ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് ഇന്ത്യയിലേക്ക്; അവതരണം ഈ വർഷം പകുതിയോടെ
രാജ്യത്ത് ഇലക്‌ട്രിക് കാറുകൾക്ക് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് ആഢംബര ഇവി ശ്രേണിയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ഔഡി. ഇ-ട്രോൺ, ഇ-ട്രോൺ സ്‌പോർട്‌ബാക്ക് എന്നീ രണ്ട് മോഡലുകളെ വിപണിയിൽ അവതരിപ്പിച്ച് തരംഗം സൃഷ്ടിക്കാനാണ് ബ്രാൻഡിന്റെ പദ്ധതി.

ഈ രണ്ട് ഇലക്ട്രിക് കാറുകളും ഈ വർഷം ആദ്യ പകുതിയിൽ തന്നെ ഇന്ത്യയിൽ എത്തുമെന്ന് ഔഡി അറിയിച്ചു. ഇ-ട്രോണും ഇ-ട്രോൺ സ്‌പോർട്‌ബാക്കും ഒരേ പ്ലാറ്റ്ഫോമിലാണ് ഒരുങ്ങിയിരിക്കുന്നത്.

എന്നാൽ സ്‌പോർട്‌ബാക്കിന് കൂപ്പെ പോലുള്ള ചരിഞ്ഞ മേൽക്കൂരയും പുനർരൂപകൽപ്പന ചെയ്ത പിൻ പ്രൊഫൈലും ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. എന്നാൽ രൂപത്തിലെ വ്യത്യാസം ഒഴിച്ചാൽ രണ്ട് ഇലക്‌ട്രിക് എസ്‌യുവികളും ഒരേ എഞ്ചിനാണ് ഉപയോഗിക്കുന്നത്.
MOST READ: ബിഎംഡബ്ല്യു M340i പെര്‍ഫോമന്‍സ് സെഡാൻ ഇന്ത്യയിലെത്തി; വില 62.90 ലക്ഷം രൂപ

അന്താരാഷ്ട്ര തലത്തിൽ ഇ-ട്രോൺ 50, 55, ക്വാട്രോ ഓൾ-വീൽ-ഡ്രൈവ് സ്റ്റാൻഡേർഡ് S എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ ലഭ്യമാണ്. എന്നാൽ ഇതിൽ ഒരു പതിപ്പ് മാത്രമാകും ഔഡി ഇന്ത്യയിൽ വാഗ്‌ദാനം ചെയ്യുകയുള്ളൂവെന്നാണ് സൂചന.

രണ്ട് ഇലക്‌ട്രിക് എസ്‌യുവികൾക്കും എൽ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, കാറിന്റെ വീതിയിലുടനീളം പ്രവർത്തിക്കുന്ന ലൈറ്റ് ബാർ ഉള്ള എൽഇഡി ടെയിൽ ലാമ്പുകൾ, 20/21-ഇഞ്ച് അലോയ് വീലുകൾ, 4-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ എന്നിവയെല്ലാം ലഭിക്കും.
MOST READ: നവീകരണങ്ങളോടെ ട്രൈബറിനെ അവതരിപ്പിച്ച് റെനോ; വില 5.30 ലക്ഷം രൂപ

രണ്ട് മോഡലുകളുടെയും അകത്തളത്തിൽ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും ക്ലൈമറ്റ് കൺട്രോളിനുമായി കാറുകൾക്ക് പ്രത്യേക ടച്ച്സ്ക്രീനുകളും ലഭിക്കും എന്നതും അഴകും ആഢംബരവും കൂടും.

ഔഡി ഇ-ട്രോണിന് രണ്ട് ഇലക്ട്രിക് മോട്ടോറുകളാണുള്ളത്. ഓരോ ആക്‌സിലിലും ഓരോന്ന് ഇടംപിടിച്ചിരിക്കുന്നു. ഇവ സംയോജിച്ച് ചേർന്ന് പരമാവധി 355 bhp കരുത്തും 561 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
MOST READ: പൂർണ്ണ ഇലക്ട്രിക് XC 40 റീചാർജിനെ വോൾവോ ഇന്ത്യയിൽ അവതരിപ്പിച്ചു

എസ് മോഡിൽ, പവർഔട്ട്പുട്ട് എട്ട് സെക്കൻഡിൽ 402 bhp, 664 Nm torque എന്നിവയായി ഉയർത്തുന്നു. ഔഡി ഇ-ട്രോൺ 95 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് ഉപയോഗിക്കുന്നത്. ഇത് പൂർണ ചാർജിൽ പരമാവധി 400 കിലോമീറ്റർ (WLTP) ശ്രേണിയാണ് വാഗ്ദാനം ചെയ്യുന്നത്.

ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 30 മിനിറ്റിനുള്ളിൽ ഇത് 80 ശതമാനം ശേഷിയിലേക്ക് റീചാർജ് ചെയ്യാൻ കഴിയും. വിപണിയിൽ എത്തുമ്പോൾ പുതിയ ഇ-ട്രോൺ ശ്രേണി മെർസിഡീസ് ബെൻസ് EQC, സെഗ്‌മെന്റിൽ വരാനിരിക്കുന്ന ജാഗ്വർ ഐ-പേസ് എന്നിവയുമായാകും മാറ്റുരയ്ക്കുക.


Click it and Unblock the Notifications








