Just In
- 50 min ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 16 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
Don't Miss
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- News
കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്; ബംഗാളിലും നിയന്ത്രണം
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Lifestyle
മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡെലിവറി പുനെയില്‍ ആരംഭിച്ച് ഏഥര്‍; കൂടുതല്‍ നഗരങ്ങളിലേക്ക് ഉടന്‍
ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി രാജ്യത്തിന്റെ പല നഗരങ്ങളിലും ഡീലര്‍ഷിപ്പുകള്‍ തുറക്കാനും ഇലക്ട്രിക് സ്കൂട്ടറുകള് വിതരണം ചെയ്യാനും തുടങ്ങി.

കമ്പനി അടുത്തിടെ പൂനെയിലും ഡീലര്‍ഷിപ്പുകള്‍ തുറന്നിരുന്നു. ഇപ്പോഴിതാ ഇവിടെ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ആദ്യത്തെ ബാച്ച് സ്കൂട്ടറുകളുടെ വിതരണം കമ്പനി ആരംഭിക്കുകയും ചെയ്തു.

ഏഥര്‍ എനര്‍ജി കഴിഞ്ഞ മാസം മുംബൈയിലും ഒരു ഡീലര്‍ഷിപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്കുമുമ്പാണ് 450X ഇലക്ട്രിക് സ്കൂട്ടര്‍ ഏഥര്‍ കൊണ്ടുവന്നത്. ഇത് ബ്രാന്‍ഡിനായി മികച്ച വില്‍പ്പന കൈവരിക്കുകയും ചെയ്യുന്നു.

ഈ സ്കൂട്ടറിലൂടെ രാജ്യത്തുടനീളം പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കാനും കമ്പനി ആഗ്രഹിക്കുന്നു. ഇപ്പോള്‍ പുനെ ഉപഭോക്താക്കള്‍ക്ക് ഈ ഇലക്ട്രിക് സ്കൂട്ടര്‍ ലഭിച്ചു തുടങ്ങിയെന്നും കമ്പനി അറിയിച്ചു.

ബ്രാന്‍ഡിന്റെ രണ്ടാം ഘട്ട വിപുലീകരണത്തിന്റെ ഭാഗമായി ഡല്‍ഹി, മുംബൈ, പൂനെ ഉള്‍പ്പെടെ നിരവധി പുതിയ നഗരങ്ങളില്‍ ഇലക്ട്രിക് സ്കൂട്ടറുകളുടെ ബുക്കിംഗും ടെസ്റ്റ് റൈഡുകളും ആരംഭിക്കുന്നു. ഈ വര്‍ഷം ആദ്യം തന്നെ ഇവ വിപുലീകരിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു.
MOST READ: കൈഗറിന്റെ ഔദ്യോഗിക ആക്സസറികള്‍ വെളിപ്പെടുത്തി റെനോ

പുതിയ നഗരങ്ങളില്‍, ഉപഭോക്താക്കള്‍ക്ക് ചാര്‍ജിംഗ് പ്രശ്നങ്ങള്‍ നേരിടാതിരിക്കാന്‍ ഏഥര്‍ ഇലക്ട്രിക് ചാര്‍ജിംഗ് ഗ്രിഡുകള്‍ നിര്‍മ്മിക്കാനും തുടങ്ങി. നവംബറില്‍ തന്നെ 7 പുതിയ നഗരങ്ങളില്‍ കമ്പനി സ്കൂട്ടര്‍ പുറത്തിറക്കി. ഈ പുതിയ നഗരങ്ങളില്‍ 27 പുതിയ ഡീലര്‍ഷിപ്പുകള്‍ കമ്പനി തുറക്കാനും ഒരുങ്ങുകയാണ് കമ്പനി.

വിപണി ശ്യംഖല വ്യപിച്ചതോടെ അടുത്തിടെ കമ്പനി മോഡലുകളുടെ ഉത്പാദനും വര്‍ധിപ്പിച്ചു. ഇതിനായി ജനുവരി മാസത്തില്‍ പുതിയ പ്ലാന്റും കമ്പനി പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
MOST READ: ZS എസ്യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

ഇലക്ട്രിക് സ്കൂട്ടറിനെക്കുറിച്ച് അറിയാന്‍ കഴിയുന്ന ഒരു സ്ഥലമാണ് ഏഥര്‍ എക്സ്പീരിയന്‍സ് സെന്റര്‍, കമ്പനിയുടെ നിലവിലുള്ള മോഡലുകള്‍ സ്ഥാപിച്ചിരിക്കുന്ന ചിത്രങ്ങളില്‍ കാണാന്‍ കഴിയും. കൂടാതെ, സ്കൂട്ടറിന്റെ വിവിദ ഭാഗങ്ങളും കാണാം.

രാജ്യത്തെ 15 സംസ്ഥാനങ്ങളിലായി 27 നഗരങ്ങളില്‍ ഇതുവരെ ഏഥര്‍ എനര്‍ജി ഡെലിവറി ആരംഭിച്ചു, ഈ വര്‍ഷം അവസാനത്തോടെ 40 നഗരങ്ങളില്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കും. ബാറ്ററി പായ്ക്ക് ഉള്‍പ്പെടെ 90 ശതമാനം പ്രാദേശികവല്‍ക്കരിച്ചതാണ് ഏഥര്‍ എനര്‍ജിയുടെ ഉല്‍പ്പന്നങ്ങള്‍.
MOST READ: പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് ഹ്യുണ്ടായി; i20 N-ലൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

90 ശതമാനം പ്രാദേശികവല്ക്കരിക്കപ്പെടുന്ന പുതിയ പ്ലാന്റില്‍ ജനുവരി 2 മുതല്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചു, ഈ പ്ലാന്റില്‍ പ്രതിവര്‍ഷം 110,000 സ്കൂട്ടറുകള് ഉത്പാദിപ്പിക്കാന്‍ കഴിയും. ഈ ഫാക്ടറിയില്‍ തന്നെയാകും കമ്പനി ബാറ്ററികളും നിര്‍മ്മിക്കുക. പ്രതിവര്‍ഷം 120,000 ബാറ്ററികള്‍ ഇവിടെ ഉത്പാദിപ്പിക്കാന്‍ കഴിയും.

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 4,000-ത്തിലധികം ആളുകള്‍ക്ക് ഇവി മേഖലയ്ക്കായി പരിശീലനം നല്‍കിക്കൊണ്ട് മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ പ്ലാന്റ് സഹായിക്കും. അതോടൊപ്പം അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 635 കോടി രൂപ മുതല്‍മുടക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.