SV650 ശ്രേണിയിൽ കഫെ റേസർ വേരിയന്റുമായി സുസുക്കി

അടിസ്ഥാനപരമായി 20 വർഷത്തിലേറെയായി, ചെറിയ സ്റ്റൈലിംഗ് അപ്‌ഡേറ്റുകളുമായി എത്തുന്ന മോട്ടോർസൈക്കിളിന്, 2021 സുസുക്കി SV 650 അത്ര ബോർ ബൈക്കല്ല.

SV650 ശ്രേണിയിൽ കഫെ റേസർ വേരിയന്റുമായി സുസുക്കി

മിഡ്-ഡിസ്‌പ്ലേസ്‌മെന്റ് സുസുക്കി നേക്കഡ് മോട്ടോർസൈക്കിളിന് ആവശ്യമായ EU5 അപ്‌ഡേറ്റുകൾ ലഭിച്ചു, മാത്രമല്ല അടുത്ത വർഷം ഇത് ഇന്ത്യൻ വിപണിയിലുമെത്താം. SV650X എന്ന് വിളിക്കുന്ന ഇതേ ബൈക്കിന്റെ ഒരു കഫെ റേസർ വേരിയന്റും കമ്പനി പുറത്തിറക്കുന്നുണ്ട്.

SV650 ശ്രേണിയിൽ കഫെ റേസർ വേരിയന്റുമായി സുസുക്കി

SV 650 -യുടെ രൂപകൽപ്പന മാറ്റുന്നതിൽ സുസുക്കി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ല, അതിനാൽ ബൈക്ക് ഇപ്പോഴും വൃത്താകൃതിയിൽ കാണപ്പെടുന്നു.

MOST READ: പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

SV650 ശ്രേണിയിൽ കഫെ റേസർ വേരിയന്റുമായി സുസുക്കി

90 -കളിലെ രൂപകൽപ്പനയുള്ള റൗണ്ട് ഹെഡ്‌ലാമ്പ്, എക്‌സ്‌പോസ്ഡ് ട്യൂബുലാർ സ്റ്റീൽ ട്രെല്ലിസ് ഫ്രെയിം, 90 ഡിഗ്രി V-ട്വിൻ എന്നിവ ഉപയോഗിച്ച് ഒരു റെട്രോ അനുഭവം നൽകുന്നു.

SV650 ശ്രേണിയിൽ കഫെ റേസർ വേരിയന്റുമായി സുസുക്കി

സ്റ്റാൻഡേർഡ് SV 650 -ൽ മൂന്ന് പുതിയ നിറങ്ങളും X ട്രിമിൽ ഒരു പുതിയ ഷേഡും ലഭരപപ. ചുവന്ന ഫ്രെയിമും ചക്രങ്ങളുമുള്ള പേൾ ബ്രില്യന്റ് വൈറ്റ് നിറത്തിൽ സ്റ്റോക്ക് ബൈക്ക് പ്രത്യേകിച്ച് മനോഹരമായി കാണപ്പെടുന്നു.

MOST READ: 2021-ഓടെ പുതുതലമുറ വിറ്റാര എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

SV650 ശ്രേണിയിൽ കഫെ റേസർ വേരിയന്റുമായി സുസുക്കി

SV650 X -ൽ, ബിക്കിനി കൗൾ, ടാങ്ക് എക്സ്റ്റൻഷനുകൾ, ഇരുണ്ട ബ്രൗൺ റിബഡ് റൈഡർ സീറ്റ് വിഭാഗം എന്നിവ ബ്ലാക്ക് ബോഡി പാനലുകളിലും വീലുകളളും നൽകുന്ന ഇരുണ്ട തീമിലേക്ക് ചേർക്കുന്നു. ഫ്രെയിമിലെ ഗോൾഡൻ ഫിനിഷ് ഒരു അധിക വിഷ്വൽ ട്രീറ്റാണ്.

SV650 ശ്രേണിയിൽ കഫെ റേസർ വേരിയന്റുമായി സുസുക്കി

SV 650 -യുടെ 645 സിസി V-ട്വിൻ മോട്ടോർ അല്പം വ്യത്യസ്തമായി ട്യൂൺ ചെയ്തിരിക്കുന്നു. ഈ മോട്ടോർസൈക്കിളിൽ, എഞ്ചിൻ 73 bhp കരുത്തും 64 Nm torque ഉം പുറപ്പെടുവിക്കുന്നു, മുമ്പത്തേതിനേക്കാൾ 3 bhp കുറവാണിത്.

MOST READ: ക്ലാസിക് 350, മീറ്റിയോര്‍ മോഡലുകള്‍ക്ക് ഡിമാന്‍ഡ് കൂടുന്നു; മികച്ച വില്‍പ്പനയുമായി റോയല്‍ എന്‍ഫീല്‍ഡ്

SV650 ശ്രേണിയിൽ കഫെ റേസർ വേരിയന്റുമായി സുസുക്കി

ചങ്കി ടെലിസ്‌കോപ്പിക് ഫോർക്ക്, പ്രീലോഡ് ക്രമീകരിക്കാവുന്ന മോണോഷോക്ക് എന്നിവ സസ്‌പെൻഷൻ ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നു. 17 ഇഞ്ച് റിംസ് ഡൺലപ്പ് ടയറുകളോടെ വരുന്നു. ഡ്യുവൽ-ചാനൽ ABS സ്റ്റാൻഡേർഡാണ്.

SV650 ശ്രേണിയിൽ കഫെ റേസർ വേരിയന്റുമായി സുസുക്കി

V-സ്ട്രോമിന് ലഭിച്ച വിലവർധനവ് കണക്കിലെടുക്കുമ്പോൾ, SV 650 -ക്കും വില ഉയരാമെന്ന് ഞങ്ങൾ കണക്കാക്കുന്നു.

SV650 ശ്രേണിയിൽ കഫെ റേസർ വേരിയന്റുമായി സുസുക്കി

സ്റ്റാൻഡേർഡ് മോഡലിന് ഏകദേശം 6.5 ലക്ഷം രൂപയും SV 650 X കഫെ റേസർ ട്രിമിന് 7.0 ലക്ഷം രൂപയുമാണ് വില. കവാസാക്കി Z650, ഇന്ത്യയിൽ വരാനിരിക്കുന്ന ട്രയംഫ് ട്രൈഡന്റ് എന്നിവയുമായി മത്സരിക്കും.

Most Read Articles

Malayalam
English summary
Updated Suzuki SV650 Cafe Racer Unveiled. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X