റേഡിയോണിന് കിടിലൻ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

കമ്മ്യൂട്ടർ മോട്ടോർസൈക്കിളായ റേഡിയോണിന് ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്. ഉത്സവ സീസണിൽ കൂടുതൽ വിൽപ്പന നേടാനായാണ് പുതിയ പദ്ധതികൾക്ക് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

റേഡിയോണിന് കിടിലൻ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

1,999 രൂപയുടെ കുറഞ്ഞ ഇഎംഐകളും പുതിയ റേഡിയോൺ വാങ്ങുമ്പോൾ 6.99 ശതമാനം കുറഞ്ഞ പലിശനിരക്കും ടിവിഎസ് വാഗ്ദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ 14,999 രൂപയുടെ ഡൗൺ പേയ്മെന്റ് നൽകിയും മോട്ടോർസൈക്കിൾ ഇപ്പോൾ സ്വന്തമാക്കാം.

റേഡിയോണിന് കിടിലൻ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

അതോടൊപ്പം 5,000 രൂപ ക്യാഷ്ബാക്ക് അല്ലെങ്കിൽ ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വഴി പണമടയ്ക്കുന്നവർക്ക് അഞ്ച് ശതമാനം കിഴിവും നേടാനാകും. ടിവിഎസ് റേഡിയോൺ അതിന്റെ സെഗ്‌മെന്റിലെ ഏറ്റവും മികച്ചതും സവിശേഷത നിറഞ്ഞതുമായ ഓപ്ഷനുകളിലൊന്നാണ്.

MOST READ: ട്രൈഡന്റ് 660 ആഗോളതലത്തില്‍ അവതരിപ്പിച്ച് ട്രയംഫ്

റേഡിയോണിന് കിടിലൻ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

ഹോണ്ട CD110 ഡ്രീമിന്റെ പ്രധാന എതിരാളിയായി രണ്ട് വർഷം മുമ്പ് വിപണിയിൽ എത്തിയ ടിവിഎസിന്റെ മോഡൽ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകളാണ് നിരത്തിലെത്തിച്ചിട്ടുള്ളത്. അതോടൊപ്പം വിപണിയിലെ വിജയം ആഘോഷിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ ടിവിഎസ് രണ്ട് പുതിയ കളർ ഓപ്ഷനുകളും ബൈക്കിൽ അവതരിപ്പിച്ചിരുന്നു.

റേഡിയോണിന് കിടിലൻ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

ബേസ്, സ്പെഷ്യൽ എഡിഷൻ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലായി വിപണിയിൽ എത്തുന്ന മോട്ടോർസൈക്കിളിൽ റീഗൽ ബ്ലൂ, ക്രോം പർപ്പിൾ എന്നീ രണ്ട് പുതിയ കളർ ഓപ്ഷനുകൾ ചേർത്തതോടെ ടിവിഎസ് റേഡിയോൺ ഇപ്പോൾ മൊത്തം നിറങ്ങളിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: ഡല്‍ഹി ഇലക്ട്രിക് നയത്തിന് സ്വീകാര്യതയേറുന്നു; 3,000-ത്തില്‍ അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു

റേഡിയോണിന് കിടിലൻ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

പേൾ വൈറ്റ്, റോയൽ പർപ്പിൾ, ഗോൾഡൻ ബീജ്, മെറ്റൽ ബ്ലാക്ക്, അഗ്നിപർവ്വത റെഡ്, ടൈറ്റാനിയം ഗ്രേ, പുതിയ റീഗൽ ബ്ലൂ എന്നിവയുൾപ്പെടെ ഏഴ് കളർ ഓപ്ഷനുകളിൽ ബേസ് വേരിയന്റ് വാഗ്‌ദാനം ചെയ്യുന്നു. മറുവശത്ത്, റേഡിയോണിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ ക്രോം ബ്ലാക്ക്, ക്രോം വൈറ്റ്, ക്രോം പർപ്പിൾ എന്നീ മൂന്ന് നിറത്തിലും ലഭ്യമാകും.

റേഡിയോണിന് കിടിലൻ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

ഇലക്ട്രോണിക് ഫ്യൂവൽ ഇഞ്ചക്ഷൻ (ഇക്കോ-ത്രസ്റ്റ് ഫ്യൂവൽ ഇഞ്ചക്ഷൻ) വരുന്ന 109.7 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ടിവിഎസ് റേഡിയോണിന്റെ കരുത്ത്. ഈ ബി‌എസ്-VI യൂണിറ്റ് 7,350 rpm-ൽ പരമാവധി 8.08 bhp പവറും 4,500 rpm-ൽ 8.7 Nm torque ഉത്‌പാദിപ്പിക്കുകയും ചെയ്യും.

MOST READ: ഹൈനസ് CB350 കൈനിറയെ ഓഫറും കുറഞ്ഞ ഇഎംഐകളുമായി ഹോണ്ട

റേഡിയോണിന് കിടിലൻ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

നാല് സ്പീഡ് ഗിയർബോക്‌സുമായാണ് ഈ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും സ്മാര്‍ട്ട് കണക്ടിലൂടെ ലഭ്യമാക്കുന്ന സാറ്റ്ലൈറ്റ് നാവിഗേഷന്‍ സംവിധാനവുമെല്ലാം സെഗ്മെന്രിൽ റേഡിയോണിന് ഒരു പ്രീമിയം ടച്ചാണ് നൽകുന്നത്.

റേഡിയോണിന് കിടിലൻ ദീപാവലി ഓഫറുകൾ പ്രഖ്യാപിച്ച് ടിവിഎസ്

അതോടൊപ്പം സുഖകരമായ യാത്രയ്ക്ക് വലിയ സീറ്റ്, ഹെഡ്‌ലാമ്പില്‍ നല്‍കിയിരിക്കുന്ന ക്രോം ബെസല്‍, ടാങ്കിലെ പ്ലാസ്റ്റിക് പാഡിങ്, ചാമ്പ്യന്‍ ഗോള്‍ഡ് എന്‍ജിന്‍ കവര്‍, ഓപ്ഷണലായി യുഎസ്ബി ചാര്‍ജിങ് സ്ലോട്ട് എന്നിവയാണ് ബൈക്കിലെ മറ്റ് പ്രധാന സവിശേഷതകള്‍. ടിവിഎസ് റേഡിയോണിന് നിലവിൽ 59,942 രൂപയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
TVS Announced Exciting Offers For The Radeon Commuter Motorcycle. Read in Malayalam
Story first published: Saturday, October 31, 2020, 9:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X