Just In
- 30 min ago
Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ
- 53 min ago
16,000 രൂപ വരെ ഓഫർ, എക്സ്പൾസിന് കിടിലൻ ആനുകൂല്യങ്ങളുമായി ഹീറോ
- 2 hrs ago
ആര്‍ട്ടിയോണും ഇന്ത്യയിലേക്ക്; പദ്ധതികള്‍ വെളിപ്പെടുത്തി ഫോക്സ്വാഗണ്
- 3 hrs ago
പരീക്ഷണയോട്ടം ആരംഭിച്ച് ബജാജ് പള്‍സര്‍ NS250; അവതരണം ഈ വര്‍ഷം തന്നെ
Don't Miss
- Finance
ഇന്ത്യ വളര്‍ച്ചയുടെ പാതയില്‍; മൂന്നാം പാദം ജിഡിപി 0.4%
- Movies
മകള്‍ക്ക് വേണ്ടി ആ ശീലം ഉപേക്ഷിച്ചു; പ്രസവസമയത്തെ സന്തോഷം കണ്ടത് ഭര്‍ത്താവിന്റെ മുഖത്തെന്ന് നടി ശിവദ
- News
കോവിഡ് മഹാമാരി; കേരളത്തില്‍ പോളിങ് ബൂത്തുകള്‍ വര്‍ധിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്
- Sports
IND vs ENG: ഷൂ ശരിയെങ്കില്‍ വരണ്ട പിച്ചിലും കസറാം! നിര്‍ണായക ഉപദേശവുമായി അസ്ഹര്‍
- Lifestyle
രാശിചിഹ്നം പറയും നിങ്ങളുടെ ഹോബികള്‍
- Travel
ഹരിദ്വാര്‍ കുംഭമേള ഏപ്രിലില്‍, അറിയാം പ്രധാന തിയതികളും ചടങ്ങുകളും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൂവായിരം രൂപ വരെ വിലവരുന്ന സൗജന്യ ആക്സസറികളുമായി സുസുക്കി
ഉത്സവ സീസണ് അടുത്തിരിക്കെ, ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ ഇതിനകം തന്നെ മിക്ക മോഡലുകളിലും ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു കഴിഞ്ഞു. കൊവിഡ്-19 യും ലോക്ക്ഡൗണും തകര്‍ത്ത വില്‍പ്പന തിരിച്ച് പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഉപഭോക്താക്കളുടെ ഉയര്‍ന്ന വാങ്ങല്‍ വികാരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഓഫറുകളും ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ജാപ്പനീസ് നിര്‍മ്മാതാക്കളായ സുസുക്കി.

ഇന്ത്യയില്‍ മോട്ടോര്‍ സൈക്കിളുകളും സ്കൂട്ടറുകളും വാങ്ങുമ്പോള്‍ മൂവായിരം രൂപ വരെ വിലവരുന്ന സൗജന്യ ആക്സസറികളാണ് സുസുക്കി വാഗ്ദാനം ചെയ്യുന്നത്. സ്കൂട്ടറുകളില്‍ 1,500 രൂപ വരെയും മോട്ടോര്‍ സൈക്കിളുകളില്‍ 3,000 രൂപ വരെയും സൗജന്യ ആക്സസറികള്‍ കമ്പനി നല്‍കും.
MOST READ: ഇലക്ട്രിക് XUV300 അടുത്തവർഷം ഇന്ത്യയിൽ എത്തും; ഒരുക്കങ്ങൾ ആരംഭിച്ച് മഹീന്ദ്ര

ഈ സ്കീമുകള്‍ നേടാന്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ ഉത്പ്പന്നത്തിന്റെ ബുക്കിംഗ് ഓണ്‍ലൈനായി ചെയ്യേണ്ടതുണ്ടെന്നും 2020 ഒക്ടോബര്‍ 31 വരെയാണ് ഓഫര്‍ സാധുതയുള്ളതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്തൊക്കെയാണ് ഈ ആക്സസറി പായ്ക്കില്‍ ഉള്‍പ്പെടുന്നതെന്ന് കമ്പന് അറിയിച്ചിട്ടില്ല. ആക്സസ് 125, ബര്ഗ്മാന് സ്ട്രീറ്റ് 125 എന്നിവയുള്‍പ്പെടെ രണ്ട് സ്കൂട്ടറുകള് അടങ്ങുന്നതാണ് സുസുക്കിയുടെ പോര്‍ട്ട്ഫോളിയോ.
MOST READ: ടിയാഗൊ XT വേരിയന്റ് നവീകരിച്ച് ടാറ്റ; പുതിയ ഫീച്ചറുകള്‍ ഇങ്ങനെ

ഈ രണ്ട് സ്കൂട്ടറുകള്‍ക്കും അടുത്തിടെ ഒരു പുതിയ ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഫീച്ചര്‍ ലഭിച്ചിരുന്നു. ബ്ലൂടൂത്ത് സാങ്കേതികവിദ്യയുടെ പുറമേ, 125 സിസി സ്കൂട്ടറിന്റെ പ്രീമിയം ലുക്ക് വര്‍ദ്ധിപ്പിക്കുന്ന പുതിയ, ആപ്രോണ്‍ ഘടിപ്പിച്ച എല്‍ഇഡി ഡിആര്‍എല്ലുകള്‍ക്കൊപ്പം ആക്സസ് 125 അപ്ഡേറ്റുചെയ്തു.

നവീകരിച്ച പുതിയ ബര്ഗ്മാന് സ്ട്രീറ്റിന് 84,600 രൂപയാണ് എക്സ്ഷോറൂം വില. പുതിയ ആക്സസ് 125-ന്റെ ഡ്രം അലോയി പതിപ്പിന് 77,700 രൂപയും, ഡിസ്ക് അലോയി പതിപ്പിന് 78,600 രൂപയുമാണ് എക്സ്ഷോറൂം വില.
MOST READ: ബൗണ്‍സുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ആംപിയര്‍; അണിയറയില്‍ നിരവധി പദ്ധതികള്‍

ആക്സസ് 125, ബര്ഗ്മാന് സ്ട്രീറ്റ് എന്നിവയില്‍ മാത്രമേ നിലവില്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റി സവിശേഷത ലഭ്യമാകൂ. ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഡിസ്പ്ലേ സുസുക്കി റൈഡ് കണക്റ്റ് ആപ്പിനൊപ്പം പ്രവര്‍ത്തിക്കുന്നു. ഒരുപിടി പുതുമകള്‍ നിറഞ്ഞ ഫീച്ചറുകളും ഈ സംവിധാനം ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നു.

ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, എത്തിച്ചേരന്‍ ആവശ്യമായ സമയം, സന്ദേശ അറിയിപ്പ് (ഇന്‍കമിംഗ് കോളുകള്‍, വാട്ട്സ്ആപ്പ്, എസ്എംഎസ്), മിസ്ഡ് കോള്‍ അലേര്‍ട്ട്, കോളര്‍ ഐഡി, ഫോണ്‍ ബാറ്ററി ലെവല്‍, ഓവര്‍സ്പീഡ് മുന്നറിയിപ്പുകളും ഇതിലൂടെ ഇപ്പോള്‍ റൈഡര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും.
MOST READ: ഇന്ത്യയിൽ ഈ നിറത്തിൽ ഒന്നു മാത്രം; ഫഹദ് നസ്റിയ ദമ്പതികളുടെ പുത്തൻ അതിഥിയെ പരിചയപ്പെടാം

ഉടമകള്‍ക്ക് അവസാനമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ലൊക്കേഷന്‍ മനസ്സിലാക്കുനും അപ്ലിക്കേഷന്‍ ഉപയോഗിച്ച് യാത്രാ വിവരങ്ങള്‍ പങ്കിടാനും കഴിയും. അധികം വൈകാതെ തന്നെ ജാപ്പനീസ് ബ്രാന്‍ഡ് അതിന്റെ മറ്റ് മോഡലുകള്‍ക്കും ഈ ഫീച്ചര്‍ നല്‍കിയേക്കും.