Just In
- 10 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 11 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 12 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 12 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- News
43 മണ്ഡലങ്ങള്‍, 306 സ്ഥാനാര്‍ത്ഥികള്‍; പശ്ചിമ ബംഗാളില്‍ ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്‍ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎംഡബ്ല്യു M340i പെര്‍ഫോമന്‍സ് സെഡാൻ ഇന്ത്യയിലെത്തി; വില 62.90 ലക്ഷം രൂപ
അടുത്ത കാലത്തായി അതിവേഗം തങ്ങളുടെ ആഭ്യന്തര നിര വിപുലീകരിക്കുകയാണ് ബിഎംഡബ്ല്യു ഇന്ത്യ. രാജ്യത്ത് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി പുതിയ 2021 M340i പെര്‍ഫോമന്‍സ് സെഡാനെ കൂടി കമ്പനി അവതരിപ്പിച്ചിരിക്കുകയാണ്.

പ്രാദേശികമായി കൂട്ടിച്ചേര്‍ത്ത ആദ്യത്തെ 'M' കാര്‍ എന്ന വിശേഷണത്തോടെ എത്തുന്ന ബിഎംഡബ്ല്യു M340i ആഢംബര കാറിന് 62.90 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. സമീപ ഭാവിയിൽ കൂടുതൽ മോഡലുകളെ ഇത്തരത്തിൽ നിർമിക്കാനാണ് ജർമൻ ബ്രാൻഡിന്റെ പദ്ധതിയും.

M340i എന്ന് വിളിക്കപ്പെടുന്ന ഇത് ജർമൻ ആഢംബര കാർ നിർമാതാക്കളുടെ ഉത്‌പാദന കേന്ദ്രമായ തമിഴ്‌നാട്ടിൽ പ്രാദേശികമായി ഒത്തുചേരുന്ന ആദ്യത്തെ M പെർഫോമൻസ് മോഡലിന് 3.0 ലിറ്റർ ആറ് സിലിണ്ടർ ഇൻലൈൻ ഇരട്ട-ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്.
MOST READ: ലോംഗ് വീൽബേസ് ഒക്ടാവിയ പ്രോ അവതരിപ്പിച്ച് സ്കോഡ

ഇത് പരമാവധി 374 bhp കരുത്തിൽ 500 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ എക്സ്ഡ്രൈവ് ഓൾ-വീൽ ഡ്രൈവ് സംവിധാനവും വാഗ്‌ദാനം ചെയ്യുന്നുണ്ട്. അത് ഓഫ്-റോഡിംഗിനിടയിലും ഉപയോഗപ്രദമാകുമെന്നതാണ് ശ്രദ്ധേയം.

അതേസമയം M സ്‌പോർട്ട് ഡിഫറൻഷ്യൽ, M സ്‌പോർട്ട് ബ്രേക്ക് സിസ്റ്റം, M സ്‌പോർട്ട് എക്‌സ്‌ഹോസ്റ്റ്, M-ട്യൂൺഡ് സസ്‌പെൻഷൻ എന്നിവയിൽ കൂടുതൽ ശക്തവും യാന്ത്രികമായി മികച്ചതുമാണ് ഈ ആഢംബര സ്പോർട്‌സ് സെഡാൻ.
MOST READ: വിപണി തിരികെപിടിച്ച് സ്കോർപിയോ; ഫെബ്രുവരിയിലെ വിൽപ്പനയിൽ 134.68 ശതമാനത്തിന്റെ ഉയർച്ച

പുതിയ 2021 M340i എക്‌സ്‌ഡ്രൈവില്‍ ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളുള്ള മെലിഞ്ഞ രൂപത്തിലുള്ള ഹെഡ്‌ലാമ്പുകള്‍, ബ്രാന്‍ഡിന്റെ സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്‍, രണ്ട് അറ്റത്തും ആക്രമണാത്മക ബമ്പറുകള്‍, റിയര്‍ സ്പോയിലര്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും ബിഎംഡബ്ല്യു ഒരുക്കിയിട്ടുണ്ട്.

ആഢംബര സെഡാന്റെ അകത്തളത്തിലേക്ക് നോക്കിയാൽ 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ. കൂടാതെ സ്മാര്‍ട്ട്ഫോണിനായി വയര്‍ലെസ് ചാര്‍ജിംഗ്, ഹെഡ്-അപ്പ് ഡിസ്പ്ലേ എന്നിവയും വാഹനത്തിൽ ഉൾക്കൊള്ളുന്നുണ്ട്.
MOST READ: പുതിയ 2021 മോഡൽ ബെനലി TRK 502X വിപണിയിൽ; ഇന്ത്യയിലേക്കും ഉടൻ

തീർന്നില്ല, അതോടൊപ്പം 16 സ്പീക്കര്‍ ഹാര്‍മാന്‍ കാര്‍ഡണ്‍ പ്രീമിയം ഓഡിയോ സിസ്റ്റം, വോയ്സ് അസിസ്റ്റന്റ്, ജെസ്റ്റര്‍ കണ്‍ട്രോള്‍, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും കമ്പനി നൽകുന്നുണ്ട്.

സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ എബിഎസിനൊപ്പം ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ഡൈനാമിക് ബ്രേക്ക് കണ്‍ട്രോള്‍, പ്രകടന നിയന്ത്രണം, ഡ്രൈ ബ്രേക്കിംഗ് പ്രവര്‍ത്തനം, സ്റ്റാര്‍ട്ട്-ഓഫ് അസിസ്റ്റന്റ്, M സ്‌പോര്‍ട്ട് ഡിഫറന്‍ഷ്യല്‍ എന്നിവയാണ് M340i പെര്‍ഫോമന്‍സ് സെഡാനിൽ ബിഎംഡബ്ല്യു കൂട്ടിച്ചേർത്തിരിക്കുന്നത്.