125 സിസി സ്‌കൂട്ടർ ശ്രേണിയിലേക്ക് പുത്തൻ സിഗ്നസ് ഗ്രിഫസുമായി യമഹ

അടുത്ത കാലത്തായി ഇന്ത്യയിൽ ശ്രദ്ധിക്കപ്പെട്ട ഇരുചക്ര വാഹന വിഭാഗമാണ് 125 സിസി സ്‌കൂട്ടറുകളുടേത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ നേരത്തെ തന്നെ ഈ ശ്രേണി ഏറെ ജനപ്രിയമായിരുന്നു. ഇപ്പോൾ ജാപ്പനീസ് നിർമാതാക്കളായ യമഹ ഈ വിഭാഗത്തേലേക്ക് പുത്തൻ 2021 സിഗ്നസ് ഗ്രിഫസ് തായ്‌വാനിൽ അവതരിപ്പിച്ചിരിക്കുകയാണ്.

125 സിസി സ്‌കൂട്ടർ ശ്രേണിയിലേക്ക് പുത്തൻ സിഗ്നസ് ഗ്രിഫസുമായി യമഹ

സ്‌പോർട്ടി രൂപകൽപ്പനയ്‌ക്ക് പുറമെ യമഹയുടെ വേരിയബിൾ വാൽവ് ആക്യുവേഷൻ (VVA), ബ്ലൂ കോർ സാങ്കേതികവിദ്യ എന്നിവയോടൊപ്പമുള്ള 125 സിസി ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് പുതിയ സ്‌കൂട്ടറിന്റെ ഏറ്റവും പ്രധാന പ്രത്യേകത.

125 സിസി സ്‌കൂട്ടർ ശ്രേണിയിലേക്ക് പുത്തൻ സിഗ്നസ് ഗ്രിഫസുമായി യമഹ

പുതിയ 2021 സിഗ്നസ് ഗ്രിഫസിലെ 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ 8,000 rpm-ൽ പരമാവധി 12 bhp കരുത്തും 6,000 rpm-ൽ 11.2 Nm torque ഉം ഉത്പാദിപ്പിക്കും. VVA-സാങ്കേതികവിദ്യയുടെ സാന്നിധ്യം സ്കൂട്ടറിന്റെ മുഴുവൻ റിവ്യൂ-റേഞ്ചിലുടനീളം തുല്യമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു.

MOST READ: 2021 കണ്‍ട്രിമാന്‍ വെളിപ്പെടുത്തി മിനി; അവതരണം നവംബറില്‍

125 സിസി സ്‌കൂട്ടർ ശ്രേണിയിലേക്ക് പുത്തൻ സിഗ്നസ് ഗ്രിഫസുമായി യമഹ

യമഹ സിഗ്നസ് ഗ്രിഫസ് ലിറ്ററിന് 48.9 കിലോമീറ്റർ വരെ ഇന്ധനക്ഷമത നൽകാൻ കഴിയും. ഏറെ ആകർഷകമായ പുറംമോടിയാണ് സ്‌കൂട്ടറിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിൽ ഡ്യുവൽ എൽഇഡി ഹെഡ്‌ലാമ്പുകൾ വളരെ ആക്രമണാത്മകമായ മുൻവശം സിഗ്നസിന് സമ്മാനിക്കുന്നു.

125 സിസി സ്‌കൂട്ടർ ശ്രേണിയിലേക്ക് പുത്തൻ സിഗ്നസ് ഗ്രിഫസുമായി യമഹ

സ്‌പോർട്ടി എക്‌സ്‌ഹോസ്റ്റ്, ഷാർപ്പ് ബോഡി പാനലുകൾ, അലോയ് വീലുകൾ എന്നിവ വശങ്ങളെ മെച്ചപ്പെടുത്തുന്നു. പിൻഭാഗത്ത് വളരെ ആകർഷകമായ എൽഇഡി ടെയിലാമ്പ് ക്ലസ്റ്ററും സ്പ്ലിറ്റ് പില്യൺ ഗ്രാബ് റെയിലുകളും ഉണ്ട്. യമഹ ഒരു പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് സിഗ്നസ് ഗ്രിഫസിൽ ഒരുക്കിയിരിക്കുന്നത്. അത് ഏറ്റവും നൂതനമായ യൂണിറ്റല്ല എങ്കിലും ഈ ശ്രേണിയിലേക്ക് എത്തുമ്പോൾ മികച്ചതായി തോന്നിയേക്കാം.

MOST READ: ഹയാബൂസയായി രൂപം മാറി പൾസർ 200 ഇരട്ടകൾ

125 സിസി സ്‌കൂട്ടർ ശ്രേണിയിലേക്ക് പുത്തൻ സിഗ്നസ് ഗ്രിഫസുമായി യമഹ

2021 സിഗ്നസ് ഗ്രിഫസിന്റെ സ്ഥിരത മെച്ചപ്പെടുത്തുന്നതിന് യമഹ ഒരു അസിമെട്രിക് ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്. സസ്പെൻഷനായി ഒരു ജോഡി പരമ്പരാഗത ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും ഇരട്ട റിയർ ഷോക്ക് അബ്സോർബറുകളും ഉണ്ട്.

125 സിസി സ്‌കൂട്ടർ ശ്രേണിയിലേക്ക് പുത്തൻ സിഗ്നസ് ഗ്രിഫസുമായി യമഹ

മുൻവശത്ത് ഒരൊറ്റ 245 mm ഡിസ്ക് ബ്രേക്കും പിന്നിൽ 230 mm ഡിസ്ക് ബ്രേക്കുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. സുരക്ഷയ്ക്കായി ഒരു ഡ്യുവൽ ചാനൽ എബി‌എസ് അല്ലെങ്കിൽ യു‌ബി‌എസും തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: 2021 സാമ്പത്തിക വർഷത്തിന്റെ ഒന്നാംപാദം ബജാജിന് 53 ശതമാനം നഷ്‌ടം

125 സിസി സ്‌കൂട്ടർ ശ്രേണിയിലേക്ക് പുത്തൻ സിഗ്നസ് ഗ്രിഫസുമായി യമഹ

2021 യമഹ സിഗ്നസ് ഗ്രിഫസിന്റെ ഇരട്ട-ചാനൽ എബിഎസ് വേരിയന്റിന് ലൈറ്റ് ഗ്രേ / ഡാർക്ക് ഗ്രേ, ഡാർക്ക് ബ്ലൂ / ഡാർക്ക് ഗ്രേ, വൈറ്റ് / ഡാർക്ക് ഗ്രേ, മാറ്റ് ഡാർക്ക് ഗ്രേ, ഗ്രേ / ഡാർക്ക് ഗ്രേ എന്നിവയുൾപ്പെടെ അഞ്ച് കളർ ഓപ്ഷനുകളുണ്ട്.

125 സിസി സ്‌കൂട്ടർ ശ്രേണിയിലേക്ക് പുത്തൻ സിഗ്നസ് ഗ്രിഫസുമായി യമഹ

മറുവശത്ത് യു‌ബി‌എസ് വേരിയന്റ് മൂന്ന് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും. അതിൽ വൈറ്റ് / ഡാർക്ക് ഗ്രേ, മാറ്റ് ഡാർക്ക് ഗ്രേ, ഗ്രേ / ഡാർക്ക് ഗ്രേ. മോട്ടോജിപി ആരാധകർക്കായി ഒരു മോൺസ്റ്റർ എനർജി മോട്ടോജിപി ലിവറി എന്നിവ യമഹ ചേർത്തിട്ടുണ്ട്.

MOST READ: മുംബൈ പൊലീസിന്റെ പട്രോളിംഗ് ഇനിമുതൽ സുസുക്കി ജിക്സർ SF 250 -ൽ

125 സിസി സ്‌കൂട്ടർ ശ്രേണിയിലേക്ക് പുത്തൻ സിഗ്നസ് ഗ്രിഫസുമായി യമഹ

2021 സിഗ്നസ് ഗ്രിഫസിന്റെ വിലയെ സംബന്ധിച്ചിടത്തോളം യമഹ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജാപ്പനീസ് കമ്പനി ഇന്ത്യയിൽ പുതിയ സ്കൂട്ടർ ഇവിടെ കൊണ്ടുവരാൻ സാധ്യതയില്ല. എന്നിരുന്നാലും ന്യായമായ വിലനിലവാരത്തിൽ അവതരിപ്പിച്ചാൽ സിഗ്നസ് ഗ്രിഫസിന് ധാരാളം ഇന്ത്യൻ പ്രേക്ഷകരെ ആകർഷിക്കാൻ കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
Yamaha Unveiled 2021 Cygnus Gryphus 125cc Scooter In Taiwan. Read in Malayalam
Story first published: Thursday, July 23, 2020, 9:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X