സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

മൈല്‍സ് ഓട്ടോമോട്ടീവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട. മോഡലുകള്‍ സബ്സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ നല്‍കുക എന്നത് ലക്ഷ്യമിട്ടാണ് ഇരുകൂട്ടരും പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുന്നത്.

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 12, 18, 24, 36 അല്ലെങ്കില്‍ 48 മാസത്തെ സൗകര്യപ്രദമായ സബ്‌സ്‌ക്രിപ്ഷന്‍ കാലാവധികളില്‍ നിന്നും മൈല്‍സിനൊപ്പം ഒരു നിശ്ചിത പ്രതിമാസ വാടകയ്ക്ക് വാഹനം തെരഞ്ഞെടുക്കാം.

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

വാഹന ഉപയോഗ ചെലവ്, റോഡ് ടാക്‌സ്, രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് പരിരക്ഷ, കിലോമീറ്ററുകള്‍ക്കുള്ള അറ്റകുറ്റപ്പണി, 24 × 7 റോഡ്‌സൈഡ് അസിസ്റ്റ് എന്നിവ പ്രതിമാസ വാടകയില്‍ ഉള്‍പ്പെടുന്നു. ടൊയോട്ട ഡീലര്‍മാരുമായി സഹകരിച്ച് മൈല്‍സ് ഇത് കൈകാര്യം ചെയ്യും.

MOST READ: പുതിയ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി സുസുക്കി ആക്‌സസ് 125, ബർഗ്മാൻ സ്ട്രീറ്റ് മോഡലുകൾ

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

മോഡല്‍, കിലോമീറ്റര്‍, കാലാവധി എന്നിവയെ ആശ്രയിച്ച് പ്രതിമാസ വാടക വ്യത്യാസപ്പെടുമെന്ന് കമ്പനി പറയുന്നു. ഉദാഹരണത്തിന്, ടൊയോട്ട ഗ്ലാന്‍സയുടെ ഡല്‍ഹിയില്‍ സബ്‌സ്‌ക്രിപ്ഷന്‍ വാടക മാസം 19,808 രൂപയില്‍ ആരംഭിക്കുമ്പോള്‍ ഇന്നോവയ്ക്ക് ഇത് പ്രതിമാസം 45,721 രൂപയാണ്.

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

ടൊയോട്ട-മൈല്‍സ് സബ്സ്‌ക്രിപ്ഷന്‍ സേവനവും ഉപഭോക്താക്കള്‍ക്ക് ബൈ-ബാക്ക് ഓപ്ഷനുകള്‍ക്കൊപ്പം ഒരു കാലാവധി വിപുലീകരണവും വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ശ്രേണിയില്‍ നിന്ന് ഗ്ലാന്‍സ, യാരിസ്, ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍, അടുത്തിടെ എത്തിയ അര്‍ബന്‍ ക്രൂയിസര്‍ എന്നിവ ഉള്‍പ്പെടുന്ന പുതിയ കാറുകള്‍ തെരഞ്ഞെടുക്കാനാകും.

MOST READ: എസ്-ക്രോസ് പ്ലസ് വേരിയന്റ് അവതരിപ്പിച്ച് മാരുതി; വില 8.39 ലക്ഷം രൂപ

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

2020 ഓഗസ്റ്റില്‍ ആരംഭിച്ചതിനുശേഷം കമ്പനി സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് സെയില്‍സ് ആന്റ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

ഇരുകൂട്ടരും തമ്മിലുള്ള പങ്കാളിത്തം സബ്‌സ്‌ക്രിപ്ഷന്‍ സേവനത്തിന് കൂടുതല്‍ പ്രചോദനം നല്‍കുമെന്ന് വിശ്വസിക്കുന്നു. കോര്‍പ്പറേറ്റ്, വ്യക്തിഗത ഉപഭോക്താക്കള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ സേവനവും നല്‍കുന്നതിനായി ടൊയോട്ട തങ്ങളുടെ നിലവിലുള്ള ബ്രാന്‍ഡായ കിന്റോയുമായി ടൊയോട്ട ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എഎല്‍ഡി ഓട്ടോമോട്ടീവ് ഇന്ത്യ, എസ്എംഎസ് ഓട്ടോ ലീസിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

MOST READ: ആദ്യ മൂന്ന് മാസം ഫ്രീ ചാര്‍ജിംഗ്; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനവുമായി വൈദ്യുതി ബോര്‍ഡ്

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

ജാപ്പനീസ് ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, നിലവിലെ സാഹചര്യത്തിലും പ്രതിമാസ വില്‍പ്പനയില്‍ മികവ് കാട്ടാന്‍ ബ്രാന്‍ഡിന് സാധിച്ചു. 8,116 യൂണിറ്റുകള്‍ പോയ മാസം നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചു. 2020 ഓഗസ്റ്റിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ 46 ശതമാനം വളര്‍ച്ച കൈവരിച്ചു.

സബ്സ്‌ക്രിപ്ഷന്‍ പദ്ധതി; മൈല്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ടൊയോട്ട

5,555 യൂണിറ്റുകള്‍ മാത്രമാണ് 2020 ഓഗസ്റ്റില്‍ വിറ്റത്. മാത്രമല്ല, ടൊയോട്ട 2019 സെപ്റ്റംബറില്‍ ഇന്ത്യന്‍ വിപണിയില്‍ മൊത്തം 10,203 യൂണിറ്റുകള്‍ വിറ്റഴിക്കുകയും 708 യൂണിറ്റ് എറ്റിയോസ് കയറ്റുമതി ചെയ്യുകയും ചെയ്തിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota and Myles Tie-Up To Expand Car Subscription Service. Read in Malayalam.
Story first published: Friday, October 9, 2020, 14:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X