ആക്‌സസറികള്‍ ഇനി ഓണ്‍ലൈനില്‍; ആമസോണുമായി കൈകോര്‍ത്ത് യമഹ

ഇ-ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ തങ്ങളുടെ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാകുമെന്ന് പ്രഖ്യാപിച്ച് യമഹ മോട്ടോര്‍ ഇന്ത്യ.

ആക്‌സസറികള്‍ ഇനി ഓണ്‍ലൈനില്‍; ആമസോണുമായ കൈകോര്‍ത്ത് യമഹ

ഓണ്‍ലൈന്‍ സ്റ്റോറിലേക്ക് ലോഗിന്‍ ചെയ്യുന്നവര്‍ക്ക് മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കുമുള്ള നിരവധി ആക്സസറികളും റൈഡറുകള്‍ക്കുള്ള വസ്ത്രങ്ങളും ഇപ്പോള്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ആക്‌സസറികള്‍ ഇനി ഓണ്‍ലൈനില്‍; ആമസോണുമായ കൈകോര്‍ത്ത് യമഹ

ടി-ഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍, റൈഡിംഗ് ഗ്ലൗസുകള്‍, ക്യാപ്‌സ്, പോളോ ഷര്‍ട്ടുകള്‍ എന്നിവയാണ് വസ്ത്രങ്ങളുടെ പട്ടിക എടുത്തുകാണിക്കുന്നത്. ടാങ്ക് പാഡുകള്‍, ബൈക്ക് കവര്‍, സീറ്റ് കവര്‍, യുഎസ്ബി മൊബൈല്‍ ചാര്‍ജര്‍, എഞ്ചിന്‍ ഗാര്‍ഡ്, സ്‌കിഡ് പ്ലേറ്റ്, ഫ്രെയിം സ്ലൈഡര്‍, സ്‌കൂട്ടര്‍ ഗാര്‍ഡ് സെറ്റും ലഭ്യമാക്കിയിട്ടുണ്ട്.

MOST READ: മോഡലുകള്‍ക്ക് 6 വര്‍ഷത്തെ വിപുലീകൃത വാറന്റിയുമായി ഫോര്‍ഡ്

ആക്‌സസറികള്‍ ഇനി ഓണ്‍ലൈനില്‍; ആമസോണുമായ കൈകോര്‍ത്ത് യമഹ

കൂടാതെ, സ്റ്റിക്കറുകളും കീ ചെയിനുകളും പോലുള്ള ചരക്കുകളും ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അതിന്റെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ട്, ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ വാങ്ങല്‍ അനുഭവത്തിന്റെ ഓപ്ഷന്‍ നല്‍കുകയാണ് ലക്ഷ്യമെന്ന് യമഹ പറയുന്നു.

ആക്‌സസറികള്‍ ഇനി ഓണ്‍ലൈനില്‍; ആമസോണുമായ കൈകോര്‍ത്ത് യമഹ

ആകര്‍ഷകമായ സവാരി വസ്ത്രങ്ങളും ആക്സസറികളും യമഹ ഉപഭോക്താക്കളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുമെന്നും, ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതുവഴി കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുമെന്നും യമഹ മോട്ടോര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍ മോട്ടോഫുമി ഷിതാര പറഞ്ഞു.

MOST READ: ഏഴ് ലക്ഷം രൂപ പരിധിയിൽ ഒരു ട്രയംഫ് ബൈക്ക്; ട്രൈഡന്റ് അടുത്ത വർഷം ഇന്ത്യയിലേക്കും എത്തും

ആക്‌സസറികള്‍ ഇനി ഓണ്‍ലൈനില്‍; ആമസോണുമായ കൈകോര്‍ത്ത് യമഹ

സവാരി വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വഴി സ്‌പോര്‍ട്ടി, സ്‌റ്റൈലിഷ് ഘടകങ്ങളുടെ ചക്രവാളങ്ങള്‍ വികസിപ്പിക്കാനുള്ള ബ്രാന്‍ഡിന്റെ ശ്രമം ആവേശകരമായ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആക്‌സസറികള്‍ ഇനി ഓണ്‍ലൈനില്‍; ആമസോണുമായ കൈകോര്‍ത്ത് യമഹ

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, അഡ്വഞ്ചര്‍ ശ്രേണിയിലേക്ക് പുതിയൊരു മോഡലിനെ പരീക്ഷിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

MOST READ: ഹെക്ടര്‍ പ്ലസ് സ്‌റ്റൈല്‍ വേരിയന്റിനെ പിന്‍വലിച്ച് എംജി

ആക്‌സസറികള്‍ ഇനി ഓണ്‍ലൈനില്‍; ആമസോണുമായ കൈകോര്‍ത്ത് യമഹ

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിക്ക് ഇപ്പോള്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളുകളോട് ഒരു വല്ലാത്ത പ്രണയമാണ്. മികച്ച സ്വീകാര്യത ലഭിക്കുന്ന ഈ ശ്രേണിയില്‍ അധികം താരങ്ങളൊന്നും ഇല്ലെങ്കിലും ഏറെ ജനപ്രീതി നേടാന്‍ ഇവയ്ക്ക് സാധിക്കുന്നത് ശ്രദ്ധേയമാണ്.

ആക്‌സസറികള്‍ ഇനി ഓണ്‍ലൈനില്‍; ആമസോണുമായ കൈകോര്‍ത്ത് യമഹ

ഇത് കണക്കിലെടുത്ത് രാജ്യത്തെ പ്രമുഖരായ യമഹയും ഒരു അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിനെ ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ടെനെറെ 700 അധിഷ്ഠിത 300 സിസി ADV പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Partners With Amazon To Offer Apparels And Accessories Online. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X