Just In
- 17 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 20 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 22 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആദ്യ മൂന്ന് മാസം ഫ്രീ ചാര്‍ജിംഗ്; ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനവുമായി വൈദ്യുതി ബോര്‍ഡ്
രാജ്യത്ത് ഇലക്ട്രിക് വാഹനം പ്രോത്സഹിപ്പിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഡല്‍ഹി സര്‍ക്കാര്‍ ഇവി നയം പ്രഖ്യാപിച്ചത് ഇതിനോടകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇത്തരം പ്രഖ്യാപനങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്കും പ്രചോദനമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ കേരളത്തിലും വിവിധ പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്നു മാസത്തേക്ക് സൗജന്യമായി ചാര്‍ജ് ചെയ്തു നല്കാന് വൈദ്യുതിബോര്‍ഡ് തീരുമാനിച്ചു.
MOST READ: ഔദ്യോഗിക വെബ്സൈറ്റില്‍ ഇടംപിടിച്ച് ടാറ്റ ആള്‍ട്രോസ് ടര്‍ബോ

വൈദ്യുതിബോര്‍ഡിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇത് വ്യക്തമാക്കുന്ന ഒരു കുറിപ്പും കാണാന്‍ സാധിക്കും. കോര്‍പ്പറേഷന്‍പരിധികളില്‍ സ്ഥാപിക്കുന്ന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വഴിയാണിത്. നവംബര്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

ആദ്യ മൂന്നുമാസത്തിനുശേഷം ചാര്‍ജിംഗിന് പണം ഈടാക്കിത്തുടങ്ങും. ഉപഭോക്താവിന് സ്വയം ചാര്‍ജ് ചെയ്യാം. പണം ഓണ്‍ലൈനില്‍ അടച്ചാല്‍മതിയാകും. ഇതിനായി മൊബൈല്‍ ആപ്പ് ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: വേർണയ്ക്കും പുതിയൊരു എൻട്രി ലെവൽ വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി

ആപ്പില്‍ ഏറ്റവും അടുത്തുള്ള ചാര്‍ജിംഗ് സ്റ്റേഷനേത്, അവിടത്തെ ചാര്‍ജിംഗ് സ്ലോട്ട് ഒഴിവുണ്ടോ എന്നീ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. ഒരുസമയം മൂന്ന് വാഹനങ്ങള്‍ക്കാണ് ചാര്‍ജ് ചെയ്യാനാവുക.

ആപ്പില്‍ മുന്‍കൂട്ടി പണം അടച്ച്, നിര്‍ദേശിക്കപ്പെടുന്ന സമയത്ത് ആ ചാര്‍ജിംഗ് സ്റ്റേഷനില്‍ എത്തണം. അല്ലെങ്കില്‍ ചാര്‍ജിംഗ് സ്റ്റേഷനിലെത്തിയശേഷം പണം അടയ്ക്കുന്നതിനുള്ള സൗകര്യവും ലഭ്യമാക്കും.
MOST READ: റോയൽ എൻഫീൾഡിന് വെല്ലുവിളിയായി ഹോണ്ട ഹൈനസ്; ഫസ്റ്റ് ലുക്ക് റിവ്യൂ

56 സ്റ്റേഷനുകള്‍കൂടി ഉടന്‍ നിര്‍മ്മിക്കുമെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇവയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം (നേമം), കൊല്ലം (ഓലയില്‍), എറണാകുളം (പാലാരിവട്ടം), തൃശ്ശൂര്‍ (വിയ്യൂര്‍), കോഴിക്കോട് (നല്ലളം), കണ്ണൂര്‍ (ചൊവ്വ) എന്നിവിടങ്ങിലാണ് ആദ്യ ആറ് ചാര്‍ജിങ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

ഭാവിയില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളില്‍ എത്താനുള്ള സാധ്യത മുന്നില്‍ക്കണ്ട് നിരവധി സ്ഥലങ്ങളിലേക്ക് ഇത്തരം പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം.
MOST READ: വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് മഹീന്ദ്ര ട്രിയോ

ഒരു ചാര്‍ജിംഗ് സ്റ്റേഷന് തുടങ്ങാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ ചെലവ് വരുമെന്നാണാണ് കണക്കുകൂട്ടല്‍. ചില വിഭാഗങ്ങള്‍ക്ക് കേന്ദ്രം സബ്സിഡി നല്‍കുന്നുണ്ട്. 2022 ആകുമ്പോഴേക്ക് 10 ലക്ഷം വൈദ്യുതവാഹനങ്ങള് നിരത്തിലിറങ്ങുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നതും.