എന്‍ടോര്‍ഖ് അവഞ്ചേഴ്‌സ് മാര്‍വല്‍ പതിപ്പുമായി ടിവിഎസ്; അവതരണം ഉടന്‍

ഉത്സവ സീസണ്‍ അടുത്തതോടെ നിരവധി ബ്രാന്‍ഡുകള്‍ ഇതിനോടകം തന്നെ പുതിയ മോഡലുകളെയും, സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകളെയും അവതരിപ്പിച്ചു തുടങ്ങി.

എന്‍ടോര്‍ഖ് അവഞ്ചേഴ്‌സ് മാര്‍വല്‍ പതിപ്പുമായി ടിവിഎസ്; അവതരണം ഉടന്‍

ഹീറോയും ബജാജും നിലവിലുള്ള മോഡലുകളുടെ പുതിയ വകഭേദങ്ങള്‍ അവതരിപ്പിക്കുന്നത് നമ്മള്‍ കണ്ടു. ഇതിന്റെ ചുവടുപിടിച്ച് അത്തരത്തിലൊരു മോഡലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ടിവിഎസ്.

എന്‍ടോര്‍ഖ് അവഞ്ചേഴ്‌സ് മാര്‍വല്‍ പതിപ്പുമായി ടിവിഎസ്; അവതരണം ഉടന്‍

ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ ജനപ്രീയമായ മോഡലാണ് എന്‍ടോര്‍ഖ്. ഈ മോഡലിന് അവഞ്ചേഴ്‌സ് പതിപ്പ് സമ്മാനിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. പുതിയ മോഡലിനെ അവതരിപ്പിച്ചില്ലെങ്കിലും അതിന് തെളിവാകുന്ന ഏതാനും വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്നു.

MOST READ: സ്പ്ലെൻഡർ പ്ലസ് ബ്ലാക്ക് ആൻഡ് ആക്സന്റ് എഡിഷൻ അവതരിപ്പിച്ച് ഹീറോ

എന്‍ടോര്‍ഖ് അവഞ്ചേഴ്‌സ് മാര്‍വല്‍ പതിപ്പുമായി ടിവിഎസ്; അവതരണം ഉടന്‍

ഇതിന് പിന്നാലെ നിര്‍മ്മാതാക്കള്‍ തന്നെ പുതിയ പതിപ്പിന്റെ ടീസര്‍ ചിത്രവും പങ്കുവെച്ചു. സൂപ്പര്‍ സ്‌ക്വാഡ് പതിപ്പ് എന്ന് വിളിക്കപ്പെടുന്ന സ്‌പെഷ്യല്‍ വേരിയന്റുകള്‍ ഫ്രണ്ട് ആപ്രോണ്‍, സൈഡ് പാനലുകള്‍ പോലുള്ള സ്ഥലങ്ങളില്‍ അവഞ്ചര്‍ ബ്രാന്‍ഡിംഗ് നല്‍കിയിരിക്കുന്നത് കാണാം.

എന്‍ടോര്‍ഖ് അവഞ്ചേഴ്‌സ് മാര്‍വല്‍ പതിപ്പുമായി ടിവിഎസ്; അവതരണം ഉടന്‍

സൂപ്പര്‍ഹീറോയുടെ ഫ്‌ലൈയിംഗ് സ്യൂട്ടിനെ അനുകരിക്കുന്നതിനായി അയണ്‍ മാന്‍ പതിപ്പ് ഗോള്‍ഡ് ആക്‌സന്റുകളുപയോഗിച്ച് മാറ്റ് റെഡില്‍ പൂര്‍ത്തിയാക്കി. ക്യാപ്റ്റന്‍ അമേരിക്ക ലിവറി, പേര് സൂചിപ്പിക്കുന്നത് പോലെ, ഫ്രണ്ട് ആപ്രോണിന്റെ സൈഡ് പാനലുകളില്‍ പ്രസിദ്ധമായ പരിചയുടെ ചിത്രീകരണം ഉണ്ട്.

MOST READ: പരീക്ഷണയോട്ടം നടത്തി ടൊയോട്ട C-HR; എതിരാളി ജീപ്പ് കോമ്പസ്

എന്‍ടോര്‍ഖ് അവഞ്ചേഴ്‌സ് മാര്‍വല്‍ പതിപ്പുമായി ടിവിഎസ്; അവതരണം ഉടന്‍

ഈ വേരിയന്റ് ബ്ലു, വൈറ്റ്, റെഡ് നിറങ്ങള്ില്‍ ലഭ്യമാകും. ബ്ലാക്ക് ആന്‍ഡ് പര്‍പ്പസ് കളര്‍, ബ്ലാക്ക് പാന്തര്‍ സൂപ്പര്‍ സോള്‍ജിയര്‍ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനും സ്‌കൂട്ടറിന് ലഭിക്കും. ടിവിഎസ് എന്‍ടോര്‍ഖ് അവഞ്ചേഴ്സ് പതിപ്പ് കൂടുതല്‍ സൂപ്പര്‍-ഹീറോ-പ്രചോദിത ലിവറികള്‍ ലഭ്യമാകുമോ ഇല്ലയോ എന്നത് കാണറിയണം.

12 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പെറ്റല്‍ ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, എഞ്ചിന്‍ കവറിലെ 3D നോര്‍ക്ക് ലോഗോ, കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ഫിറ്റ്‌മെന്റായി എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഘടിപ്പിച്ചിരിക്കുന്ന റേസ് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ടിവിഎസ് എന്‍ടോര്‍ഖ് അവഞ്ചേഴ്സ് സൂപ്പര്‍ സ്‌ക്വാഡ് പതിപ്പുകള്‍ ഒരുങ്ങുക.

MOST READ: തരംഗമാവാൻ നിസാൻ മാഗ്നൈറ്റ് വിപണിയിലേക്ക്; ടീസർ വീഡിയോ പുറത്ത്

എന്‍ടോര്‍ഖ് അവഞ്ചേഴ്‌സ് മാര്‍വല്‍ പതിപ്പുമായി ടിവിഎസ്; അവതരണം ഉടന്‍

സ്പ്ലിറ്റ് ഗ്രാബ് റെയിലുകള്‍, യുഎസ്ബി ചാര്‍ജര്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഉള്‍പ്പെടെ 60 ഫംഗ്ഷനുകളുള്ള പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ തുടങ്ങിയവ മോഡലിന്റെ സവിശേഷതകളാകും.

എന്‍ടോര്‍ഖ് അവഞ്ചേഴ്‌സ് മാര്‍വല്‍ പതിപ്പുമായി ടിവിഎസ്; അവതരണം ഉടന്‍

ടിവിഎസ് എന്‍ടോര്‍ക്ക് അവഞ്ചേഴ്‌സ് പതിപ്പിന് കരുത്ത് നല്‍കുന്നത് സാധാരണ വേരിയന്റില്‍ കണ്ടിരിക്കുന്ന അതേ 124.8 സിസി എയര്‍ കൂള്‍ഡ് എഞ്ചിനാണ്. ഫ്യവല്‍ ഇഞ്ചക്ഷന്‍ സംവിധാനവും എഞ്ചിന്റെ സവിശേഷതയാണ്.

MOST READ: പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

എന്‍ടോര്‍ഖ് അവഞ്ചേഴ്‌സ് മാര്‍വല്‍ പതിപ്പുമായി ടിവിഎസ്; അവതരണം ഉടന്‍

ഒരു സിവിടിയുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന്‍ 9.25 bhp കരുത്തും 10.5 Nm torque ഉം സൃഷ്ടിക്കും. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ അബ്‌സോര്‍ഡ് ഹൈഡ്രോളിക് ഡാംപറുകളുമാണ് സസ്‌പെന്‍ഷന്‍ കൈകാര്യം ചെയ്യുന്നത്.

എന്‍ടോര്‍ഖ് അവഞ്ചേഴ്‌സ് മാര്‍വല്‍ പതിപ്പുമായി ടിവിഎസ്; അവതരണം ഉടന്‍

സുരക്ഷയ്ക്കായി മുന്‍വശത്ത് 220 mm ഡിസ്‌കും പിന്നില്‍ 130 mm ഡ്രമ്മും നല്‍കിയിരിക്കുന്നു. ടിവിഎസ് എന്‍ടോര്‍ഖ് റേസ് പതിപ്പിന് 75,365 രൂപയാണ് എക്സ്ഷോറൂം വില. എന്നാല്‍ ഈ പതിപ്പിന്റെ വില നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

എന്‍ടോര്‍ഖ് അവഞ്ചേഴ്‌സ് മാര്‍വല്‍ പതിപ്പുമായി ടിവിഎസ്; അവതരണം ഉടന്‍

അവഞ്ചേഴ്‌സ് സൂപ്പര്‍ സ്‌ക്വാഡ് പതിപ്പ് ഈ മാസം അവസാനം ഷോറൂമുകളില്‍ എത്തുമ്പോള്‍ ആയിരം രൂപയോളം അധികമാകുമെന്നാണ് സൂചന. ഹീറോ അടുത്തിടെ അവതരിപ്പിച്ച മാസ്‌ട്രോ എഡ്ജ് സ്‌റ്റെല്‍ത്ത് എഡിഷന്‍, അപ്രീലിയ സ്റ്റോം 125, യമഹ റേ ZR125, ഹോണ്ട ഗ്രാസിയ എന്നിവരാണ് ഈ പതിപ്പിന്റെ എതിരാളികള്‍.

Most Read Articles

Malayalam
English summary
TVS Ntorq Avengers Marvel Edition Launching Soon In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X