റോയൽ എൻഫീൽഡ് മെറ്റിയർ 350; അറിയാം എഞ്ചിൻ വിശേഷങ്ങൾ

എൻഫീൽഡ് പ്രേമികൾ വളരെക്കാലമായി കാത്തിരിക്കുന്ന മോഡലാണ് തണ്ടർബേർഡിന്റെ പകരക്കാരനായി എത്തുന്ന മെറ്റിയർ 350. എന്നാൽ ഇനി അധികം വൈകാതെ സെപ്റ്റംബർ 22-ന് ബൈക്ക് വിപണിയിൽ ഇടംപിടിക്കുമെന്നാണ് സൂചന.

റോയൽ എൻഫീൽഡ് മെറ്റിയർ 350; അറിയാം എഞ്ചിൻ വിശദാംശങ്ങൾ

അരങ്ങേറ്റത്തിന് മുന്നോടിയായി മെറ്റിയർ 350-യെക്കുറിച്ചുള്ള രസകരമായ പുതിയ വിശദാംശങ്ങൾ റൈഡർ ലാൽഎന്നയൂട്യൂബ് ചാനൽ പുറത്തുവിട്ടിരിക്കുകയാണ്. J1D എന്ന രഹസ്യനാമമുള്ള തീർത്തും പുതിയ പ്ലാറ്റ്ഫോമിലാണ് മോട്ടോർസൈക്കിൾ നിർമിച്ചിരിക്കുന്നത്.

റോയൽ എൻഫീൽഡ് മെറ്റിയർ 350; അറിയാം എഞ്ചിൻ വിശദാംശങ്ങൾ

അതോടൊപ്പം കൂടുതൽ കാര്യക്ഷമമായി സജ്ജീകരിച്ചിരിക്കുന്ന തികച്ചും പുതിയ 350 സിസി എയർ-കൂൾഡ് മോട്ടോർ ഉപയോഗിക്കുന്ന പുതിയ ‘UCE350' ശ്രേണിയിലെ ആദ്യത്തെ മോഡലാകും മെറ്റിയർ 350. പുതുതലമുറ ക്ലാസിക് 350 ഉൾപ്പെടെ വരാനിരിക്കുന്ന മോഡലുകൾ ഇതേ എഞ്ചിനിലാകും പൂർത്തിയാക്കുക.

MOST READ: പുത്തൻ ഹോർണറ്റിന് പിന്നാലെ ഹോണ്ട CBF 190 TR മോഡലും ഇന്ത്യയിലേക്ക് എത്തിയേക്കാം

റോയൽ എൻഫീൽഡ് മെറ്റിയർ 350; അറിയാം എഞ്ചിൻ വിശദാംശങ്ങൾ

പുതിയ വിശദാംശങ്ങൾ അനുസരിച്ച് മെറ്റിയർ 350-യുടെ ഈ പുതിയ ബിഎസ്-VI 350 സിസി എഞ്ചിൻ 20.2 bhp കരുത്തിൽ 27 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ക്ലാസിക് 350 പതിപ്പിന്റെ നിലവിലുള്ള 350 സിസി യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ഏകദേശം 0.4 bhp പവർ കൂടുതലാണ്. എന്നാൽ ടോർഖിൽ ചെറിയ കുറവുണ്ട് എന്നത് ശ്രദ്ധേയമാണ്.

റോയൽ എൻഫീൽഡ് മെറ്റിയർ 350; അറിയാം എഞ്ചിൻ വിശദാംശങ്ങൾ

നിലവിലെ ക്ലാസിക് 350 UCE എഞ്ചിൻ പഴയ പുഷ്-റോഡ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന കാര്യം എടുത്തു പറയേണ്ട ഒന്നാണ്. അതേസമയം പുതിയ മെറ്റിയറിന്റെ 350 എഞ്ചിൻ SOHC സജ്ജീകരണത്തെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്.

MOST READ: ഓഗസ്റ്റിലെ വിൽപ്പനയിലും നേട്ടംകൊയ്‌ത് ടാറ്റ ഹാരിയർ, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകൾ

റോയൽ എൻഫീൽഡ് മെറ്റിയർ 350; അറിയാം എഞ്ചിൻ വിശദാംശങ്ങൾ

ഗിയർബോക്സ് മിക്കവാറും അഞ്ച് സ്പീഡ് യൂണിറ്റായിരിക്കും. എന്നാൽ പുതിയ ഗിയർബോക്സ് സുഗമമായ ഗിയർ ഷിഫ്റ്റുകൾ വാഗ്ദാനം ചെയ്യുന്നുവെന്ന് റഷ്‌ലൈൻ പുറത്തുവിട്ട ചിത്രങ്ങൾ സൂചിപ്പിക്കുന്നു. എഞ്ചിൻ പോലെ ക്ലച്ച്, ട്രാൻസ്മിഷൻ സംവിധാനവും പുതുതായി വികസിപ്പിച്ചെടുത്തവ തന്നെയാണ്.

റോയൽ എൻഫീൽഡ് മെറ്റിയർ 350; അറിയാം എഞ്ചിൻ വിശദാംശങ്ങൾ

ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ മെറ്റിയർ 350 ലഭ്യമാകും. ഓരോ വകഭേദങ്ങളിലും അവ വേർതിരിച്ചറിയുന്ന ഘടകങ്ങളുടെ സവിശേഷമായ ഫീച്ചർ റോയൽ എൻഫീൽഡ് അവതരിപ്പിക്കും.

MOST READ: അപ്രീലിയ 150 സിസി ബൈക്കുകള്‍ ഇന്ത്യയിലെത്തുന്നത് വൈകും

റോയൽ എൻഫീൽഡ് മെറ്റിയർ 350; അറിയാം എഞ്ചിൻ വിശദാംശങ്ങൾ

അടിസ്ഥാന ഫയർബോൾ പതിപ്പിൽ കളർ റിം ടേപ്പ്, ഡെക്കലുകളുള്ള ബോഡി ഗ്രാഫിക്സ്, സിംഗിൾ കളർ ഫ്യുവൽ ടാങ്ക്, ബ്ലാക്ക് ഔട്ട് ഘടകങ്ങൾ എന്നിവ ഉൾപ്പെടും. അതേസമയം സ്റ്റെല്ലാർ വേരിയൻറ് ഹാൻഡിൽബാറുകൾ, പ്രീമിയം ബാഡ്ജുകൾ, ബോഡി-കളർ ഘടകങ്ങൾ, പില്യണിനുള്ള ബാക്ക് റെസ്റ്റ് എന്നിവയിൽ ക്രോം ഫിനിഷായിരിക്കും വാഗ്‌ദാനം ചെയ്യുക.

റോയൽ എൻഫീൽഡ് മെറ്റിയർ 350; അറിയാം എഞ്ചിൻ വിശദാംശങ്ങൾ

ടോപ്പ് എൻഡ് വേരിയന്റായ സൂപ്പർനോവയിൽ പ്രീമിയം സീറ്റ് അപ്ഹോൾസ്റ്ററി, മെഷീൻ ചെയ്ത അലോയ് വീലുകൾ, ക്രോം ഓൺ ഇൻഡിക്കേറ്ററുകൾ, ഡ്യുവൽ ടോൺ കളർ സ്കീം, വിൻഡ്‌സ്ക്രീൻ എന്നിവയായിരിക്കും ലഭിക്കുക. കൂടാതെ ഇൻ‌ബിൽറ്റ് ടേൺ-ബൈ-ടേൺ നാവിഗേഷൻ, ‘ട്രിപ്പർ നാവിഗേഷൻ', സെമി ഡിജിറ്റൽ ട്വിൻ-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ പോലുള്ള സവിശേഷതകൾ ശ്രേണിയിലുടനീളം വാഗ്ദാനം ചെയ്യും.

MOST READ: സെപ്റ്റംബറിൽ വമ്പിച്ച ഡിസ്കൗണ്ടുകളുമായി ഹ്യുണ്ടായി

റോയൽ എൻഫീൽഡ് മെറ്റിയർ 350; അറിയാം എഞ്ചിൻ വിശദാംശങ്ങൾ

എക്കാലത്തെയും ഏറ്റവും മികച്ച സവിശേഷതകളുള്ള റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളാണ് മെറ്റിയർ 350. ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ടേൺ ബൈ ടേൺ നാവിഗേഷൻ സിസ്റ്റം, എവിടെയായിരുന്നാലും നിങ്ങളുടെ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ചാർജർ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

റോയൽ എൻഫീൽഡ് മെറ്റിയർ 350; അറിയാം എഞ്ചിൻ വിശദാംശങ്ങൾ

ഫയർബോൾ റെഡ്, ഫയർബോൾ യെല്ലോ, സ്റ്റെല്ലാർ മാറ്റ് ബ്ലാക്ക്, സ്റ്റെല്ലാർ റെഡ് മെറ്റാലിക്, സ്റ്റെല്ലാർ ബ്ലൂ മെറ്റാലിക്, സൂപ്പർനോവ ബ്ലൂ ഡ്യുവൽ-ടോൺ, സൂപ്പർനോവ ബ്രൗൺ ഡ്യുവൽ-ടോൺ എന്നിങ്ങനെ മൊത്തം ഏഴ് നിറങ്ങളിൽ മെറ്റിയർ തെരഞ്ഞെടുക്കാൻ സാധിക്കും. ഏകദേശം 1.65 ലക്ഷം രൂപയിൽ നിന്നായിരിക്കും ബൈക്കിന്റെ വില ആരംഭിക്കുക.

Most Read Articles

Malayalam
English summary
Royal Enfield Meteor 350 Engine Specs Leaked. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X