Just In
- 17 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാര്യമായ മാറ്റങ്ങളില്ലാതെ പുതിയ ഹയാബൂസയെ ഒരുക്കാൻ സുസുക്കി
1999 മുതൽ സുസുക്കി നിർമിച്ചിരുന്ന സ്പോർട്ട് മോട്ടോർസൈക്കിളാണ് സുസുക്കി ഹയാബൂസ. എന്നാൽ പുതിയ യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ ബൂസ വിപണിവിടാൻ ഒരുങ്ങുന്നെന്ന അഭ്യൂഹങ്ങൾ അടുത്തിടെ പരന്നിരുന്നു.

എന്നാൽ ഹയാബൂസ പ്രേമികൾ നിരാശപ്പെടേണ്ടതില്ല. യൂറോ 5 നിരയിൽ നിന്ന് സുസുക്കിയുടെ ഐതിഹാസിക സ്പോർട്‌സ് മോട്ടോർസൈക്കിൾ അപ്രത്യക്ഷമാകാനിടയില്ലെന്നാണ് പുതിയ വാർത്തകൾ.

പുതിയ എഞ്ചിനും ഫ്രെയിമും ഉള്ള സമഗ്രമായ അപ്‌ഡേറ്റിന് പകരം അടുത്ത ഹയാബൂസയെ ചെറിയ മാറ്റങ്ങളോടെ മാത്രം പരിഷ്ക്കരിക്കാൻ ഒരുങ്ങുകയാണ് സുസുക്കി.
MOST READ: ഉത്സവ സീസണിൽ വാഹന നിരയിലുടനീളം വമ്പിച്ച ഡിസ്കൗണ്ടുമായി മഹീന്ദ്ര

പുതിയ ഹയാബൂസയുടെ റെൻഡർ ചിത്രങ്ങൾ പുറത്തിറക്കിയ ജാപ്പനീസ് മോട്ടോർസൈക്കിൾ മാഗസിൻ ഓട്ടോബൈയുടെ അഭിപ്രായത്തിൽ ബൈക്കിനെ സജീവമായി നിലനിർത്താനും പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾക്ക് അനുസൃതമായി തുടരാനും സുസുക്കി ഉദ്ദേശിക്കുന്നെന്നാണ് സൂചന.

നവീകരിക്കുന്ന മോഡൽ പഴയ എഞ്ചിന്റെ പുനർനിർമിച്ച പതിപ്പ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഇൻടേക്ക്, എക്‌സ്‌ഹോസ്റ്റ് വഴി യൂറോ 5 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്നതിനായി പരിഷ്‌ക്കരിച്ച് പഴയ ഫ്രെയിമിൽ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും അപ്‌ഡേറ്റുചെയ്‌ത സസ്‌പെൻഷനും ഇലക്‌ട്രോണിക്‌സും ഉപയോഗിക്കും.
MOST READ: സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

കൂടാതെ പവർ ഔട്ട്പുട്ട് 200 bhp മാർക്കിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ 1,440 സിസി എഞ്ചിൻ സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് എന്നിവ ഹയാബൂസയ്ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെങ്കിലും യൂറോ 5 ചട്ടങ്ങൾ പാലിക്കുന്നതിനായി അതേ എഞ്ചിൻ സുസുക്കിക്ക് എങ്ങനെ മാറ്റാൻ കഴിയുമെന്ന് ഇപ്പോഴും വ്യക്തമല്ല.

ഇൻടേക്കിലും എക്‌സ്‌ഹോസ്റ്റിലുമുള്ള മാറ്റങ്ങളോടൊപ്പം എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൽ ചെറിയ കാറ്റലറ്റിക് കൺവെർട്ടറുകൾ കൂടി ചേർത്ത് ആവശ്യമായ നിയന്ത്രണങ്ങൾ പാലിക്കാൻ സുസുക്കിക്ക് സാധിച്ചേക്കും.
MOST READ: റെട്രോ-ക്ലാസിക് മോട്ടോർസൈക്കിൾ ശ്രേണിയിലേക്ക് കവസാക്കിയും; ഒരുങ്ങുന്നത് എൻട്രി ലെവൽ

പരിഷ്ക്കരിച്ച ഹയാബൂസയുടെ പുതിയ ഇലക്‌ട്രോണിക്‌സ് പാക്കേജിൽ ഒരു ഇനേർഷ്യൽ മെഷർമെന്റ് യൂണിറ്റ് (IMU) ഉൾപ്പെടുത്തിയേക്കും. അത് കോർണറിംഗ് എബിഎസിനെയും ട്രാക്ഷൻ കൺട്രോൾ സിസ്റ്റത്തെയും ശക്തിപ്പെടുത്താൻ സഹായിക്കും.

കൂടാതെ ബൈക്ക് ഒന്നിലധികം റൈഡിംഗ് മോഡുകളും അതുപോലെ തന്നെ ഏറ്റവും പുതിയ ഇലക്ട്രോണിക് ഗുഡികളും വാഗ്‌ദാനം ചെയ്തേക്കും. വർഷങ്ങൾ കടന്നുപോയിട്ടും ബൂസയുടെ പഴയ രൂപം അതേപടി സൂക്ഷിക്കാനും സുസുക്കിക്ക് സാധിച്ചിട്ടുണ്ട്. അതിനാൽ തന്നെ രൂപത്തിൽ കാര്യമായ മാറ്റങ്ങളൊന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല.