Just In
- 16 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 19 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 21 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- News
കുരുവിള തോറ്റോടിയ കോതമംഗലം, ഇത്തവണ യുഡിഎഫ് പിടിക്കുമോ? ജോസ് പോയതോടെ കടുപ്പം!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വേർണയ്ക്കും പുതിയൊരു എൻട്രി ലെവൽ വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി
ജനപ്രിയ മോഡലായ വേർണ മിഡ്-സൈസ് സെഡാന് പുതിയ എൻട്രി ലെവൽ ' E' വേരിയന്റ് പുറത്തിറക്കി ഹ്യുണ്ടായി ഇന്ത്യ. വില കുറഞ്ഞ മോഡലിലൂടെ ഉത്സവ സീസണിൽ വിൽപ്പന മെച്ചപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് പുതിയ ഹ്യുണ്ടായി വേർണ E വേരിയൻറ് ലഭ്യമാക്കുന്നത്. 113 bhp കരുത്തിൽ 144 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ യൂണിറ്റ്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായാണ് പുതിയ മോഡൽ എത്തുന്നത്.

2020 വേർണ E പതിപ്പിനായി 9.02 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. ഇത് മുൻ എൻട്രി ലെവൽ S പെട്രോൾ മോഡലിനേക്കാൾ 28,000 രൂപ കുറഞ്ഞതാണെന്നതും ശ്രദ്ധേയമാണ്. നിലവിൽ S വേരിയന്റിന് 9.30 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.
MOST READ: ഋഷികേശിൽ നിന്ന് ലണ്ടൻ വരെ ബസ് യാത്രക്കൊരുങ്ങി ഗുസ്തി താരം

S വേരിയന്റിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ സൗകര്യങ്ങളും സുരക്ഷാ സവിശേഷതകളുമായാണ് പുതിയ ഹ്യുണ്ടായി സി-സെഗ്മെന്റ് മോഡലന്റെ പുതിയ എൻട്രി ലെവൽ വേരിയന്റ് വിപണിയിൽ ഇടംപിടിക്കുന്നത്.

എന്നിരുന്നാലും യുഎസ്ബി ചാർജർ, 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സൺഗ്ലാസ് ഹോൾഡർ എന്നിവയുൾപ്പെടെ ചില പ്രധാന സവിശേഷതകൾ ഇത് നഷ്‌ടപ്പെടുത്തുന്നുണ്ട് എന്നത് നിരാശയുളവാക്കിയേക്കും.
MOST READ: ആവശ്യക്കാർ ഏറി; സോനെറ്റിനായി ഇനി രണ്ട് മാസത്തോളം കാത്തിരിക്കണം

പുറംമോടിയിലേക്ക് നോക്കിയാൽ ക്രോം ഫിനിഷുള്ള മുൻ ഗ്രിൽ, ഹാലോജൻ ഹെഡ്‌ലാമ്പുകൾ, ഇൻഡിക്കേറ്ററുകൾ മൌണ്ട് ചെയ്ത ORVM-കൾ, 15 ഇഞ്ച് സ്റ്റീൽ വീലുകളിൽ പൊതിഞ്ഞ 185/65 ടയറുകളും വാഹനത്തിൽ കാണാൻ സാധിക്കും.

സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, റിയർ എസി വെന്റുകളുള്ള മാനുവൽ എസി യൂണിറ്റ്, 4 സ്പീക്കർ അർക്കാമിസ് സിസ്റ്റം, കൂൾഡ് ഗ്ലോവ് ബോക്സ്, പവർ അഡ്ജസ്റ്റ് ഒആർവിഎം, പവർ വിൻഡോകൾ, ഫ്രണ്ട്-റിയർ സെന്റർ ആംറെസ്റ്റുകൾ, ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റ് ഹെഡ്‌റെസ്റ്റുകൾ, അനലോഗ് ടാക്കോമീറ്റർ, ബീജ്-ബ്ലാക്ക് ഡ്യുവൽ-ടോൺ ഇന്റീരിയർ എന്നിവ വേർണയിലെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.
MOST READ: കാറുകൾ വാങ്ങാൻ ഏറ്റവും ബെസ്റ്റ് ഉത്സവ സീസൺ തന്നെ

സുരക്ഷാ സംവിധാനങ്ങളിൽ നിങ്ങൾക്ക് ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, കീലെസ് എൻട്രിയോടുകൂടിയ റിമോട്ട് സെൻട്രൽ ലോക്കിംഗ്, റിയർ വ്യൂ മിററിനുള്ളിൽ മാനുവൽ ഡേ / നൈറ്റ്, ഇബിഡിയുള്ള എബിഎസ് എന്നിവ ലഭിക്കും.

1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾക്കൊപ്പം ഹ്യുണ്ടായി വേർണ തെരഞ്ഞെടുക്കാൻ സാധിക്കും. ആദ്യത്തേത് 118 bhp പവറിൽ 172 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഡീസൽ യൂണിറ്റ് 113 bhp കരുത്തും 250 Nm torque ഉം വികസിപ്പിക്കും.

ടർബോ-പെട്രോൾ യൂണിറ്റ് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സുമായി ജോടിയാക്കുമ്പോൾ ഓയിൽ ബർണർ ആഫ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകളിൽ ലഭ്യമാണ്.