Just In
- 2 min ago
കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ
- 17 min ago
ഓഫ് റോഡിംഗ് അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യം; പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ഥാര്
- 20 min ago
വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്
- 1 hr ago
സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു "ബെൽറ്റ"
Don't Miss
- News
സുധാകരനെതിരായ പരാതിയില് ദൃശ്യങ്ങള് ഹാജരാക്കാന് യുവതിക്ക് നിര്ദേശം, മന്ത്രിക്കെതിരെ തുടര്നടപടി
- Movies
അടുത്ത സുഹൃത്തുക്കൾ മികച്ച പ്രണയ ജോഡിയായി, അഡോണിക്കും ഡിംപലിനും സർപ്രൈസ്
- Finance
വിപണി നേട്ടത്തില് ഉണര്ന്നു; സെന്സെക്സില് 1 ശതമാനം മുന്നേറ്റം
- Lifestyle
അറിഞ്ഞിരിക്കൂ, കോവിഡ് വാക്സിന്റെ ഈ പാര്ശ്വഫലങ്ങള്
- Sports
IPL 2021: സിഎസ്കെയോട് മുട്ടുകുത്തി രാജസ്ഥാന്, മത്സരത്തിലെ പ്രധാന റെക്കോഡുകളിതാ
- Travel
ശര്ക്കര പാത്രത്തിലെ ദേവി മുതല് മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒക്ടാവിയ RS 245 സ്വന്തമാക്കാം; വന് ഓഫര് പ്രഖ്യാപിച്ച് സ്കോഡ
പോയ വര്ഷമാണ് പെര്ഫോമെന്സ് സെഡാന് ശ്രേണിയിലേക്ക് ഒക്ടാവിയ RS 245 മോഡലിനെ സ്കോഡ അവതരിപ്പിക്കുന്നത്. പെര്ഫോമെന്സ് മോഡലായതുകൊണ്ട് പരിമിതമായ യൂണിറ്റുകള് മാത്രമാണ് കമ്പനി രാജ്യത്ത് വില്പ്പനയ്ക്ക് എത്തിച്ചത്.

എന്നാല് ഇതുവരെ വാഹനം പൂര്ണമായും വിറ്റഴിക്കാന് ചില ഡീലര്വൃത്തങ്ങള്ക്ക് സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്ട്ട്. ഉയര്ന്ന വില തന്നെയാണ് വാഹനത്തിന്റെ ഈ വില്പ്പനയില് തിരിച്ചടിയായിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇപ്പോഴിതാ ചില കിഴിവുകളും ആനുകൂല്യങ്ങളും ഒക്ടാവിയ RS 245-ന് വാഗ്ദാനം ചെയ്തിരിക്കുകയാണ് ചില ഡീലര്ഷിപ്പുകള്. മുന് തലമുറ ഒക്ടാവിയയെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ RS മോഡലാണ് ഒക്ടാവിയ RS245.

2017 മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്, RS245 വലിയ ചക്രങ്ങളും പരിഷ്കരിച്ച എഞ്ചിന് ഘടകങ്ങള് ഉള്പ്പെടെയുള്ള നവീകരിച്ച മെക്കാനിക്കലുകളും അവതരിപ്പിക്കുന്നു. RS245-ന് മുന്ഗാമിയേക്കാള് 11 ലക്ഷം രൂപ ഉയര്ന്ന് 35.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

ഈ വില വര്ധനവ് തന്നെയാണ് വാഹനത്തിന്റെ വില്പ്പനയെ തളര്ത്തിയതും. കഴിഞ്ഞ വര്ഷം ഓട്ടോ എക്സ്പോയില് അവതരിപ്പിച്ച RS 245, 2020 ഏപ്രിലില് വിറ്റുപോയി എന്ന രീതിയില് വാര്ത്തകള് വന്നിരുന്നു.
MOST READ: നെക്സോണ് ഇവിയുടെ വില്പ്പന ടോപ് ഗിയറില്; 4,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

എന്നിരുന്നാലും, നിലവിലെ സാഹചര്യങ്ങളും, കൊവിഡ്-19 യും കാരണം ഓര്ഡര് റദ്ദാക്കല് കാരണം ഡീലര്മാര്ക്ക് വിറ്റുപോകാത്ത ചില യൂണിറ്റുകള് അവശേഷിക്കുന്നു. വില്ക്കാത്ത ഈ മോഡലുകളില് ഡീലര്മാര് നിലവില് എട്ട് ലക്ഷം രൂപയുടെ കിഴിവുകളും ആനുകൂല്യങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.

വിലയേറിയതാണെങ്കിലും, RS 245 ഡ്രൈവിംഗ് താല്പ്പര്യക്കാര്ക്ക് തെരഞ്ഞെടുക്കാന് സാധിക്കുന്ന സ്പോര്ട്സ് കാറാണ്, അതേസമയം ദൈനംദിന ഉപയോഗത്തിന് മതിയായ സ്ഥലവും പ്രായോഗികതയും വാഗ്ദാനം ചെയ്യുന്നു.

കൂടാതെ ഒരു നീണ്ട ഫീച്ചര് സവിശേഷതകളും വാഹനത്തില് അവതരിപ്പിക്കുന്നു. 2.0 ലിറ്റര് ടിഎസ്ഐ പെട്രോള് എഞ്ചിനാണ് സ്കോഡ ഒക്ടാവിയ RS 245 -ന്റെ കരുത്ത്.

242 bhp കരുത്തും 370 Nm torque ഉം ഈ എഞ്ചിന് ഉത്പാദിപ്പിക്കുന്നു. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്സ്മിഷനുമായി ജോടിയാക്കിയ ഈ എഞ്ചിന് പാഡില് ഷിഫ്റ്ററുകളാണ്.
MOST READ: വേനല്ക്കാലത്ത് കാര് തണുപ്പിക്കാം; ഫലപ്രദമായ മാര്ഗ്ഗങ്ങള് ഇതാ

കാറിന്റെ സസ്പെന്ഷന് സജ്ജീകരണത്തില് വരുത്തിയ മാറ്റങ്ങളോടെ ഗ്രൗണ്ട് ക്ലിയറന്സ് കുറഞ്ഞു, കൂടാതെ സ്ട്രീറ്റ്, ട്രാക്ക് പ്രകടനം ഒരു കൂട്ടം ഉയര്ന്ന ഗ്രിപ്പ് ടയറുകളില് മെച്ചപ്പെടുന്നു.

ഒക്ടാവിയ RS 245-ന് 6.6 സെക്കന്ഡിനുള്ളില് 100 കിലോമീറ്റര് വേഗതയില് വേഗത കൈവരിക്കാനും മണിക്കൂറില് 250 കിലോമീറ്റര് ഉയര്ന്ന വേഗതയില് എത്താനും കഴിയും.