സൂപ്പർ ബൈക്കുകളിലെ രാജാവ്, 2021 സുസുക്കി ഹയാബൂസ ഏപ്രിൽ 26-ന് ഇന്ത്യയിലെത്തും

നീണ്ടനാളത്തെ കാത്തിരിപ്പിന് വിരമമിട്ടുകൊണ്ട് ഇന്ത്യയിലേക്ക് എത്തുകയാണ് 2021 സുസുക്കി ഹയാബൂസ. സൂപ്പർ ബൈക്കുകളെന്നാൽ ബൂസയായിരുന്നു ഇന്ത്യക്കാർക്ക്. 1999 മുതൽ നിർമാണത്തിലുള്ള ഐതിഹാസിക ബൈക്കാണിത്.

സൂപ്പർ ബൈക്കുകളിലെ രാജാവ്, 2021 സുസുക്കി ഹയാബൂസ ഏപ്രിൽ 26-ന് ഇന്ത്യയിലെത്തും

പുതിയ യൂറോ 5 മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ ബൂസ വിപണിവിടുകയും പുതുതലമുറ മോഡലിനെ സുസുക്കി ആഗോള വിപണിക്കായി അവതരിപ്പിക്കുകയും ചെയ്‌തു.

സൂപ്പർ ബൈക്കുകളിലെ രാജാവ്, 2021 സുസുക്കി ഹയാബൂസ ഏപ്രിൽ 26-ന് ഇന്ത്യയിലെത്തും

അതോടെ ഇന്ത്യയും പുതിയ ഹയാബൂസയെ കാത്തിരിക്കുകയായിരുന്നു. അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് 2021 ഏപ്രിൽ 26 ന് സ്പോർട്സ് ബൈക്കിന്റെ ഏറ്റവും പുതിയ ആവർത്തനം ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സുസുക്കി.

MOST READ: ജനപ്രിയ R15 മോഡലിന് പുത്തൻ കളർ ഓപ്ഷനുമായി യമഹ

സൂപ്പർ ബൈക്കുകളിലെ രാജാവ്, 2021 സുസുക്കി ഹയാബൂസ ഏപ്രിൽ 26-ന് ഇന്ത്യയിലെത്തും

വർഷങ്ങളായി ഇന്ത്യയിൽ വളരെയധികം പ്രശസ്തി നേടിയ ഹയാബൂസ 2004-ൽ പുറത്തിറങ്ങിയ ബോളിവുഡ് സിനിമയായ ധൂമിലൂടെയാണ് കൂടുതൽ ശ്രദ്ധയാകർഷിച്ചത് എന്നും വേണമെങ്കിൽ പറയാം. എന്നാൽ വസ്തുതകൾ പരിശോധിക്കുമ്പോൾ ആകർഷകമായ വില നിർണയവും ഒരു പ്രധാനഘടകമാണ്.

സൂപ്പർ ബൈക്കുകളിലെ രാജാവ്, 2021 സുസുക്കി ഹയാബൂസ ഏപ്രിൽ 26-ന് ഇന്ത്യയിലെത്തും

14 ലക്ഷം രൂപയിൽ താഴെയുള്ള എക്സ്ഷോറൂം വില ഏതൊരു സ്പോർട്‌സ് ബൈക്ക് പ്രേമിയുടെയും മനസിനെ ആകർഷിക്കുമായിരുന്നു. ഉയർന്ന ശക്തിയുള്ള 1,340 സിസി, ഇൻ-ലൈൻ നാല് എഞ്ചിനും 300 കിലോമീറ്റർ വേഗതയും മറികടന്ന ആദ്യത്തെ പ്രൊഡക്ഷൻ ബൈക്ക് എന്ന റെക്കോർഡും ഹയാബൂസയുടെ പ്രത്യേകതകളാണ്.

MOST READ: മഹീന്ദ്ര e20 പ്ലസ് ഇലക്‌ട്രിക്കിന്റെ ശ്രേണി വിപുലീകരിച്ച് നോർത്ത്‌വേ മോട്ടോർസ്പോർട്ട്

സൂപ്പർ ബൈക്കുകളിലെ രാജാവ്, 2021 സുസുക്കി ഹയാബൂസ ഏപ്രിൽ 26-ന് ഇന്ത്യയിലെത്തും

2021 ഹയാബൂസ അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് ഏറെ വ്യത്യസ്‌തമാണ്. അല്ല, കൂടുതൽ ആധുനികമാണെന്ന് തന്നെ പറയാം. പുതിയ മോഡലിന് ഷാർപ്പ് ലൈനുകളും മികച്ച എയറോഡൈനാമിക്സും ഉപയോഗിച്ച് പുതുക്കിയ സ്റ്റൈലിംഗും സുസുക്കി അവതരിപ്പിക്കുന്നു.

സൂപ്പർ ബൈക്കുകളിലെ രാജാവ്, 2021 സുസുക്കി ഹയാബൂസ ഏപ്രിൽ 26-ന് ഇന്ത്യയിലെത്തും

മുമ്പത്തെ മോഡലിന് സമാനമായ ലേഔട്ട് ഉൾക്കൊള്ളുന്ന പുതിയ സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ഒരു പൂർണ-എൽഇഡി ലൈറ്റിംഗ് സജ്ജീകരണവും 2021 ഹയാബുസക്ക് ലഭിക്കുന്നു. എന്നാൽ മധ്യഭാഗത്തായി ഒരു അധിക ടിഎഫ്ടി സ്ക്രീനും കമ്പനി സമ്മാനിച്ചിട്ടുണ്ട്.

MOST READ: ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്

സൂപ്പർ ബൈക്കുകളിലെ രാജാവ്, 2021 സുസുക്കി ഹയാബൂസ ഏപ്രിൽ 26-ന് ഇന്ത്യയിലെത്തും

സിക്‌സ്-ആക്സിസ് ഐ‌എം‌യു സിസ്റ്റം, റൈഡ്-ബൈ-വയർ ത്രോട്ടിൽ, എ‌ബി‌എസ്, ട്രാക്ഷൻ കൺ‌ട്രോൾ, ആന്റി-ലിഫ്റ്റ് കൺ‌ട്രോൾ സിസ്റ്റം, എഞ്ചിൻ ബ്രേക്ക്‌ കൺ‌ട്രോൾ, ലോഞ്ച് കൺ‌ട്രോൾ, ആക്റ്റീവ് സ്പീഡ് ലിമിറ്റർ‌ എന്നിവ ഉൾ‌ക്കൊള്ളുന്ന കൂടുതൽ‌ സമഗ്രമായ ഇലക്ട്രോണിക്സ് പാക്കേജാണ് പുതുക്കിയ മോഡലിന്റെ മറ്റ് പ്രത്യേകതകൾ.

സൂപ്പർ ബൈക്കുകളിലെ രാജാവ്, 2021 സുസുക്കി ഹയാബൂസ ഏപ്രിൽ 26-ന് ഇന്ത്യയിലെത്തും

188 bhp പവറും 150 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1,340 സിസി എഞ്ചിനാണ് 2021 മോഡൽ സുസുക്കി ഹയാബൂസയ്ക്ക് തുടിപ്പേകുന്നത്. പവർ കണക്കുകൾ ഇപ്പോൾ അൽപ്പം കുറവാണെങ്കിലും ടോർഖ് 7,000 rpm-ലേക്ക് പരിഷ്ക്കരിച്ചിട്ടുണ്ടെന്ന് സുസുക്കി അവകാശപ്പെടുന്നു.

സൂപ്പർ ബൈക്കുകളിലെ രാജാവ്, 2021 സുസുക്കി ഹയാബൂസ ഏപ്രിൽ 26-ന് ഇന്ത്യയിലെത്തും

2021 ഹയാബൂസയുടെ മുൻഗാമിയേക്കാൾ വളരെ ഉയർന്ന വിലയാണ് സുസുക്കി നൽകുക. ഏകദേശം 16-18 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കാം. കാവസാക്കി നിഞ്ച ZX-14R മാത്രമാണ് സുസുക്കി സൂപ്പർ ബൈക്കിന്റെ പ്രധാന എതിരാളി.

Most Read Articles

Malayalam
English summary
All New 2021 Suzuki Hayabusa To Launch In India On 26 April 2021. Read in Malayalam
Story first published: Thursday, April 22, 2021, 13:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X