Just In
- 10 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അപ്രീലിയ SXR160 മാക്സി സ്കൂട്ടറിനെ അടുത്ത് അറിയാം; പരസ്യ വീഡിയോ ഇതാ
ഇറ്റാലിയന്‍ സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ പിയാജിയോയുടെ ഏറ്റവും പുതിയ ഓഫറാണ് അപ്രീലിയ SXR160. കഴിഞ്ഞ വര്‍ഷം നടന്ന ഓട്ടോ എക്സ്പോയില്‍ ഇത് പ്രദര്‍ശിപ്പിച്ചിരുന്നു. പിന്നീട് 2020 ഡിസംബറില്‍ ഇന്ത്യയില്‍ അവതരിപ്പിക്കുകയും ചെയ്തു.

അവതരണത്തിന് പിന്നാലെ തന്നെ ബുക്കിംഗ് ആരംഭിച്ചു. ലോഞ്ച് തീയതി കഴിഞ്ഞ വര്‍ഷം ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് സാഹചര്യം കണക്കിലെത്ത് അരങ്ങേറ്റം കമ്പനി വൈകിപ്പിച്ചു.

ഇപ്പോള്‍ ഈ മാക്സി സ്കൂട്ടറിന്റെ ഡെലിവറികള്‍ രാജ്യത്ത് കമ്പനി ആരംഭിക്കുകയും ചെയതു. പുതിയ SXR160-യുടെ വില 1,25,997 രൂപയാണ്. ഈ 'മെയ്ഡ് ഇന്‍ ഇന്ത്യ', 'മെയ്ഡ് ഫോര്‍ ഇന്ത്യ' സ്കൂട്ടര്‍ ഇറ്റലിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
MOST READ: അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

ഫുള്‍ ഫ്രണ്ട് ആപ്രോണ്‍, ഉയരമുള്ള വിന്‍ഡ്സ്ക്രീന്‍, ഇരട്ട എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, വലിയ സീറ്റുകള്‍, തൂവല്‍ ടച്ച് സ്വിച്ച് ഗിയര്‍, ലോക്കബിള്‍ സ്പ്ലിറ്റ് ഗ്ലോവ് ബോക്സ്, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, എംആര്‍എഫ് സാപ്പര്‍ ടയറുകള്‍ ഘടിപ്പിച്ച 5 സ്പോക്ക് 12 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയെല്ലാം സ്കൂട്ടറിന്റെ സവിശേഷതയാണ്.

മാക്സി സ്കൂട്ടറിനെ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിനായി ഇപ്പോള്‍ ഒരു പരസ്യ വീഡിയോയും കമ്പനി പങ്കുവെച്ചു. ഏകദേശം 36 സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം.
MOST READ: നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ

സൂര്യപ്രകാശത്തില്‍ പോലും എളുപ്പത്തില്‍ വായിക്കാന്‍ സഹായിക്കുന്നു ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് നല്‍കിയിരിക്കുന്നതെന്ന് വീഡിയോ വ്യക്തമാക്കുന്നു. രണ്ട് ട്രിപ്പ് മീറ്ററുകള്‍, തത്സമയ ഇന്ധന സൂചകം, സ്പീഡ് ഇന്‍ഡിക്കേറ്റര്‍, ബാറ്ററി വോള്‍ട്ടേജ് കാണിക്കുന്ന സൂചകം എന്നിവയും എഞ്ചിന് തകരാറിനുള്ള ടെല്‍-ടെയില്‍ ലാമ്പുകളും ഇതിന് ലഭിക്കും.
മാക്സി-സ്കൂട്ടറിന് പൂര്‍ണ്ണ വലുപ്പത്തിലുള്ള ഹെല്‍മെറ്റിനും 7 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്കിനും അണ്ടര്‍ സീറ്റ് സംഭരണ ഇടം ലഭിക്കും. ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ, ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നീ നാല് നിറങ്ങളില്‍ അപ്രീലിയ SXR160 ലഭ്യമാകും.
MOST READ: ടൊയോട്ട ഹിലക്സ് പിക്കപ്പ് ട്രക്ക് യാഥാർഥ്യമാകുന്നു; അരങ്ങേറ്റം ഈ വർഷം പകുതിയോടെ

160 സിസി സിംഗിള്‍ സിലിണ്ടര്‍ ത്രീ വാല്‍വ്, എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്ട് എഞ്ചിനാണ് ലഭിക്കുന്നത്. പുതിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഈ എഞ്ചിന് 7,100 rpm-ല്‍ 10.9 bhp കരുത്തും 5,750 rpm-ല്‍ 11.6 Nm torque ഉം നല്കുന്നു.

മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്‍വശത്ത് സിംഗിള്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സസ്പെന്‍ഷനും ലഭിക്കുന്നു. സുരക്ഷയ്ക്കായി മുന്നില്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ ഡ്രം യൂണിറ്റും ലഭിക്കും. എബിഎസ് സുരക്ഷയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
MOST READ: വെബ്സൈറ്റിൽ നിന്നും കരോക്ക് എസ്യുവിയെ പിൻവലിച്ച് സ്കോഡ

സ്കൂട്ടറിന്റെ ചേസിസ് ഉയര്‍ന്ന വേഗതയില്‍ പോലും മികച്ച സ്ഥിരത ഉറപ്പാക്കുന്നു, അതേസമയം വളരെ കാര്യക്ഷമമായ എഞ്ചിന് മികച്ച ലോ എന്‍ഡ്, മിഡ് റേഞ്ച് പവര്‍ ഔട്ട്പുട്ട് എന്നിവ വാഗ്ദാനം ചെയ്യുന്നു.