ആകര്‍ഷമായ ഇഎംഐ പദ്ധതികള്‍ക്ക് പിന്നാലെ XL100-ന്റെ വില വര്‍ധിപ്പിച്ച് ടിവിഎസ്
അടുത്തിടെയാണ് XL100 -ന് ആകര്‍ഷമായ ഇഎംഐ പദ്ധതികള്‍ ടിവിഎസ് അവതരിപ്പിച്ചത്. ഇതിന് പിന്നാലെ ഇപ്പോള്‍ മോഡലിന്റെ വിലയില്‍ കമ്പനി വര്‍ധനവും വരുത്തി.

1,000 രൂപയുടെ വര്‍ധനവാണ് എല്ലാ വകഭേദങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ മോഡലിന്റെ പ്രാരംഭ പതിപ്പിന് 44,294 രൂപ എക്‌സ്‌ഷോറൂം വിലയായി ഉപഭോക്താക്കള്‍ മുടക്കണം.

ടിവിഎസ് നിരയിലെ മിക്ക മോഡലുകളുടെയും വില കമ്പനി വര്‍ധിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പുതുക്കിയ വിലയിലാണ് മോഡലുകള്‍ ഇടംപിടിച്ചിരിക്കുന്നത്.
MOST READ: ബിഎസ്-VI പൾസർ 220F മോഡലിനും വില വർധവ് പ്രഖ്യാപിച്ച് ബജാജ്

മാര്‍ച്ച് മാസത്തിലാണ് XL 100 -ന്റെ ബിഎസ് VI പതിപ്പിനെ ടിവിഎസ് വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ പുതിയ ബിഎസ് VI പതിപ്പിന് 43,294 രൂപയായിരുന്നു പ്രാരംഭ പതിപ്പിന്റെ വില.

നിലവില്‍ മൂന്ന് വകഭേദങ്ങളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ എത്തുന്നത്. 99.7 സിസി എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്. ഈ എഞ്ചിന്‍ 6,000 rpm -ല്‍ 4.3 bhp കരുത്തും 3,500 rpm -ല്‍ 6.5 Nm torque ഉം ഉത്പാദിപ്പിക്കും.
MOST READ: അതിവേഗ വായ്പ പദ്ധതികള്‍ക്കായി മഹീന്ദ്ര ഫിനാന്‍സിനെ കൂടെ കൂട്ടി മാരുതി; പദ്ധതികള്‍ ഇങ്ങനെ

ബിഎസ് IV എഞ്ചിനിലും ഇതേ കരുത്തും ടോര്‍ഖും തന്നെയാണ് സ്‌കൂട്ടര്‍ ഉത്പാദിപ്പിക്കുന്നത്. ഫ്യുവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തോടെയാണ് ഈ എഞ്ചിന്‍ നവീകരിച്ചിരിക്കുന്നത്.

എഞ്ചിന്‍ നവീകരണത്തിനൊപ്പം 15 ശതമാനം അധിക ഇന്ധനക്ഷമതയും കമ്പനി അവകാശപ്പെടുന്നു. ബിഎസ് IV പതിപ്പിന് 84 കിലോഗ്രാം ഭാരമുള്ളപ്പോള്‍ പുതിയ പതിപ്പിന് 85.5 കിലോഗ്രാമാണ് ഭാരം. മണിക്കൂറില്‍ 60 കിലോമീറ്ററാണ് പരമാവധി വേഗത.
MOST READ: ബിഎസ് VI ക്യാപ്ച്ചറിന്റെ അരങ്ങേറ്റം ഉടനെന്ന് റെനോ; കൂട്ടിന് 1.3 ലിറ്റര്‍ ടര്‍ബോ എഞ്ചിനും

അതേസമയം ഉപഭോക്താക്കള്‍ക്കായി അടുത്തിടെ പുതിയൊരു ഇഎംഐ പദ്ധതി ടിവിഎസ് അവതരിപ്പിച്ചിരുന്നു. ബൈ നൗ പേ ലേറ്റര്‍ എന്ന പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.

പുതിയ പദ്ധതിയിലൂടെ, ടിവിഎസ് XL100 വാങ്ങുന്നവര്‍ ആറു മാസത്തിന് ശേഷം മാത്രം ഇഎംഐ അടച്ചു തുടങ്ങിയാല്‍ മതിയാകും. ഈ സ്‌കീമിനായുള്ള ലോണ്‍ ടു വാല്യു (LTV) 75 ശതമാനം ആയിരിക്കും.
MOST READ: ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ്; ആക്‌സസറി കിറ്റ് അവതരിപ്പ് ടൊയോട്ട

ഈ പുതിയ പദ്ധതി ഉപഭോക്താക്കളെ അവരുടെ അടിയന്തിര ആവശ്യങ്ങള്‍ക്കായി വാഹനങ്ങള്‍ വാങ്ങാന്‍ പ്രാപ്തമാക്കുമെന്നും കമ്പനി അവകാശപ്പെട്ടു. 2020 ജൂലൈ 31 വരെ ഈ പദ്ധതിക്ക് കീഴില്‍ ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങാന്‍ സാധിക്കും.


Click it and Unblock the Notifications








