ഇൻട്രൂഡർ 250 പതിപ്പും എത്തുന്നു; ടീസർ ചിത്രം പങ്കുവെച്ച് സുസുക്കി

ഇന്ത്യയിൽ അതിവേഗം വളരുന്ന ഇരുചക്ര വാഹന ബ്രാൻഡുകളിലൊന്നായ സുസുക്കി മോട്ടോർസൈക്കിൾ ഒക്ടോബർ ഏഴിന് പുതിയൊരു മോഡൽ രാജ്യത്ത് അവതരിപ്പിക്കും. ഒരു ടീസർ ചിത്രത്തിലൂടെയാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ഇൻട്രൂഡർ 250 പതിപ്പും എത്തുന്നു; ടീസർ ചിത്രം പങ്കുവെച്ച് സുസുക്കി

ഇൻട്രഡ്യൂസിങ് എ സുപ്പീരിയർ വേ ടു റൈഡ് എന്ന ടാഗ്‌ലൈനോട് കൂടിയാണ് ടീസർ പുറത്തുവന്നിരിക്കുന്നത്. ഇതിനുപുറമെ കൂടുതൽ വിവരങ്ങളൊന്നും സുസുക്കി വെളിപ്പെടുത്തിയിട്ടില്ല. ജിക്സർ, ഇൻട്രൂഡർ മോട്ടോർസൈക്കിളുകളുടെ ഡിജിറ്റൽ സ്പീഡോമീറ്ററിനോട് സാമ്യമുള്ള ആകൃതിയിലാണ് ടീസറിലെ വാചകം പൂർത്തിയാക്കിയിരിക്കുന്നത്.

ഇൻട്രൂഡർ 250 പതിപ്പും എത്തുന്നു; ടീസർ ചിത്രം പങ്കുവെച്ച് സുസുക്കി

155 സിസി, 250 സിസി എഞ്ചിൻ ഓപ്ഷനുമായി ജിക്സർ സീരീസ് ഇതിനകം പുറത്തിറക്കിയിട്ടുണ്ടെന്നത് കണക്കിലെടുക്കുമ്പോൾ ഈ പുതിയ ടീസർ ഏറെക്കുറെ കാത്തിരുന്ന ഇൻട്രൂഡർ 250 ക്രൂയിസർ മോട്ടോർസൈക്കിളിന്റെ അവതരണത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

MOST READ: ഇംപെരിയാലെ 400 പതിപ്പിന് പുതിയ ഫിനാന്‍സ് പദ്ധതികളുമായി ബെനലി

ഇൻട്രൂഡർ 250 പതിപ്പും എത്തുന്നു; ടീസർ ചിത്രം പങ്കുവെച്ച് സുസുക്കി

ഈ വർഷം ജൂണിൽ ഇൻട്രൂഡർ 250 പതിപ്പിന്റെ പേറ്റന്റ് ചിത്രങ്ങളും പുറത്തുവന്നത് ഇതിന്റെ ആക്കം കൂട്ടുന്നു. ജിക്സർ 250 പതിപ്പുകളിൽ കാണുന്ന അതേ എഞ്ചിൻ തന്നെയാകും വരാനിരിക്കുന്ന ക്രൂയിസറിനും കരുത്തേകുക. മാത്രമല്ല, ഡിജിറ്റൽ സ്പീഡോമീറ്റർ, ബ്രേക്ക് സിസ്റ്റം തുടങ്ങി നിരവധി ഭാഗങ്ങളും ഇരു മോഡലുകളും പങ്കിടും.

ഇൻട്രൂഡർ 250 പതിപ്പും എത്തുന്നു; ടീസർ ചിത്രം പങ്കുവെച്ച് സുസുക്കി

സിംഗിൾ സിലിണ്ടർ 249 സിസി ഓയിൽ കൂൾഡ് SOHC ഫ്യുവൽ ഇഞ്ചക്ഷൻ യൂണിറ്റാണ് എഞ്ചിൻ. ഇത് 9300 rpm-ൽ 26.5 bhp കരുത്തും 7300 rpm-ൽ 22.2 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. സ്റ്റാർട്ടർ സിസ്റ്റം ഇലക്ട്രിക് ആയിരിക്കുമ്പോൾ എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു.

MOST READ: ഫ്യൂച്ചറിസ്റ്റിക് ലുക്കിൽ ഒരുങ്ങിയ മാരുതി ജിപ്‌സി

ഇൻട്രൂഡർ 250 പതിപ്പും എത്തുന്നു; ടീസർ ചിത്രം പങ്കുവെച്ച് സുസുക്കി

2130 മില്ലീമീറ്റർ നീളവും 805 മില്ലീമീറ്റർ വീതിയും 1095 മില്ലീമീറ്റർ ഉയരവും 740 മില്ലീമീറ്റർ സീറ്റ് ഉയരവും 1405 മില്ലീമീറ്റർ വീൽബേസും 170 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും 11 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയും ഇൻട്രൂഡർ 150 മോഡലിനേക്കൾ അളവുകൾ കൂടുതലായിരിക്കും സുസുക്കി ഇൻട്രൂഡർ 250 യിൽ ഉൾപ്പെടുത്തുക.

ഇൻട്രൂഡർ 250 പതിപ്പും എത്തുന്നു; ടീസർ ചിത്രം പങ്കുവെച്ച് സുസുക്കി

ക്രൂയിസർ മോട്ടോർസൈക്കിളുകളുടെ ജനപ്രീതി വർധിച്ചു വരുന്ന സാഹചര്യമാണ് ക്വാർട്ടർ ലിറ്റർ മോഡലുമായി എത്താൻ സുസുക്കിയെ പ്രേരിപ്പിച്ചിരിക്കുന്നത്. ക്ലാസിക്, ബുള്ളറ്റ്, തണ്ടർബേഡ് തുടങ്ങിയ റോയൽ എൻഫീൽഡ് മോട്ടോർസൈക്കിളുകൾ വാഴുന്ന വിഭാഗമാണ് ഇതെന്നതും ശ്രദ്ധേയമാണ്.

MOST READ: ഉത്സവ സീസണ്‍ ലക്ഷ്യമിട്ട് ഒഖിനാവ; Oki100 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അരങ്ങേറ്റത്തിന് സജ്ജം

ഇൻട്രൂഡർ 250 പതിപ്പും എത്തുന്നു; ടീസർ ചിത്രം പങ്കുവെച്ച് സുസുക്കി

എന്നാൽ കാലം മാറിക്കൊണ്ടിരിക്കുമ്പോൾ എൻഫീൽഡിന് വെല്ലുവിളിയായി 2018 ൽ ജാവ എത്തി. റോയൽ എൻ‌ഫീൽഡിന്റെ വിപണി വിഹിതം പിടിക്കുകയെന്ന ലക്ഷ്യത്തോടെ ബജാജ് കൂടുതൽ ശക്തമായ അവഞ്ചറും പുറത്തിറക്കി.

ഇൻട്രൂഡർ 250 പതിപ്പും എത്തുന്നു; ടീസർ ചിത്രം പങ്കുവെച്ച് സുസുക്കി

85 ശതമാനത്തിലധികം വിപണി വിഹിതമുള്ള ക്ലാസിക് ബ്രാൻഡിന് ഇതൊന്നും ഒരു വിലങ്ങുതടി ആയതേയില്ല. സമീപഭാവിയിൽ മത്സരം കൂടുതൽ കൊഴുക്കാനാണ് സാധ്യത. കാരണം ഹോണ്ടയും സുസുക്കിയും ഈ ശ്രേണിയിൽ എത്തുന്നതോടെ പിടിച്ചു നിൽക്കാൻ എൻഫീൽഡ് പല അടവുകളും പയറ്റേണ്ടി വരും.

Most Read Articles

Malayalam
English summary
Suzuki Intruder 250 Cruiser Launch Soon Teaser Out. Read in Malayalam
Story first published: Friday, September 25, 2020, 13:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X