കരണങ്ങളും ഒറ്റ നോട്ടത്തിൽ തന്നെ മനസിലാക്കാൻ സാധിക്കും.

മെറ്റിയർ എത്താൻ ഇനിയും വൈകും; അവതരണം ദീപാവലിക്ക് ശേഷമെന്ന് സൂചന

പുതിയ ഹോണ്ട ഹൈനസ് CB350, ബെനലി ഇംപെരിയാലെ 400, ജാവ 42 മോഡലുകളാകും മെറ്റിയര്‍ 350-യുടെ വിപണിയിലെ പ്രധാന എതിരാളികള്‍. 1.65 ലക്ഷം രൂപ വരെയാണ് എൻഫീൽഡ് ബൈക്കിന് വില പ്രതീക്ഷിക്കാവുന്നത്.

Most Read Articles

Malayalam
English summary
New Royal Enfield Meteor 350 To Launch After Diwali. Read in Malayalam
Story first published: Friday, October 9, 2020, 11:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X