Just In
- 4 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 5 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 5 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 6 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Finance
മെഡിക്കൽ ഓക്സിജൻ ഉൽപ്പാദനം ഉയർത്തണം: നിർമാണ കമ്പനിയുമായി കൈകോർത്ത് എംജി മോട്ടോർ
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Movies
ആദ്യ ദിവസം മുതല്‍ മെന്റല്‍ ടോര്‍ച്ചര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്, കിടിലത്തിനെതിരെ ഡിംപല്‍ ഭാല്‍
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
റെക്സ്റ്റൺ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി സാങ്‌യോങ്, ആൾട്യുറാസും മാറുമോ?
റെക്‌സ്റ്റൺ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റിനെ പരിചയപ്പെടുത്തി ദക്ഷിണ കൊറിയയിൽ നിന്നുള്ള നാലാമത്തെ വലിയ വാഹന നിർമാതാക്കളായ സാങ്‌യോങ്. തങ്ങളുടെ മുൻനിര മോഡലിനെ നിരവധി മാറ്റങ്ങളുമായാണ് ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നത്.

മിക്ക ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളിൽ നിന്നും വ്യത്യസ്തമായി പരിഷ്ക്കരണം കേവലം സൗന്ദര്യവർധക മാറ്റങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. എഞ്ചിനിലും ഫീച്ചർ ലിസ്റ്റിലും ഉൾപ്പടെ ചില പുതുമകൾ കൊണ്ടുവരാൻ സാങ്‌യോങ് തയാറായിട്ടുണ്ട്.

നവീകരണത്തിലും 2021 റെക്സ്റ്റണിന് അതിന്റെ മൊത്തത്തിലുള്ള രൂപഘടന അതേപടി നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും രൂപകൽപ്പനയുടെ കാര്യത്തിൽ കാര്യമായ മാറ്റങ്ങൾ കാണാൻ സാധിക്കും. അതിൽ ഏറ്റവും ശ്രദ്ധേയമാകുന്നത് പുതിയ മുൻവശം തന്നെയാണ്.
MOST READ: ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇന്ത്യയിലേക്ക്; അവതരണം ഈ വർഷം പകുതിയോടെ

പുതിയ വലിയ റേഡിയേറ്റർ ഗ്രില്ലിന്റെ സാന്നിധ്യം എസ്‌യുവിക്ക് പുതിയൊരു മുഖം തന്നെയാണ് സമ്മാനിക്കുന്നത്. ഗ്രില്ലിന്റെ രൂപകൽപ്പന എംജിയിൽ നിന്നുള്ള ഏറ്റവും പുതിയ തലമുറ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നുന്നു.

ഒറ്റ നോട്ടത്തിൽ എംജി ഗ്ലോസ്റ്ററായി പുതിയ സാങ്‌യോങ് റെക്‌സ്റ്റൺ എസ്‌യുവി തോന്നിയേക്കാം. എന്നാൽ വശങ്ങളിലെ മാറ്റങ്ങൾ വളരെ സൂക്ഷ്മമാണ്. പുതിയ രൂപം നൽകുന്നതിന് പുതിയ ഡ്യുവൽ-ടോൺ അലോയ്‌വീലുകൾ കമ്പനി കൂട്ടിചേർത്തു.
MOST READ: കാത്തിരിപ്പ് നീളില്ല; അരങ്ങേറ്റത്തിനൊരുങ്ങി പുത്തന്‍ സെലേറിയോ

ഏഴ് സീറ്റർ എസ്‌യുവിയ്ക്ക് 2.2 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് കരുത്തേകുന്നത്. ഇത് പരമാവധി 199 bhp പവറും 440 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മുമ്പത്തെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 21 bhp, 19 Nm torque എന്നിവ വർധിച്ചിട്ടുണ്ട്.

കൂടാതെ എഞ്ചിൻ ഇത്തവണ ഒരു പുതിയ എട്ട് സ്പീഡ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ശക്തമായ ലോ-എൻഡ് ടോർഖ് ഉത്പാദിപ്പിക്കാൻ എഞ്ചിൻ ട്യൂൺ ചെയ്തിട്ടുണ്ടെന്നും പഴയ പതിപ്പിനെ അപേക്ഷിച്ച് 11.9 സെക്കൻഡിനുള്ളിൽ എസ്‌യുവി പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും കമ്പനി പറയുന്നു.
MOST READ: ബിഎംഡബ്ല്യു M340i പെര്‍ഫോമന്‍സ് സെഡാൻ ഇന്ത്യയിലെത്തി; വില 62.90 ലക്ഷം രൂപ

പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഹ്യുണ്ടായി ട്രാൻസിസ് നിർമിച്ചതാണ്. ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ഭാരം കുറഞ്ഞതിനാൽ വൈബ്രേഷനുകൾ കുറയ്ക്കുന്നതിനും സഹായിക്കുന്നുവെന്നും സാങ്‌യോങ് അഭിപ്രായപ്പെടുന്നുണ്ട്.

ഓഫ്-റോഡ് ക്രമീകരണങ്ങളുള്ള തെരഞ്ഞെടുക്കാവുന്ന ഫോർവീൽ ഡ്രൈവ് സംവിധാനത്തിന്റെ സാന്നിധ്യവും എസ്‌യുവിയുടെ മാറ്റുകൂട്ടുന്നുണ്ട്. ഏഴ് സീറ്ററുകൾക്ക് 3.5 ടൺ ശേഷി ഉണ്ട്, കൂടാതെ മികച്ച തോയിംഗ് സ്ഥിരതയ്ക്കായി പുതിയ ട്രെയിലർ സ്വേ കൺട്രോൾ സംവിധാനവും സജ്ജീകരിച്ചിരിക്കുന്നു.

ഹീറ്റഡ്, പവർ ക്രമീകരിക്കാവുന്നതുമായ സ്റ്റിയറിംഗ് വീൽ, ചൂടായതും വായുസഞ്ചാരമുള്ളതുമായ മുൻ സീറ്റുകൾ, 9 എയർബാഗുകൾ, ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് (ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ അനുയോജ്യത എന്നിവ) എന്നിവയും അതിൽ പ്രധാനപ്പെട്ടവയും ഉൾപ്പെടുന്നു.

ഇന്ത്യയിൽ റെക്സ്റ്റൺ G4-ന്റെ പുനർനിർമിത പതിപ്പ് മഹീന്ദ്ര ആൾട്യൂറാസ് G4 ആയി വിൽക്കപ്പെടുന്നു. സാങ്‌യോങ് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് മഹീന്ദ്ര ബ്രാൻഡിൽ നിന്നുള്ള നിക്ഷേപം പിൻവലിക്കുകയാണ്. അതിനാൽ ആൾട്യൂറാസ് നിർത്തലാക്കുമെന്നാണ് റിപ്പോർട്ടുകൾ.