ഇനി നിരത്തുകളിലേക്ക്; SXR 160 മാക്‌സി സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ച് അപ്രീലിയ

ഏറെക്കാലമായി ഇന്ത്യൻ ഇരുചക്ര വാഹന വിപണി കാത്തിരുന്ന അപ്രീലിയ SXR 160 മാക്‌സി സ്‌കൂട്ടർ 2020 ഡിസംബറിലാണ് വിപണിയിൽ എത്തിയത്. സുസുക്കി ബർഗ്മാൻ സ്ട്രീറ്റുമായി മാറ്റുരയ്ക്കുന്ന ഈ ഇറ്റാലിയൻ മോഡലിനായുള്ള ഡെലിവറിയും കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.

ഇനി നിരത്തുകളിലേക്ക്; SXR 160 മാക്‌സി സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ച് അപ്രീലിയ

അതിന്റെ ഭാഗമായി SXR 160 ഉപഭോക്താക്കൾക്ക് കൈമാറുകയും ചെയ്‌തു. 1.26 ലക്ഷം രൂപയാണ് അപ്രീലിയ സ്‌കൂട്ടറിന്റെ പ്രാരംഭ എക്സ്ഷോറൂം വില. 2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചതു മുതല്‍ ഏറെ ചർച്ച ചെയ്യപ്പെട്ട മോഡലായിരുന്നു ഇത്.

ഇനി നിരത്തുകളിലേക്ക്; SXR 160 മാക്‌സി സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ച് അപ്രീലിയ

ഗ്ലോസി റെഡ്, മാറ്റ് ബ്ലൂ, ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. ഏറ്റവും പുതിയ മാക്സി സ്കൂട്ടർ ഡിസൈൻ ഭാഷ്യമാണ് SXR 160 പിന്തുടരുന്നത്.

MOST READ: മാരുതി എസ്-ക്രോസിന് പുതുതലമുറ മോഡൽ അവതരിപ്പിക്കും; അരങ്ങേറ്റം ഉടൻ ഉണ്ടായേക്കില്ല

ഇനി നിരത്തുകളിലേക്ക്; SXR 160 മാക്‌സി സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ച് അപ്രീലിയ

രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ പുതിയ അപ്രീലിയ SXR 160 ഒരു വലിയ ആപ്രോൺ ഹൗസിംഗ് സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പും ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളും ഫ്രണ്ട് ടേൺ സിഗ്നൽ ഇൻഡിക്കേറ്ററുകൾ എന്നിവ ഉൾക്കൊള്ളുന്നുണ്ട്.

ഇനി നിരത്തുകളിലേക്ക്; SXR 160 മാക്‌സി സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ച് അപ്രീലിയ

മുൻവശത്ത് വിൻഡ്‌സ്ക്രീൻ, വലിയ സിംഗിൾ-പീസ് സീറ്റ്, എൽഇഡി ടെയിൽ ലൈറ്റുകൾ, മറ്റ് നിരവധി ഘടകങ്ങൾ എന്നിവയും സ്‌കൂട്ടറിലുണ്ട്. ഇത് വളരെ ആകർഷകമായ സ്റ്റൈലിംഗാണ് അവതരിപ്പിക്കുന്നതും.

MOST READ: പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി സുസുക്കി ബര്‍ഗ്മാന്‍ ഇലക്ട്രിക്; ബജാജ് ചേത്ക് എതിരാളി

ഇനി നിരത്തുകളിലേക്ക്; SXR 160 മാക്‌സി സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ച് അപ്രീലിയ

സവിശേഷതകളുടെ കാര്യത്തിൽ മൈലേജ് ഇൻഡിക്കേറ്റർ, ആർ‌പി‌എം മീറ്റർ, ശരാശരി, ഉയർന്ന വേഗത, ഫ്യുവൽ-ലെവൽ ഇൻഡിക്കേറ്റർ എന്നിവ പോലുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു മൾട്ടിഫങ്ഷണൽ പൂർണ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കൾ തങ്ങളുടെ പുതിയ മോഡലിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഇനി നിരത്തുകളിലേക്ക്; SXR 160 മാക്‌സി സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ച് അപ്രീലിയ

ഓപ്‌ഷണലായി കണക്റ്റുചെയ്‌ത സാങ്കേതികവിദ്യയും SXR 160 വാഗ്‌ദാനം ചെയ്യുന്നുണ്ട്. റൈഡർമാർക്ക് അവരുടെ സ്മാർട്ട്‌ഫോണുകൾ സ്‌കൂട്ടറുമായി ബന്ധിപ്പിക്കാൻ ഇത് അനുവദിക്കും. കൂടാതെ കുറച്ച് അധിക പ്രവർത്തനങ്ങളും കമ്പനി ഇതിൽ വാഗ്ദാനം ചെയ്യുന്നു.

MOST READ: മാസ്‌ട്രോ എഡ്ജ്, ഡെസ്റ്റിനി 125 മോഡലുകള്‍ക്ക് വില വര്‍ധനവുമായി ഹീറോ

ഇനി നിരത്തുകളിലേക്ക്; SXR 160 മാക്‌സി സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ച് അപ്രീലിയ

160 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് അപ്രീലിയ SXR 160 മാക്‌സി സ്‌കൂട്ടറിന്റെ ഹൃദയം. ഇത് 10.5 bhp കരുത്തിൽ 11.6 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ഒരു മോണോ ഷോക്ക് സസ്‌പെൻഷനുമായാണ് സ്‌കൂട്ടർ വരുന്നത്.

ഇനി നിരത്തുകളിലേക്ക്; SXR 160 മാക്‌സി സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ച് അപ്രീലിയ

ബ്രേക്കിംഗിനായി മുൻവശത്ത് ഒരു ഡിസ്ക്കും പിന്നിൽ ഡ്രം ബ്രേക്കുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ സുരക്ഷക്കായി സിംഗിൾ-ചാനൽ എബിഎസ് കമ്പനി സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിട്ടുമുണ്ട്.

MOST READ: Z H2, Z H2 SE മോഡലുകളെ ഇന്ത്യയില്‍ അവതരിപ്പിച്ച് കവസാക്കി

ഇനി നിരത്തുകളിലേക്ക്; SXR 160 മാക്‌സി സ്‌കൂട്ടറിന്റെ ഡെലിവറി ആരംഭിച്ച് അപ്രീലിയ

SR 125, സ്ട്രോം 125, SR160 എന്നിവ ഉൾപ്പെടുന്നതാണ് അപ്രീലിയയുടെ ഇന്ത്യൻ ഉൽപ്പന്ന ശ്രേണി. SXR 160 മോഡൽ SR 160 അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും കൂടുതൽ പ്രീമിയമാണ് എന്നതാണ് പ്രധാന വ്യത്യാസം.

Most Read Articles

Malayalam
കൂടുതല്‍... #അപ്രീലിയ #aprilia
English summary
Aprilia SXR 160 Maxi-Scooter Delivery Started In India. Read in Malayalam
Story first published: Tuesday, January 5, 2021, 17:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X