വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

2019 ഓഗസ്റ്റ് മാസത്തിലാണ് RV400, RV300 ഇലക്ട്രിക് ബൈക്കുകളെ റിവോള്‍ട്ട് വിപണിയില്‍ അവതരിപ്പിച്ചത്. വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ ഇലക്ട്രിക് ബൈക്കുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

പൂനെ, ഡല്‍ഹി നഗരങ്ങളില്‍ മാത്രമായിരുന്നു ആദ്യനാളുകളില്‍ ഇലക്ട്രിക് ബൈക്കുകള്‍ വില്‍പ്പനയ്ക്ക് എത്തിയിരുന്നത്. തുടര്‍ന്ന് അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് കമ്പനി വില്‍പ്പന വര്‍ധിപ്പിച്ചിരുന്നു.

വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

ഇപ്പോഴിതാ മുംബൈയിലും ബൈക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കാനൊരുങ്ങുകയാണ് റിവോള്‍ട്ട്. ഇത് വ്യക്തമാക്കി ഒരു ടീസര്‍ ചിത്രവും ബ്രാന്‍ഡ് പങ്കുവെച്ചു. 2020 ഓഗസ്റ്റ് 30-ഓടെ നിര്‍മ്മാതാക്കള്‍ മുംബൈയിലും വില്‍പ്പനയ്ക്ക് എത്തുമെന്നാണ് സൂചന.

MOST READ: പുതിയ സിറ്റി ഹൈബ്രിഡ് പതിപ്പിനെ വെളിപ്പെടുത്തി ഹോണ്ട

വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

അതേസമയം ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഉത്പാദനം ഭാഗികമായി ആരംഭിക്കുകയും, മോഡലുകള്‍ ബുക്ക് ചെയ്തവര്‍ക്ക് കൈമാറി തുടങ്ങിയിരിക്കുകയുമാണ് റിവോള്‍ട്ട്.

വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

അഹമ്മദാബാദ്, ചെന്നൈ എന്നിവടങ്ങളില്‍ ബുക്ക് ചെയ്തിരിക്കുന്നവര്‍ക്കാണ് ആദ്യം ബൈക്ക് കൈമാറുക. ഇവിടങ്ങളിലേക്കുള്ള ആദ്യ വില്‍പ്പനയാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: മെര്‍സിഡീസ് EQC ഇലക്ട്രിക് എസ്‌യുവിയെകുറിച്ച് അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തോടെ വിപണിയില്‍ എത്തുന്ന ആദ്യ ഇലക്ട്രിക് ബൈക്ക് എന്ന ഖ്യാതിയും മോഡലുകള്‍ക്ക് ഉണ്ട്. മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങാതെ മാസംതോറും ഒരു നിശ്ചിത തുക സ്വീകരിച്ചുള്ള വിപണനമാണ് റിവോള്‍ട്ടിനെ ജനപ്രീയമാക്കിയത്.

വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

ഇതിനായി മൈ റിവോള്‍ട്ട് പ്ലാന്‍ (MRP) എന്നൊരു പദ്ധതിയാണ് കമ്പനി വിപണിയെ പരിചയപ്പെടുത്തിയത്. 37 മാസ കാലയളവില്‍ മാസം തോറും നിശ്ചിത തുക ഉപഭോക്താവില്‍ നിന്നും സ്വീകരിക്കുന്ന രീതിയാണിത്.

MOST READ: ഒരു മണിക്കൂർ എസി ഇട്ടിരിക്കുമ്പോൾ എത്രത്തോളം ഇന്ധന ചെലവ് വരും എന്ന് ചിന്തിച്ചിട്ടുണ്ടോ?

വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

3,499 രൂപയ്ക്ക് RV400 ബേസ് മോഡല്‍ ഉപഭോക്താവിന് സ്വന്തമാക്കാം. മാസംതോറും 3,999 രൂപയാണ് RV400 പ്രീമിയം ബൈക്കിന്റെ വില. നിരയിലെ ചെറിയ മോഡലായ RV300 -ന് മാസംതോറും 2,999 രൂപയാണ് കമ്പനി ഈടാക്കുന്നത്.

വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

എന്നാല്‍ ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് മുഴുവന്‍ തുകയും ഒന്നിച്ച് വാങ്ങിയുള്ള വിപണനവും കമ്പനി ആരംഭിച്ചിട്ടുണ്ട്. ബേസ്, പ്രീമിയം എന്നീ രണ്ട് വകഭേദങ്ങളില്‍ RV400 വിപണിയില്‍ ലഭ്യമാകും. RV300 -ല്‍ നിന്നും ഒരു വകഭേദം മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുക.

MOST READ: റാപ്‌റ്റർ ശൈലിയിൽ പരുക്കൻ ഭാവത്തിലൊരുങ്ങി ഫോർഡ് ഇക്കോസ്‌പോർട്ട്

വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

റഗുലര്‍ ബൈക്കുകള്‍ക്ക് സമാനമായ രൂപഘടനയാണ് തന്നെയാണ് റിവോള്‍ട്ട് ഇലക്ട്രിക് ബൈക്കിനുമുള്ളത്. ലൈറ്റ് വെയ്റ്റ് സിംഗിള്‍ ക്രാഡില്‍ ഫ്രെയ്മിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. സുഖകരമായ യാത്രയ്ക്ക് മുന്നില്‍ ഇന്‍വേര്‍ട്ടഡ് ഫോര്‍ക്കും പിന്നില്‍ അഡ്ജസ്റ്റബിള്‍ മോണോഷോക്കുമാണ് സസ്പെന്‍ഷന്‍.

വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

17 ഇഞ്ച് അലോയ് വീലുകള്‍ക്ക് ഡിസ്‌ക് ബ്രേക്കുകളും നല്‍കിയിട്ടുണ്ട്. അധിക സുരക്ഷയ്ക്കായി കംബൈന്‍ഡ് ബ്രേക്കിങ് സംവിധാനവും റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

3.24 kW ബാറ്ററിയും 3,000 വാട്ട് ഇലക്ട്രിക് മോട്ടോറുമാണ് RV400 -ല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഈ ഇലക്ട്രിക് മോട്ടോര്‍ 170 Nm torque ഉം സൃഷ്ടിക്കും. സിറ്റി, ഇക്കോ, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബൈക്കുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

മണിക്കൂറില്‍ 85 കിലോമീറ്ററാണ് RV 400 -ന്റെ പരമാവധി വേഗം. ഒരു തവണ പൂര്‍ണമായും ചാര്‍ജ് ചെയ്താല്‍ 156 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. 2.7 kW ലിഥിയം അയണ്‍ ബാറ്ററിയാണ് RV300 -ല്‍ നല്‍കിയിരിക്കുന്നത്.

വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 1500 വാട്ട് ഇലക്ട്രിക് മോട്ടര്‍ ഒരു തവണ പൂര്‍ണ്ണമായ ചാര്‍ജ് ചെയ്താല്‍ 180 കിലോമീറ്റര്‍ മൈലേജ് നല്‍കും. മണിക്കൂറില്‍ 65 കിലോമീറ്ററാണ് ബൈക്കിന്റെ പരമാവധി വേഗം.

വില്‍പ്പന ശൃംഖല വിപുലീകരിച്ച് റിവോള്‍ട്ട്; ഇനി മുംബൈയിലേക്കും

മൂന്ന് മണിക്കൂറിനുള്ളില്‍ ബാറ്ററി 75 ശതമാനം വരെ ചാര്‍ജ് ചെയ്യാം. നാലര മണിക്കൂറിനുള്ളില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഇരു ബൈക്കിലും നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Revolt Electric Mumbai Launch Confirmed. Read in Malayalam.
Story first published: Wednesday, August 26, 2020, 13:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X