പുതിയ യമഹ FZ-X ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കും

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ ഇന്ത്യൻ വിപണിയിൽ നിന്നും വിജയം വാരിക്കൂട്ടിയ മോഡലുകളിൽ ഒന്നായിരുന്നു FZ. ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ഈ ബൈക്കിന്റെ പുതിയൊരു വകഭേദം കൂടി എത്തുകയാണ്.

പുതിയ യമഹ FZ-X ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കും

യമഹ FZ-X എന്നറിയപ്പെടുന്ന മോഡൽ ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുമുണ്ട്. നിലവിലുള്ള FZ V3 അടിസ്ഥാനമാക്കിയുള്ളതാണ് FZ-X. പുതിയ റെട്രോ-സ്റ്റൈൽ മോഡൽ കൊണ്ടുവരാൻ ജാപ്പനീസ് ബ്രാൻഡ് നിലവിലുള്ള പ്ലാറ്റ്‌ഫോമിനെ പ്രയോജനപ്പെടുത്തുന്നതിന്റെ ഫലമാണിത്.

പുതിയ യമഹ FZ-X ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഏതാനും ആഴ്ചകൾക്ക് മുമ്പ് ഒരു പരസ്യ ഷൂട്ടിംഗിനിടെ യമഹ FZ-X മറകളൊന്നുമില്ലാതെ കണ്ടെത്തിയിരുന്നു. FZ V3 Fi അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും നേക്കഡ് സ്ട്രീറ്റ്ഫൈറ്ററിനേക്കാൾ വലിപ്പം കൂടുതലായിരിക്കും പുതിയ ബൈക്കിനുണ്ടാവുക.

MOST READ: പരിചയപ്പെടാം അര്‍ജന്റീനയില്‍ നിന്നുള്ള ഈ റോയല്‍ എന്‍ഫീല്‍ഡ് സ്‌ക്രാംബ്ലര്‍ 650

പുതിയ യമഹ FZ-X ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കും

2,020 മില്ലീമീറ്റർ നീളവും 785 മില്ലീമീറ്റർ വീതിയും 1,115 മില്ലീമീറ്റർ ഉയരവുമുള്ള ഇത് അപ്-റൈറ്റ് റൈഡിംഗ് നിലപാടാണ് നൽകുന്നത്. അതായത് സ്റ്റാൻഡേർഡ് FZ മോഡലിനേക്കാൾ 30 മില്ലീമീറ്റർ നീളവും 5 മില്ലീമീറ്റർ വീതിയും 35 മില്ലീമീറ്റർ അധിക ഉയരവുമാണ് നിയോ-റെട്രോ സ്റ്റൈലിംഗിലെത്തുന്ന ബൈക്കിനുണ്ടാവുക.

പുതിയ യമഹ FZ-X ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഏറെ ജനപ്രിയമായ XSR 155 ൽ നിന്നുള്ള ചില ഡിസൈൻ സൂചകങ്ങളും FZ-X സ്വീകരിക്കുന്നു. സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ് യൂണിറ്റ്, അതുല്യമായ അലുമിനിയം വെർട്ടിക്കൽ ബ്രാക്കറ്റുകൾ എന്നിവയെല്ലാം പുതിയ മോട്ടോർസൈക്കിളിന് ലഭിക്കും.

MOST READ: 2021 പാനിഗാലെ V4 ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ഡ്യുക്കാട്ടി; വില 23.50 ലക്ഷം രൂപ

പുതിയ യമഹ FZ-X ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കും

തീർന്നില്ല, അതോടൊപ്പം ഉയർത്തിയ ഹാൻഡിൽബാർ സജ്ജീകരണം, ടിയർഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവൽ ടാങ്ക് ഡിസൈൻ, പരമ്പരാഗത റിയർ ഗ്രാബ് ഹാൻഡിൽ, ബ്ലാക്ക് അലോയ് വീലുകൾ, ടയർ ഹഗ്ഗർ , ഡിസ്ക്ക് ബ്രേക്ക് അപ്പ് ഫ്രണ്ട്, റിയർ, FZ V3-യിൽ നിന്ന് കടമെടുത്ത ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും FZ-X മോഡലിന്റെ പ്രത്യേകതകളായിരിക്കും.

പുതിയ യമഹ FZ-X ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കും

പരമ്പരാഗത ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോർക്കുകളും മോണോഷോക്ക് റിയർ സസ്‌പെൻഷനുമായിരിക്കും യമഹ FZ-X-ൽ ഒരുക്കുക. ഓറഞ്ച്, ബ്ലൂ തുടങ്ങിയ വർണാഭമായ നിറങ്ങളിൽ ബൈക്ക് വാഗ്ദാനം ചെയ്യും. ബ്ലാക്ക് കളർ ഓപ്ഷനും തെരഞ്ഞെടുക്കാൻ സാധിക്കുമെന്നാണ് സൂചന.

MOST READ: 2030 -ഓടെ ഡെലിവറി ശൃംഖല 100 ശതമാനം ഇലക്ട്രിക്കായി മാറ്റാനൊരുങ്ങി സൊമാറ്റോ

പുതിയ യമഹ FZ-X ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കും

വരാനിരിക്കുന്ന മോട്ടോർസൈക്കിളിന് FZ V3 പതിപ്പിന് മുകളിലായി സ്ഥാനം ലഭിക്കും. ഇതിന് ഏകദേശം 1.10 ലക്ഷം രൂപയായിരിക്കും എക്സ്ഷോറൂം വില. അതേ 149 സിസി സിംഗിൾ സിലിണ്ടർ എയർ-കൂൾഡ് എഞ്ചിൻ തന്നെയാകും മോട്ടോർസൈക്കിളിന് തുടിപ്പേകുക.

പുതിയ യമഹ FZ-X ജൂൺ 18 ന് ഇന്ത്യയിൽ അവതരിപ്പിക്കും

അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 7,250 rpm-ൽ 12.2 bhp കരുത്തും 5,500 rpm-ൽ 13.3 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ജൂൺ 18 ന് വിപണിയിൽ എത്തുമ്പോൾ പ്രത്യേക ശ്രദ്ധയാകർഷിക്കാനുള്ള എല്ലാ ഘടകങ്ങളും ബൈക്കിലുണ്ടാകും.

Images Are For Representative Purpose Only

Most Read Articles

Malayalam
കൂടുതല്‍... #യമഹ #yamaha
English summary
All-New Yamaha FZ-X Will Launch On 2021 June 18 In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X