ഏറ്റവും വേഗതയേറിയ ക്വാർട്ടർ മൈൽ വീലി റെക്കോർഡ് കരസ്ഥമാക്കി ബജാജ് പൾസർ NS 200

രാജ്യത്തെ ഏറ്റവും വേഗതയേറിയ ക്വാർട്ടർ മൈൽ വീലി കൈവരിച്ചതിന് ബജാജ് പൾസർ NS 200 ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും FMSCI ഇന്ത്യൻ ദേശീയ റെക്കോർഡിലും പ്രവേശിച്ചു.

ഏറ്റവും വേഗതയേറിയ ക്വാർട്ടർ മൈൽ വീലി റെക്കോർഡ് കരസ്ഥമാക്കി ബജാജ് പൾസർ NS 200

ക്വാർട്ടർ മൈൽ വീലി 23.68 സെക്കൻഡിൽ പൂർത്തിയാക്കിയാണ് ജനപ്രിയ സ്ട്രീറ്റ് നേക്കഡ് മോട്ടോർസൈക്കിൾ റെക്കോർഡ് നേടിയത്.

ഏറ്റവും വേഗതയേറിയ ക്വാർട്ടർ മൈൽ വീലി റെക്കോർഡ് കരസ്ഥമാക്കി ബജാജ് പൾസർ NS 200

ഹൃഷികേശ് മണ്ട്കെയുമായി ചേർന്നാണ് ഈ റെക്കോർഡ് ബ്രാൻഡ് ശ്രമിച്ചത്. FMSCI -യുടെ (ഫെഡറേഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ) മുതിർന്ന പ്രതിനിധികളുടെയും ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിലെ ഒരു വിധികർത്താവിന്റെയും സാന്നിധ്യത്തിലാണ് ഇത് നടത്തിയത്.

MOST READ: റെക്‌സ്റ്റൺ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി സാങ്‌യോങ്, ആൾട്യുറാസും മാറുമോ?

ഏറ്റവും വേഗതയേറിയ ക്വാർട്ടർ മൈൽ വീലി റെക്കോർഡ് കരസ്ഥമാക്കി ബജാജ് പൾസർ NS 200

എയർപോർട്ട് റൺവേയുടെ ബ്ലോക്ക് ചെയ്ത ഭാഗത്താണ് റെക്കോർഡിനായുള്ള ഈ ശ്രമം നടന്നത്. പങ്കെടുക്കുന്ന എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും തയ്യാറാക്കിയിട്ടുണ്ടെന്നും സംഘാടകർ ഉറപ്പുവരുത്തിയിരുന്നു.

ഏറ്റവും വേഗതയേറിയ ക്വാർട്ടർ മൈൽ വീലി റെക്കോർഡ് കരസ്ഥമാക്കി ബജാജ് പൾസർ NS 200

കൂടാതെ, ആവശ്യമായ എല്ലാ സുരക്ഷാ ഉപകരണങ്ങളും ഗിയറും റൈഡറിന് നൽകിയിരുന്നു. റെക്കോർഡ് സ്ഥാപിക്കാൻ ഉപയോഗിച്ച ബജാജ് പൾസർ NS 200 മോട്ടോർസൈക്കിൾ സ്റ്റോക്ക് അവസ്ഥയിലായിരുന്നു.

MOST READ: ബ്രാൻഡിന്റെ ആദ്യ സമ്പൂർണ ഇലക്‌ട്രിക് കാറായ X പ്രോലോഗിന്റെ ടീസർ ചിത്രം പങ്കുവെച്ച് ടൊയോട്ട

ഏറ്റവും വേഗതയേറിയ ക്വാർട്ടർ മൈൽ വീലി റെക്കോർഡ് കരസ്ഥമാക്കി ബജാജ് പൾസർ NS 200

സ്റ്റണ്ടിനായി ശ്രമിക്കുമ്പോൾ ടാർമാക് സ്ക്രാപ്പ് ചെയ്യുന്നത് ഒഴിവാക്കാൻ പിന്നിലെ മഡ്ഗാർഡും നമ്പർ പ്ലേറ്റുകളും നീക്കംചെയ്തു എന്നത് മാത്രമാണ് വ്യത്യാസം.

ഏറ്റവും വേഗതയേറിയ ക്വാർട്ടർ മൈൽ വീലി റെക്കോർഡ് കരസ്ഥമാക്കി ബജാജ് പൾസർ NS 200

ഒന്നാം തലമുറ ബജാജ് പൾസറിലാണ് താൻ സ്റ്റണ്ട് ചെയ്യാൻ പഠിച്ചത്, പൾസർ NS 200 ഉപയോഗിച്ച് റെക്കോർഡ് ബുക്കുകളിലേക്ക് വീലി ചെയ്ത് കടന്നു കൂടാൻ കഴിഞ്ഞതിൽ താൻ സന്തുഷ്ടനാണ് എന്ന് റെക്കോർഡ് വിജയകരമായി നേടിയ ഹൃഷികേശ് മണ്ടകെ പറഞ്ഞു.

MOST READ: പുതുതലമുറ അള്‍ട്രാ സ്ലീക് T-സീരീസ് സ്മാര്‍ട് ട്രക്കുകള്‍ അവതരിപ്പിച്ച് ടാറ്റ; വില 13.99 ലക്ഷം മുതല്‍

ഏറ്റവും വേഗതയേറിയ ക്വാർട്ടർ മൈൽ വീലി റെക്കോർഡ് കരസ്ഥമാക്കി ബജാജ് പൾസർ NS 200

അസാധാരണമായ മോട്ടോർസൈക്കിൾ സ്റ്റണ്ടുകൾ പ്രാപ്തമാക്കുന്നതിനും പെർഫോമെൻസും സുരക്ഷയും ഉറപ്പു നൽകുന്നതിനും പൾസറിനെ താൻ എല്ലായ്പ്പോഴും വിശ്വസിക്കുന്നു.

ഏറ്റവും വേഗതയേറിയ ക്വാർട്ടർ മൈൽ വീലി റെക്കോർഡ് കരസ്ഥമാക്കി ബജാജ് പൾസർ NS 200

രാജ്യത്തെ സ്റ്റണ്ട് റൈഡർമാർ ഇപ്പോൾ ഇന്ത്യൻ നിർമ്മിത ബൈക്കുകളുമായി റെക്കോർഡ് ബുക്കുകൾക്കായി ഉന്നംവയ്ക്കുന്നത് വളരെ മികച്ച കാര്യമാണ്.

MOST READ: സൈക്കിൾ റാലി പോലൊരു കൈഗർ റാലി; ഒരുമിച്ച് 100 യൂണിറ്റ് ഡെലിവറി ചെയ്ത് റെനോ ഡീലർ

ഏറ്റവും വേഗതയേറിയ ക്വാർട്ടർ മൈൽ വീലി റെക്കോർഡ് കരസ്ഥമാക്കി ബജാജ് പൾസർ NS 200

മോട്ടോർസൈക്കിളിനെക്കുറിച്ച് പറഞ്ഞാൽ, 199 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ്-കൂൾഡ് ട്രിപ്പിൾ-സ്പാർക്ക് DTS-i പേറ്റന്റഡ് സാങ്കേതികവിദ്യയാണ് ബജാജ് പൾസർ NS 200 -ൽ വരുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 9750 rpm-ൽ 24.5 bhp കരുത്തും 8000 rpm -ൽ 18.5 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ഏറ്റവും വേഗതയേറിയ ക്വാർട്ടർ മൈൽ വീലി റെക്കോർഡ് കരസ്ഥമാക്കി ബജാജ് പൾസർ NS 200

മുൻവശത്ത് സ്റ്റാൻഡേർഡ് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻഭാഗത്ത് മോണോ ഷോക്ക് സസ്‌പെൻഷൻ സജ്ജീകരണവുമാണ് മോട്ടോർസൈക്കിളിനുള്ളത്. രണ്ട് അറ്റത്തും 30mm, 230mm ഡിസ്കുകളാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്, സ്റ്റാൻഡേർഡായി സിംഗിൾ-ചാനൽ ABS പിന്തുണയ്ക്കുന്നു. മോട്ടോർസൈക്കിളിന് 156 കിലോഗ്രാം ഭാരവും, 168 mm ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.

ഏറ്റവും വേഗതയേറിയ ക്വാർട്ടർ മൈൽ വീലി റെക്കോർഡ് കരസ്ഥമാക്കി ബജാജ് പൾസർ NS 200

ബജാജ് അടുത്തിടെ തങ്ങളുടെ NS, RS ശ്രേണിയുടെ 2021 പതിപ്പ് അവതരിപ്പിച്ചു, പുതിയ പെയിന്റ് സ്കീമുകളും ചേർത്തു. ബജാജ് പൾസർ NS 200 -ന്റെ ഏറ്റവും പുതിയ ആവർത്തനം 1.31 ലക്ഷം രൂപയുടെ പ്രാരംഭ എക്സ്-ഷോറൂം വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Pulsar NS 200 Enters India Book Of Records By Clocking Fastets Quatermile Wheelie. Read in Malayalam.
Story first published: Thursday, March 11, 2021, 19:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X