എൻടോർഖിന് യെല്ലോ റേസ് എഡിഷൻ സമ്മാനിക്കാൻ ടിവിഎസ്, വിപണിയിലേക്ക് ഉടനെന്ന് സൂചന

ഇന്ത്യയിലെ 125 സിസി സ്‌കൂട്ടർ ശ്രേണിയിലെ തന്നെ ജനപ്രിയ മോഡലാണ് ടിവിഎസ് എൻടോർഖ്. യുവ ഹൃദയങ്ങളെ കീഴടക്കിയ മോഡൽ 2014 ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ് പരിചയപ്പെടുത്തിയ ഗ്രാഫൈറ്റ് കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്.

എൻടോർഖിന് യെല്ലോ റേസ് എഡിഷൻ സമ്മാനിക്കാൻ ടിവിഎസ്, വിപണിയിലേക്ക് ഉടനെന്ന് സൂചന

ലുക്കിലും പെർഫോമൻസിലും ഒരേപോലെ താരമായ എൻടോർഖിന് പുതിയ യെല്ലോ റേസ് എഡിഷൻ മോഡൽ കൂടി സമ്മാനിക്കാൻ ഒരുങ്ങുകയാണ് ഹൊസൂർ ആസ്ഥാനമായുള്ള ടിവിഎസ് മോട്ടോർ കമ്പനി.

എൻടോർഖിന് യെല്ലോ റേസ് എഡിഷൻ സമ്മാനിക്കാൻ ടിവിഎസ്, വിപണിയിലേക്ക് ഉടനെന്ന് സൂചന

നേരത്തെ റെഡ് റേസ് എഡിഷൻ വിപണിയിൽ അവതരിപ്പിച്ച് വൻ വിജയം നേടിയ സാഹചര്യത്തിലാണ് ഒരു പുത്തൻ കളർ ഓപ്ഷൻ കൂടി സ്‌കൂട്ടറിൽ പരിചയപ്പെടുത്താൻ ടിവിഎസ് പദ്ധതിയിടുന്നത്. ഈ തീരുമാനം എൻടോർഖ് ശ്രേണി വിപുലീകരിക്കാനും കമ്പനിയെ സഹായിക്കും.

MOST READ: വിപണി ശൃംഖല വര്‍ധിപ്പിക്കാനൊരുങ്ങി ജാവ; ഇനി നേപ്പാളിലേക്കും

എൻടോർഖിന് യെല്ലോ റേസ് എഡിഷൻ സമ്മാനിക്കാൻ ടിവിഎസ്, വിപണിയിലേക്ക് ഉടനെന്ന് സൂചന

പുതിയ യെല്ലോ റേസ് എഡിഷനിൽ യെല്ലോ, ബ്ലാക്ക് ഡ്യുവൽ ടോൺ കളർ ഓപ്ഷനായിരിക്കും അണിനിരക്കുക. പുറത്തുവന്ന പുതിയ ചിത്രങ്ങൾ അനുസരിച്ച് കമ്പനി ഈ വേരിയന്റിനെ ഡീലർമാരിലേക്ക് എത്തിക്കാൻ തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ സ്കൂട്ടർ ഡീലർഷിപ്പുകളിൽ എത്തി വിൽപ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എൻടോർഖിന് യെല്ലോ റേസ് എഡിഷൻ സമ്മാനിക്കാൻ ടിവിഎസ്, വിപണിയിലേക്ക് ഉടനെന്ന് സൂചന

എൻ‌ടോർഖിന്റെ റേസ് എഡിഷൻ മോഡലിന് എല്ലാ വിപണിയിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.പുതിയ കളർ ഓപ്ഷൻ കൂടി അവതരിപ്പിക്കുന്നതോടെ എൻടോർഖിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ടിവിഎസിന് സാധിക്കും എന്നതിൽ സംശയമൊന്നുമില്ല.

MOST READ: 200-ന് പിന്നാലെ അപ്പാച്ചെ RTR 160 4V -യുടേയും വില ഉയർത്തി ടിവിഎസ്

എൻടോർഖിന് യെല്ലോ റേസ് എഡിഷൻ സമ്മാനിക്കാൻ ടിവിഎസ്, വിപണിയിലേക്ക് ഉടനെന്ന് സൂചന

നിലവിൽ വിപണിയിൽ ഉള്ള എൻ‌ടോർഖ് റേസ് എഡിഷന് 74,365 രൂപയാണ് എക്‌സ്‌ഷോറൂം വില. പുതിയ വേരിയന്റിനും സമാന വില ലഭിക്കാനാണ് സാധ്യത. കളർ ഓപ്ഷനിലെ കൂട്ടിച്ചേർക്കലിനു പിന്നാലെ 125 സിസി സ്‌കൂട്ടറിൽ മറ്റ് മെക്കാനിക്കൽ മാറ്റങ്ങൾ ഒന്നും തന്നെയുണ്ടാകില്ല.

എൻടോർഖിന് യെല്ലോ റേസ് എഡിഷൻ സമ്മാനിക്കാൻ ടിവിഎസ്, വിപണിയിലേക്ക് ഉടനെന്ന് സൂചന

ഡ്രം, ഡിസ്‌ക്, റേസ് എഡിഷന്‍ എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിലെത്തുന്ന മോഡലിന് 124.8 സിസി എഞ്ചിനാണ് കരുത്തേകുന്നത്. ഇത് 7,000 rpm-ല്‍ 9.25 bhp കരുത്തും 5,500 rpm-ല്‍ 10.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

MOST READ: സ്ട്രീറ്റ് 750 വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

എൻടോർഖിന് യെല്ലോ റേസ് എഡിഷൻ സമ്മാനിക്കാൻ ടിവിഎസ്, വിപണിയിലേക്ക് ഉടനെന്ന് സൂചന

ബ്ലൂടൂത്ത് പ്രാപ്തമാക്കിയ പൂർണ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ടിവിഎസ് സ്മാര്‍ട്ട് കണക്റ്റ് ബ്ലൂടൂത്ത് സിസ്റ്റം, നാവിഗേഷന്‍ അസിസ്റ്റ്, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്, മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓട്ടോ എസ്എംഎസ്, റൈഡ് സ്ഥിതി വിവരങ്ങൾ, കൂടാതെ മറ്റ് ഫീച്ചറുകളിൽ 0-60 കിലോമീറ്റർ / മണിക്കൂർ ആക്സിലറേഷൻ ടൈമർ, ലാപ് ടൈമർ, പവർ / ഇക്കോ മോഡ് ഇൻഡിക്കേറ്റർ എന്നിവയും ടിവിഎസ് വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എൻടോർഖിന് യെല്ലോ റേസ് എഡിഷൻ സമ്മാനിക്കാൻ ടിവിഎസ്, വിപണിയിലേക്ക് ഉടനെന്ന് സൂചന

2018 ഫെബ്രുവരയിലാണ് ഫ്ലാഗ്ഷിപ്പ് മോഡലായ സ്‌കൂട്ടറിനെ ടിവിഎസ് വിപണിയില്‍ പരിചയപ്പെടുത്തുന്നത്. തുടർന്ന് 2019 ഡിസംബറോടെ സ്‌കൂട്ടറിന്റെ നാല് ലക്ഷം യൂണിറ്റുകളും നിരത്തിലെത്തിച്ചു. ഹോണ്ട ആക്ടിവ 125, അപ്രിലിയ SR 125, സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125, ഹീറോ ഡെസ്റ്റിന് 125 തുടങ്ങിയ മോഡലുകളാണ് ടിവിഎസ് എന്‍ടോര്‍ഖിന്റെ എതിരാളികള്‍.

Source: Team bhp

Most Read Articles

Malayalam
English summary
TVS NTorq 125 Yellow Race Edition To Be Launch Very Soon In India. Read in Malayalam
Story first published: Saturday, August 8, 2020, 11:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X