പരീക്ഷണയോട്ടം നടത്തി ടൊയോട്ട C-HR; എതിരാളി ജീപ്പ് കോമ്പസ്

എസ്‌യുവികളും ക്രോസ് ഓവറുകളും ഇന്ത്യയില്‍ വളരെയധികം പ്രചാരത്തിലുണ്ട്, മാത്രമല്ല കാര്‍ നിര്‍മ്മാതാക്കള്‍ ഈ ശ്രേണിയിലേക്ക് കൂടുതല്‍ മോഡലുകള്‍ ചേര്‍ക്കുന്ന തിരക്കിലാണ്.

പരീക്ഷണയോട്ടം നടത്തി ടൊയോട്ട C-HR; എതിരാളി ജീപ്പ് കോമ്പസ്

ടൊയോട്ടയും ഈ പ്രവണത പിന്തുടരുന്നു, അടുത്തിടെ അര്‍ബന്‍ ക്രൂയിസര്‍ (മാരുതി ബ്രെസയെ പുനര്‍നിര്‍മ്മിച്ചു) തങ്ങളുടെ വിപണിയില്‍ അവതരിപ്പിച്ചു. ഫോര്‍ച്യൂണറും അര്‍ബന്‍ ക്രൂയിസറും തമ്മിലുള്ള വലിയ വിടവ് നികത്താന്‍ ടൊയോട്ട ഉടന്‍ തന്നെ മറ്റൊരു എസ്‌യുവിയെ അതിന്റെ ശ്രേണിയിലേക്ക് ചേര്‍ക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

പരീക്ഷണയോട്ടം നടത്തി ടൊയോട്ട C-HR; എതിരാളി ജീപ്പ് കോമ്പസ്

ടൊയോട്ട C-HR ആകൂം ഈ ശ്രേണിയിലെക്ക് എത്തുക. ഇന്ത്യയില്‍ ഒന്നിലധികം തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു. ഇപ്പോഴിതാ പുതിയ ചിത്രങ്ങളും പുറത്തുവന്നു. ടീം ബിഎച്ച്പിയാണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

MOST READ: ആവശ്യക്കാർ അധികവും ഓട്ടോമാറ്റിക്കിന്; 15,000 യൂണിറ്റ് ബുക്കിംഗ് പിന്നിട്ട് മഹീന്ദ്ര ഥാർ

പരീക്ഷണയോട്ടം നടത്തി ടൊയോട്ട C-HR; എതിരാളി ജീപ്പ് കോമ്പസ്

മുമ്പ് 2021-ല്‍ മോഡല്‍ വിപണിയില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. വിപണിയിലെ മാന്ദ്യം കാരണം ഈ പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുകയും ചെയ്തു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അധികം വൈകാതെ മോഡല്‍ വിപണിയില്‍ എത്തും.

പരീക്ഷണയോട്ടം നടത്തി ടൊയോട്ട C-HR; എതിരാളി ജീപ്പ് കോമ്പസ്

പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം. പക്ഷേ കുറച്ച് ഡിസൈന്‍ ഘടകങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, അഗ്രസീവായ ഹെഡ്‌ലാമ്പുകള്‍, റൂഫില്‍ ഘടിപ്പിച്ച സ്പോയിലര്‍, കൂപ്പെ ഡിസൈനിലുള്ള പിന്‍ഭാഗം എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍.

MOST READ: തരംഗമാവാൻ നിസാൻ മാഗ്നൈറ്റ് വിപണിയിലേക്ക്; ടീസർ വീഡിയോ പുറത്ത്

പരീക്ഷണയോട്ടം നടത്തി ടൊയോട്ട C-HR; എതിരാളി ജീപ്പ് കോമ്പസ്

ടെയില്‍ലാമ്പുകള്‍ വളരെ അഗ്രസീവായതും നിലവിലെ പുതുതലമുറ ഹോണ്ട സിവിക്കിന് സമാനവുമാണ്. എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗിന്റെ കാര്യത്തില്‍, C-HR തീര്‍ച്ചയായും ഒരു ഹെഡ്-ടര്‍ണറാണ്. TNGA (ടൊയോട്ട ന്യൂ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍) പ്ലാറ്റ്ഫോമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.

പരീക്ഷണയോട്ടം നടത്തി ടൊയോട്ട C-HR; എതിരാളി ജീപ്പ് കോമ്പസ്

2.0 ലിറ്റര്‍ ആസ്പിറേറ്റഡ് ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇന്റര്‍നാഷണല്‍ സ്പെക്ക് മോഡലിന് ലഭിക്കുന്നത്. ഈ പവര്‍പ്ലാന്റ് യഥാക്രമം 144 bhp കരുത്തും 188 Nm torque ഉം ഉത്പാദിപ്പിക്കും. ഇത് ഒരു eCVT ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

MOST READ: പുതുതലമുറ ഔട്ട്‌ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

പരീക്ഷണയോട്ടം നടത്തി ടൊയോട്ട C-HR; എതിരാളി ജീപ്പ് കോമ്പസ്

അതേസമയം ഇന്ത്യ-സ്‌പെക്ക് മോഡലിന്, ടൊയോട്ട ഒരു ചെറിയ എഞ്ചിന്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒരുപക്ഷേ ഹൈബ്രിഡ് അല്ലെങ്കില്‍ പ്ലഗ്-ഇന്‍ ഹൈബ്രിഡ് സംവിധാനവും ലഭിച്ചേക്കും.

പരീക്ഷണയോട്ടം നടത്തി ടൊയോട്ട C-HR; എതിരാളി ജീപ്പ് കോമ്പസ്

വരാനിരിക്കുന്ന ടൊയോട്ട എസ്‌യുവി മികച്ച ഫ്യുവല്‍ ഇക്കണോമി കണക്കുകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കും. കൂടാതെ, ഒന്നിലധികം കണക്റ്റിവിറ്റി ഓപ്ഷനുകളുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് പോലെ ധാരാളം പ്രീമിയം സവിശേഷതകളും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

MOST READ: സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ സമ്മാനിച്ച് മാരുതി

പരീക്ഷണയോട്ടം നടത്തി ടൊയോട്ട C-HR; എതിരാളി ജീപ്പ് കോമ്പസ്

ടൊയോട്ട ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ അലേര്‍ട്ട്, കൊളിഷന്‍ അവോയ്ഡന്‍സ് സിസ്റ്റം (കാല്‍നട മുന്നറിയിപ്പും അടിയന്തര ബ്രേക്കിംഗും), റോഡ് സൈന്‍ അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്‌തേക്കാം. അതേസമയം വില സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota C-HR Spied In India Once Again. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X