പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് ഹ്യുണ്ടായി; i20 N-ലൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

ഇന്ത്യന്‍ വിപണിയിലേക്ക് പെര്‍ഫോമെന്‍സ് കാറുകള്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി ഹ്യുണ്ടായി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ആഗോള വിപണികളില്‍ വന്‍വിജയമായി N ലൈന്‍ കാറുകളും ഇവിടെയും എത്തുക.

പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് ഹ്യുണ്ടായി; i20 N-ലൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

ഈ വര്‍ഷത്തിന്റെ മധ്യത്തോടെ മോഡലുകളെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചത്. അത് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ പരീക്ഷണയോട്ടം നടത്തുന്ന i20 N-ലൈന്‍ പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.

പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് ഹ്യുണ്ടായി; i20 N-ലൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

ഇന്ത്യന്‍ വിപണിയില്‍ മാരുതിക്ക് തൊട്ടുപിന്നില്‍, ഹ്യുണ്ടായിക്ക് ഇതിനകം തന്നെ ദൃഡമായ ഒരു ബ്രാന്‍ഡ് ഇമേജ് ഉണ്ട്. അത് N പെര്‍ഫോമന്‍സ് ബ്രാന്‍ഡുമായി ഏകീകരിക്കാന്‍ കഴിയും.

MOST READ: കൈഗറിന്റെ ഔദ്യോഗിക ആക്സസറികള്‍ വെളിപ്പെടുത്തി റെനോ

പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് ഹ്യുണ്ടായി; i20 N-ലൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 2021 മധ്യത്തില്‍ i20 N-ലൈന്‍ വേരിയന്റിനെ വിപണിയില്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായിട്ടാണ് സൂചന.

പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് ഹ്യുണ്ടായി; i20 N-ലൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

മാരുതി സുസുക്കി ബലേനോ, ടാറ്റ ആള്‍ട്രോസ്, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗണ്‍ പോളോ എന്നിവയ്ക്കെതിരേ മത്സരിക്കുന്ന i20 പ്രീമിയം ഹാച്ച്ബാക്കിന് 6.80 ലക്ഷം രൂപ മുതല്‍ 11.33 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

MOST READ: മാർച്ച് 18-ന് കാണാം കുഷാഖിനെ; ഔദ്യോഗിക അവതരണം സ്ഥിരീകരിച്ച് സ്കോഡ

പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് ഹ്യുണ്ടായി; i20 N-ലൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

ലൈനപ്പ് കൂടുതല്‍ വികസിപ്പിക്കുന്ന ശ്രേണിയുടെ മുകളില്‍ N ലൈന്‍ സ്ഥാപിക്കാനാകും. പുറത്ത്, വലിയ ചക്രങ്ങള്‍, ഇരട്ട എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുകള്‍, ആക്രമണാത്മക ബോഡി കിറ്റ് എന്നിവ പോലുള്ള നിരവധി ഡിസൈന്‍ അപ്ഡേറ്റുകള്‍ ഇതിന് ലഭിക്കുമെന്നാണ് സൂചന.

പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് ഹ്യുണ്ടായി; i20 N-ലൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

സ്പോര്‍ട്ടിയര്‍ എക്സ്ഹോസ്റ്റ് സംവിധാനമുള്ള 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ T-GDI ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 120 bhp കരുത്തും സൃഷ്ടിക്കും. മറ്റ് N-ലൈന്‍ വേരിയന്റുകളെപ്പോലെ, പ്രീമിയം ഹാച്ച്ബാക്കിലും ബാഹ്യ, ഇന്റീരിയര്‍ മെച്ചപ്പെടുത്തലുകള്‍ക്ക് പുറമേ ചെറിയ സസ്‌പെന്‍ഷന്‍ ട്വീക്കുകള്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പുതിയ രൂപവും ഭാവവും, ആകെ മാറി പുത്തൻ മിത്സുബിഷി ഔട്ട്ലാൻഡർ എസ്‌യുവി വിപണിയിൽ

പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് ഹ്യുണ്ടായി; i20 N-ലൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

സര്‍ക്കാറിന്റെ പ്രതിവര്‍ഷ ഹോമോലോഗേഷന്‍ ഫ്രീ സ്‌കീമിന് കീഴില്‍ ഹ്യുണ്ടായി ഇന്ത്യ സമ്പൂര്‍ണ്ണ i20 N പെര്‍ഫോമന്‍സ് വേരിയന്റ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. N പെര്‍ഫോമന്‍സ് വേരിയന്റില്‍ 204 എച്ച്പി മോട്ടോര്‍, നവീകരിച്ച സ്പ്രിംഗ്, ഡാംപറുകള്‍, കര്‍ശനമാക്കിയ സസ്പെന്‍ഷന്‍ സിസ്റ്റം, വലിയ ചക്രങ്ങള്‍, ശക്തമായ ബ്രേക്കുകള്‍ എന്നിവ പായ്ക്ക് ചെയ്യും.

പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് ഹ്യുണ്ടായി; i20 N-ലൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

ഒരു CBU മോഡല്‍ എന്ന നിലയില്‍ ഹോട്ട് ഹാച്ച്ബാക്കിന്റെ വില ഏകദേശം 25 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കാം. ഭാവിയില്‍ വാഹനത്തിന് ആവശ്യക്കാര്‍ കൂടിയാല്‍ കമ്പനി പ്രാദേശിക അസംബ്ലി പരിഗണിച്ചേക്കുമെന്നും സൂചനയുണ്ട്.

MOST READ: ZS എസ്‌യുവിയുടെ പെട്രോൾ പതിപ്പ് പുതിയ പേരിൽ അറിയപ്പെടും; വിപണിയിലേക്ക് ഈ വർഷം തന്നെ

പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് ഹ്യുണ്ടായി; i20 N-ലൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

ഹ്യുണ്ടായി i20 N-ലൈന്‍ വേരിയന്റിനായുള്ള വിപണി പ്രതികരണം അത്തരം കൂടുതല്‍ വേഗത്തിലുള്ള വേരിയന്റുകള്‍ രാജ്യത്ത് അവതരിപ്പിക്കുമോ എന്ന് നിര്‍ണ്ണയിക്കും. ഗ്രാന്‍ഡ് i10 നിയോസ്, വെന്യു, ക്രെറ്റ, വെര്‍ണ എന്നിവയ്ക്ക് പോലും ഭാവിയില്‍ N-ലൈന്‍ വേരിയന്റ് എക്സ്റ്റന്‍ഷന്‍ ലഭിക്കും.

പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് ഹ്യുണ്ടായി; i20 N-ലൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

ഇന്ത്യയിലെ പെര്‍ഫോമന്‍സ് വേരിയന്റുകളില്‍ ശ്രമിക്കുന്ന ആദ്യത്തെ മാസ് മാര്‍ക്കറ്റ് ബ്രാന്‍ഡല്ല ഹ്യുണ്ടായി. ജയാം ഓട്ടോമോട്ടീവുമായി സഹകരിച്ച് ടാറ്റ മോട്ടോര്‍സ് JTP ഡിവിഷനില്‍ പരീക്ഷണം നടത്തിയിരുന്നു.

പെര്‍ഫോമെന്‍സ് ശ്രേണിയിലേക്ക് ഹ്യുണ്ടായി; i20 N-ലൈന്‍ പരീക്ഷണയോട്ടം ആരംഭിച്ചു

കാറുകള്‍ക്ക് നല്ല പ്രാരംഭ പ്രതികരണങ്ങള്‍ തുടക്കത്തില്‍ ലഭിച്ചപ്പോള്‍, വിപണിയിലെ വെല്ലുവിളികള്‍ക്കിടയിലും ഡിമാന്‍ഡ് മോശമായതിനാല്‍ അവയെ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തേണ്ടെന്ന് വാഹന നിര്‍മ്മാതാവ് തീരുമാനിക്കുകയായിരുന്നു. ഹ്യുണ്ടായ് ഈ സെഗ്മെന്റിനെ എങ്ങനെ സമീപിക്കുന്നു എന്നത് കാത്തിരുന്ന് കാണണം.

Source: Team BHP

Most Read Articles

Malayalam
English summary
Hyundai i20 N-Line Spotted Testing In Chennai, Report Says Launching Soon?. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X