വരാനിരിക്കുന്ന യമഹ FZ-X മോഡലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഒരു പുതിയ മോട്ടോർസൈക്കിളിനെ കൂടി ഇന്ത്യൻ വിപണിയിലേക്ക് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് യമഹ. FZ-X എന്നറിയപ്പെടുന്ന മോഡലിന്റെ പരീക്ഷണയോട്ടവും കമ്പനി അടുത്തിടെ നിരത്തുകളിൽ നടത്തിയിരുന്നു.

വരാനിരിക്കുന്ന യമഹ FZ-X മോഡലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മോഡേൺ-റെട്രോ സ്റ്റൈലിംഗ് മുമ്പോട്ടു കൊണ്ടുപോകുന്ന മോട്ടോർസൈക്കിളായിരിക്കും ഇത്. അടുത്തിടെ മോഡലിനായുള്ള ടൈപ്പ്-അപ്രൂവൽ സർട്ടിഫിക്കറ്റും യമഹ സ്വന്തമാക്കിയിരുന്നു. ഈ രേഖകൾ പുറത്തുവന്നതോടെ വരാനിരിക്കുന്ന ബൈക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടിരിക്കുകയാണ്.

വരാനിരിക്കുന്ന യമഹ FZ-X മോഡലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

പരീക്ഷണ ചിത്രങ്ങളിൽ കണ്ടതുപോലെ യമഹ FZ-X മോഡേൺ-റെട്രോ സ്റ്റൈലിംഗ് അവതരിപ്പിക്കുന്നു. റെട്രോ തീംഡ് ഇരുചക്രവാഹനങ്ങളിൽ ഉപഭോക്തൃ താൽപ്പര്യമുള്ളതിനാൽ ഇത് മോട്ടോർസൈക്കിളിന് ഗുണകരമാകും.

MOST READ: കുറഞ്ഞ ഡൗണ്‍ പേയ്മെന്റും പലിശ നിരക്കും; പുതിയ ഫിനാന്‍സ് പദ്ധതികളുമായി ഹോണ്ട

വരാനിരിക്കുന്ന യമഹ FZ-X മോഡലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഫോർക്ക് ഗെയ്‌റ്ററുകൾ, ബൾക്കിയർ ലുക്കിംഗ്, ബോക്സ്-ടൈപ്പ് ഫ്യുവൽ ടാങ്ക്, ഫ്ലാറ്റ് സീറ്റ് ഡിസൈൻ, ഷോർട്ട് ടെയിൽ എന്നിവ FZ-X പതിപ്പിലെ പ്രധാന സവിശേഷതകളാണ്. അലോയ് വീലുകൾ, സ്ലീക്ക് ടേൺ ഇൻഡിക്കേറ്ററുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, അപ്‌സ്വെപ്റ്റ് എക്‌സ്‌ഹോസ്റ്റ് എന്നിവയും മോട്ടോർസൈക്കിളിൽ സജ്ജീകരിക്കും.

വരാനിരിക്കുന്ന യമഹ FZ-X മോഡലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ശരിക്കും FZ15 മോഡലുകളെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ യമഹ FZ-X ഒരുങ്ങുക. എന്നാൽ കൂടുതൽ സുഖപ്രദമായ റൈഡിംഗ് പൊസിഷനായിരിക്കും മോഡൽ വാഗ്ദാനം ചെയ്യുക. ഇത് നഗര യാത്രകൾക്കും ദീർഘദൂര ടൂറിംഗിനും അനുയോജ്യമാകും എന്നതിൽ സംശയമൊന്നും വേണ്ട.

MOST READ: ഇലക്ട്രിക് വാഹനം പ്രോത്സാഹിപ്പിക്കുക; വെലക്ട്രിക്കുമായി പങ്കാളിത്തം പ്രഖ്യാപിച്ച് ഒഖിനാവ

വരാനിരിക്കുന്ന യമഹ FZ-X മോഡലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

രാജ്യത്തെ ഡ്രൈവിംഗ് അവസ്ഥകൾക്കും ഉപഭോക്തൃ മുൻഗണനകൾക്കും അനുസൃതമായി ഒന്നിലധികം പ്രത്യേക സവിശേഷതകൾ FZ-X പതിപ്പിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. MT15, R15 തുടങ്ങിയ മോട്ടോർസൈക്കിളുകളിലും യമഹ ഇതേ തന്ത്രം പിന്തുടർന്നിട്ടുണ്ട്.

വരാനിരിക്കുന്ന യമഹ FZ-X മോഡലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ടൈപ്പ് അംഗീകാര സർട്ടിഫിക്കറ്റ് അനുസരിച്ച് 2021 യമഹ FZ-X പുതിയ 149 സിസി, എയർ-കൂൾഡ്, SOHC എഞ്ചിൻ ലഭിക്കും. ഇത് പരമാവധി 7,250 rpm-ൽ 12.4 bhp പവറും 5,500 rpm-ൽ 13.3 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ്, കോൺസ്റ്റെന്റ് മെഷ് ഗിയർബോക്‌സുമായാകും എഞ്ചിൻ ജോടിയാക്കുക.

MOST READ: IS സര്‍ട്ടിഫിക്കേഷനോടുകൂടിയ ബ്രാത് ഹെല്‍മെറ്റുകള്‍ പുറത്തിറക്കി സ്റ്റീല്‍ബേര്‍ഡ്

വരാനിരിക്കുന്ന യമഹ FZ-X മോഡലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മോട്ടോർസൈക്കിളിന്റെ അളവുകളും റഷ്‌ലൈൻ പുറത്തുവിട്ട രേഖകൾ വെളിപ്പെടുത്തുന്നുണ്ട്. അതായത് യമഹ FZ-X 2,020 മില്ലീമീറ്റർ നീളവും 785 മില്ലീമീറ്റർ വീതിയും 1,115 മില്ലീമീറ്റർ ഉയരവും അളക്കും. മോട്ടോർസൈക്കിളിന് 1,330 മില്ലീമീറ്റർ വീൽബേസാകും ഉണ്ടായിരിക്കുക.

വരാനിരിക്കുന്ന യമഹ FZ-X മോഡലിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇത് FZ15 മോഡലിന്ന് സമാനമാണ്. പുതിയ മോട്ടോർസൈക്കിൾ FZ, R15, MT15 എന്നിവ ഉൾപ്പെടുന്ന യമഹയുടെ നിലവിലുള്ള 150 സിസി മോട്ടോർസൈക്കിൾ ശ്രേണിയിൽ ചേരും. 1.10 ലക്ഷം രൂപയാണ് പുതിയ FZ-X മോഡേൺ-റെട്രോ മോഡലിന് പ്രതീക്ഷിക്കുന്ന എക്സ്ഷോറൂം വില. പുതിയ ബൈക്കിനൊപ്പം ഉയർന്ന മത്സരമുള്ള 150 സിസി -200 സിസി വിഭാഗത്തിൽ വിപണി വിഹിതം മെച്ചപ്പെടുത്താനാണ് യമഹയുടെ പദ്ധതി.

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
2021 Yamaha FZ-X Will Launch Soon In India Specs Leaked. Read in Malayalam
Story first published: Friday, April 16, 2021, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X