ഇലക്‌ട്രിക് മോഡലുകൾക്കും വില കൂടുന്നു, ചേതക്കിനും ഇനി അധികം മുടക്കണം

ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയം കൂടിവരികയാണ്. പ്രത്യേകിച്ച് ഈ ശ്രേണിയിലെ ഇരുചക്ര വാഹനങ്ങൾക്ക്. ഭാവി വാഗ്‌ദാനം എന്ന നിലയിലേക്ക് ബജാജ് അവതരിപ്പിച്ച ഇവി സ്‌കൂട്ടറാണ് ചേതക്. ഐതിഹാസിക പേരിലൂടെ വിപണിയിലെത്തിയ മോഡലിന് അതിവേഗം ജനപ്രീതി നേടിയെടുക്കാനും സാധിച്ചു.

ഇലക്‌ട്രിക് മോഡലുകൾക്കും വില കൂടുന്നു, ചേതക്കിനും ഇനി അധികം മുടക്കണം

കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറുമായി ബജാജ് വിപണിയില്‍ എത്തുന്നത്. പരിമിതമായ നഗരങ്ങളിൽ വിൽപ്പന ആരംഭിച്ച കമ്പനി വിൽപ്പന കൂടുതൽ വ്യാപിപ്പിക്കാനും തയാറെടുക്കുന്നുണ്ട്.

ഇലക്‌ട്രിക് മോഡലുകൾക്കും വില കൂടുന്നു, ചേതക്കിനും ഇനി അധികം മുടക്കണം

ഒരു ലക്ഷം മുതൽ 1.15 ലക്ഷം രൂപ വരെയുള്ള വില ശ്രേണിയിൽ അവതരിപ്പിച്ച ചേതക് ഇലക്‌ട്രിക്കിന്റെ വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ. വിപണിയിൽ എത്തിയതിനു ശേഷമുള്ള ആദ്യ വിലക്കയറ്റമാണിത്. പുതിയ പരിഷ്ക്കരണത്തിന് ശേഷം എൻട്രി ലെവൽ അർബൻ വേരിയന്റിന് 1.20 ലക്ഷം രൂപയായി.

MOST READ: 2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കാന്‍ പദ്ധതിയിട്ട് മഹീന്ദ്ര

ഇലക്‌ട്രിക് മോഡലുകൾക്കും വില കൂടുന്നു, ചേതക്കിനും ഇനി അധികം മുടക്കണം

അതേസമയം ടോപ്പ് എൻഡ് പ്രീമിയം വേരിയന്റിന് 1,42,620 രൂപയാണ് ഇനി മുതൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. പഴയ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 27,000 രൂപയുടെ ഗണ്യമായ വർധനവാണ് ബജാജ് നടപ്പിലാക്കിയിരിക്കുന്നത്.

ഇലക്‌ട്രിക് മോഡലുകൾക്കും വില കൂടുന്നു, ചേതക്കിനും ഇനി അധികം മുടക്കണം

ടിവിഎസ് ഐക്യൂബിനും ഏഥർ 450X മോഡലിനുമെതിരെയാണ് ചേതക് മാറ്റുരയ്ക്കുന്നത്. ഈ എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ ബജാജിന്റെ ഇലക്ട്രിക് സ്കൂട്ടറിന് അൽപ്പം വില കൂടുതലാണ്.

MOST READ: സെല്‍റ്റോസിന് iMT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ സമ്മാനിക്കാനൊരുങ്ങി കിയ

ഇലക്‌ട്രിക് മോഡലുകൾക്കും വില കൂടുന്നു, ചേതക്കിനും ഇനി അധികം മുടക്കണം

എന്നിരുന്നാലും പ്രീമിയം സവിശേഷതകളാൽ നിറഞ്ഞിരിക്കുന്നതിനാൽ തികച്ചും വിലയ്ക്കൊത്ത മൂല്യമാണിത്. അധിക മെറ്റാലിക് കളർ സ്കീമുകൾ, ടാൻ സീറ്റ്, ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ, മെറ്റാലിക് കളർ വീലുകൾ എന്നിവയുമായാണ് ചേതക്കിന്റെ പ്രീമിയം പതിപ്പ് വരുന്നത്.

ഇലക്‌ട്രിക് മോഡലുകൾക്കും വില കൂടുന്നു, ചേതക്കിനും ഇനി അധികം മുടക്കണം

കുതിരപ്പടയുടെ ആകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ് യൂണിറ്റ്, സിംഗിൾ-പീസ് ഗ്രാബ് റെയിൽ, ക്ലീൻ സൈഡ് പ്രൊഫൈൽ, എൽഇഡി ടെയിൽ ലാമ്പുകൾ, ഇൻഡിക്കേറ്ററുകൾ തുടങ്ങിയവയുടെ സാന്നിധ്യവും മോഡലിന് റെട്രോ അപ്പീൽ സമ്മാനിക്കുന്നുണ്ട്.

MOST READ: ഹൈബ്രിഡ് 5015 ട്രാക്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച സോളിസ്; വില 7.21 ലക്ഷം രൂപ

ഇലക്‌ട്രിക് മോഡലുകൾക്കും വില കൂടുന്നു, ചേതക്കിനും ഇനി അധികം മുടക്കണം

4.1 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ചേതക്ക് ഉപയോഗിക്കുന്നത്. ഒപ്പം ഓട്ടോമാറ്റിക് ഗിയർബോക്‌സ് പിൻ ചക്രത്തിലേക്ക് ഘടിപ്പിക്കുകയും ഇത് പരമാവധി 16 Nm torque ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. IP67 സർട്ടിഫൈഡ് ബാറ്ററി പായ്ക്ക് ഇക്കോ മോഡിൽ 95 കിലോമീറ്ററും സ്‌പോർട്ടിൽ 85 കിലോമീറ്ററും അവകാശപ്പെടുന്ന റൈഡിംഗ് ശ്രേണിയാണ് വാഗ്‌ദാനം.

ഇലക്‌ട്രിക് മോഡലുകൾക്കും വില കൂടുന്നു, ചേതക്കിനും ഇനി അധികം മുടക്കണം

ലി-അയൺ ബാറ്ററിക്ക് മൂന്ന് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറണ്ടിയോടെ ബജാജ് ചേതക് വാഗ്ദാനം ചെയ്യുന്നു. ഇത് ഏകദേശം 5 മണിക്കൂറിനുള്ളിൽ 100 ശതമാനം വരെ ചാർജ് ചെയ്യാം, പൂജ്യം മുതൽ 25 ശതമാനം വരെ 60 മിനിറ്റ് എടുക്കും.

Most Read Articles

Malayalam
English summary
Bajaj Increased The Prices Of Chetak Electric. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X