ആവശ്യക്കാര്‍ ഏറുന്നു; ഇലക്ട്രിക് സ്‌കൂട്ടര്‍ ഉല്‍പാദന ശേഷി മൂന്നിരട്ടിയാക്കാനൊരുങ്ങി ഏഥര്‍

450X, 450 പ്ലസ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഉത്പാദന ശേഷി മൂന്ന് മടങ്ങ് വര്‍ധിപ്പിക്കാനൊരുങ്ങി നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. 3 ലക്ഷം യൂണിറ്റായി ഉയര്‍ത്താനാണ് കമ്പനി പദ്ധതിയിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആവശ്യക്കാര്‍ ഏറുന്നു; ഇലക്ട്രിക് സ്‌കൂട്ടര്‍ ഉല്‍പാദന ശേഷി മൂന്നിരട്ടിയാക്കാനൊരുങ്ങി ഏഥര്‍

നിലവിലെ വാര്‍ഷിക ശേഷി 1.10 ലക്ഷം സ്‌കൂട്ടറുകളും 1.20 ലക്ഷം ബാറ്ററി പായ്ക്കുകളുമാണ്. ഉല്‍പാദന ശേഷി പ്രതിമാസം 9,200 യൂണിറ്റാണെങ്കിലും, ഏഥര്‍ നിലവില്‍ കൂടുതല്‍ സ്‌കൂട്ടറുകള്‍ ഉല്‍പാദിപ്പിക്കുന്നില്ല.

ആവശ്യക്കാര്‍ ഏറുന്നു; ഇലക്ട്രിക് സ്‌കൂട്ടര്‍ ഉല്‍പാദന ശേഷി മൂന്നിരട്ടിയാക്കാനൊരുങ്ങി ഏഥര്‍

2022-ഓടെ നിലവിലെ ശേഷി 100 ശതമാനമായി ഉപയോഗിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ പ്ലാന്റിലേക്കുള്ള നിക്ഷേപം നിലവില്‍ 130 കോടി രൂപയാണ്. ഇന്നുവരെയുള്ള മൊത്തം നിക്ഷേപം 650 കോടി രൂപയാണ്.

MOST READ: G-ക്ലാസ് എസ്‌യുവിയും ഇലക്‌ട്രിക്കിലേക്ക്, EQG 560, EQG 580 പേരുകൾ വ്യാപാരമുദ്രക്ക് സമർപ്പിച്ച് മെർസിഡീസ്

ആവശ്യക്കാര്‍ ഏറുന്നു; ഇലക്ട്രിക് സ്‌കൂട്ടര്‍ ഉല്‍പാദന ശേഷി മൂന്നിരട്ടിയാക്കാനൊരുങ്ങി ഏഥര്‍

ഫാക്ടറി വിസ്തൃതി 1.2 ലക്ഷം ചതുരശ്ര അടിയില്‍ നിന്നാണ് 1 ലക്ഷം യൂണിറ്റ് ശേഷിയുള്ള നിലവിലെ ഉത്പാദനം. ശേഷി വര്‍ദ്ധിപ്പിക്കുമ്പോള്‍ അവ പ്ലാന്റ് വിസ്തൃതിയും വര്‍ദ്ധിപ്പിക്കും. 2023 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ഈ പ്രദേശം 4 ലക്ഷം ചതുരശ്ര അടി വരെ വ്യാപിപ്പിക്കാന്‍ കഴിയുമെന്ന് ഏഥര്‍ പറയുന്നു.

ആവശ്യക്കാര്‍ ഏറുന്നു; ഇലക്ട്രിക് സ്‌കൂട്ടര്‍ ഉല്‍പാദന ശേഷി മൂന്നിരട്ടിയാക്കാനൊരുങ്ങി ഏഥര്‍

ഇത് ഇ-സ്‌കൂട്ടറുകളുടെയും ബാറ്ററി പായ്ക്കുകളുടെയും ഉല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഏഥര്‍ 450X-നായി ഡിമാന്‍ഡ് വര്‍ദ്ധിച്ചു. ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തില്‍ കമ്പനി നിലവില്‍ നാലാം സ്ഥാനത്താണ്.

MOST READ: ഒക്ടാവിയ RS 245 സ്വന്തമാക്കാം; വന്‍ ഓഫര്‍ പ്രഖ്യാപിച്ച് സ്‌കോഡ

ആവശ്യക്കാര്‍ ഏറുന്നു; ഇലക്ട്രിക് സ്‌കൂട്ടര്‍ ഉല്‍പാദന ശേഷി മൂന്നിരട്ടിയാക്കാനൊരുങ്ങി ഏഥര്‍

വിപണി വിഹിതം 10.30 ശതമാനമാണ്. ഏഥര്‍ 450 പ്ലസിന് 1,40,514 രൂപയും ഏഥര്‍ 450X-ന് ഡല്‍ഹിയില്‍ 1,46,926 രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഈ വില പെട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂട്ടറിന്റെ വിലയേക്കാള്‍ വളരെ ഉയര്‍ന്നതാണെങ്കിലും, വില്‍പ്പനയില്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടാകുന്നതെന്ന് കമ്പനി അറിയിച്ചു.

ആവശ്യക്കാര്‍ ഏറുന്നു; ഇലക്ട്രിക് സ്‌കൂട്ടര്‍ ഉല്‍പാദന ശേഷി മൂന്നിരട്ടിയാക്കാനൊരുങ്ങി ഏഥര്‍

ഇന്ധനത്തിന്റെ ഉയര്‍ന്ന വിലയും നിരവധി സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ സംരംഭങ്ങളും ഈ മേഖലയ്ക്ക് ഉത്തേജനം നല്‍കി. ഏഥര്‍ എനര്‍ജി അഹമ്മദാബാദ്, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, പൂനെ, മുംബൈ, കോയമ്പത്തൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ അനുഭവ-വിതരണ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.

MOST READ: ക്ലാസിക് 350 മോഡലിന് വില കൂടി, ഇനി പ്രാരംഭ വില 1,72,466 രൂപ

ആവശ്യക്കാര്‍ ഏറുന്നു; ഇലക്ട്രിക് സ്‌കൂട്ടര്‍ ഉല്‍പാദന ശേഷി മൂന്നിരട്ടിയാക്കാനൊരുങ്ങി ഏഥര്‍

ട്രിച്ചി, മൈസൂര്‍, ഹുബ്ലി, ഡല്‍ഹി എന്നിവിടങ്ങളില്‍ ഡെലിവറികള്‍ ഈ മാസം അവസാനം മുതല്‍ ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ 27 ഓളം ഡെലിവറി സെന്ററുകളാണ് കമ്പനി ലക്ഷ്യമിടുന്നത്.

ആവശ്യക്കാര്‍ ഏറുന്നു; ഇലക്ട്രിക് സ്‌കൂട്ടര്‍ ഉല്‍പാദന ശേഷി മൂന്നിരട്ടിയാക്കാനൊരുങ്ങി ഏഥര്‍

ഏഥര്‍ എനര്‍ജി അവരുടെ സ്‌പെയ്‌സ് കേന്ദ്രങ്ങളിലും പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകളിലും ഏത് ഇലക്ട്രിക് സ്‌കൂട്ടറിനും സൗജന്യ ചാര്‍ജിംഗ് വാഗ്ദാനം ചെയ്യുന്നു. നിലവില്‍ 130 മുതല്‍ 400 വരെ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കമ്പനിക്കുണ്ട്. 2021 ഡിസംബര്‍ അവസാനത്തോടെ ഇതിന്റെ എണ്ണം ഇരട്ടിയാക്കാനാണ് കമ്പനിയുടെ പദ്ധതി.

MOST READ: വാക്ക് പാലിച്ച് ആനന്ദ് മഹീന്ദ്ര; മുഹമ്മദ് സിറാജിന് ഥാർ സമ്മാനിച്ചു

ആവശ്യക്കാര്‍ ഏറുന്നു; ഇലക്ട്രിക് സ്‌കൂട്ടര്‍ ഉല്‍പാദന ശേഷി മൂന്നിരട്ടിയാക്കാനൊരുങ്ങി ഏഥര്‍

കൂടുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും വിപണിയിലെത്തിക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി. അതെ, ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലും പ്രവേശിക്കാന്‍ ഏഥറിന് പദ്ധതിയുണ്ട്.

ആവശ്യക്കാര്‍ ഏറുന്നു; ഇലക്ട്രിക് സ്‌കൂട്ടര്‍ ഉല്‍പാദന ശേഷി മൂന്നിരട്ടിയാക്കാനൊരുങ്ങി ഏഥര്‍

എന്നാല്‍ അടുത്ത ഇലക്ട്രിക് സ്‌കൂട്ടറുകള്‍ / മോട്ടോര്‍സൈക്കിളുകള്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ പുതിയ നഗരങ്ങളില്‍ പ്രവേശിക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലും പ്ലാന്റ് ശേഷി വര്‍ദ്ധിപ്പിക്കുന്നതിലുമാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഏഥർ എനർജി #ather energy
English summary
Ather Energy Planning To Increase Electric Scooter Production Capacity. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X