കൊവിഡ്-19; സര്‍വീസ്, വാറന്റി കാലയളവുകള്‍ നീട്ടി നല്‍കി ബെനലി
പ്രമുഖ ബൈക്ക് നിര്‍മാതാക്കളായ ഹീറോ, ഹോണ്ട, ടിവിഎസ്, ബജാജ്, സുസുക്കി മോട്ടോര്‍സൈക്കിള്‍ എന്നിവര്‍ക്ക് പിന്നാലെ സര്‍വീസ്, വാറന്റി എന്നിവയുടെ കാലയളവ് നീട്ടി നല്‍കി ബെനലിയും രംഗത്തെത്തി.

2021 ഏപ്രില്‍, മെയ് മാസങ്ങളില്‍ കാലഹരണപ്പെടുന്ന ബെനലി ബൈക്കുകളുടെ സര്‍വീസുകളും വാറന്റികളും 2021 ജൂലൈ വരെ നീട്ടുമെന്ന് പ്രീമിയം ബൈക്ക് നിര്‍മ്മാതാവ് പ്രഖ്യാപിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ തുടരുന്നതിനെ തുടര്‍ന്നാണ് പ്രഖ്യാപനം.

അതേസമയം, ഇറ്റാലിയന്‍ ബൈക്ക് നിര്‍മാതാവ്, പോയ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യന്‍ വിപണിയില്‍ നിരവധി ഉല്‍പന്നങ്ങള്‍ അണിനിരത്തിയിട്ടുണ്ട്. ഈ വര്‍ഷം ആദ്യം പുതിയ TRK502X അഡ്വഞ്ചര്‍ ടൂറര്‍ അവതരിപ്പിച്ചു.

5.19 ലക്ഷം രൂപ എക്‌സ്‌ഷോറൂം ആമുഖ വിലയിലാണ് ബൈക്ക് ഇന്ത്യയില്‍ അവതരിപ്പിച്ചത്. സ്റ്റാന്‍ഡേര്‍ഡായി മൂന്ന് വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയോടെ ഇത് വാഗ്ദാനം ചെയ്തിട്ടുണ്ട്.

മെറ്റാലിക് ഡാര്‍ക്ക് ഗ്രേ, പ്യുവര്‍ വൈറ്റ്, ബെനലി റെഡ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകള്‍ ബൈക്ക് തെരഞ്ഞെടുക്കാം.
MOST READ: ജീപ്പിന്റെ പുത്തൻ ഇലക്ട്രിക് ബ്രാൻഡ് ലോഗോ യുവന്റസ് ജേഴ്സിയിൽ വെളിപ്പെടുത്തി റൊണാൾഡോ

റെഡ് ആന്‍ഡ് പ്യുവര്‍ വൈറ്റ് TRK502X വില 5,29,900 രൂപയാണ് എക്‌സ്‌ഷോറൂം വില. മെറ്റാലിക് ഡാര്‍ക്ക് ഗ്രേ അടിസ്ഥാന നിറമാണ്, ഇതിന് 5,19,900 രൂപയോളം എക്‌സ്‌ഷോറൂം വിലയായി നല്‍കണം.

TRK50X-ന് 500 സിസി പാരലല്‍-ട്വിന്‍ മോട്ടോര്‍ ലഭിക്കുന്നു. ഇത് ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാണ്. ഈ യൂണിറ്റ് 8,500 rpm-ല്‍ 47.5 bhp പരമാവധി പവറും 6,000 rpm-ല്‍ 46 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ 6 സ്പീഡ് യൂണിറ്റും ഉള്‍പ്പെടുന്നു.
MOST READ: വെക്കേഷനുകൾ ആഘോഷമാക്കാൻ മിനി ക്യാമ്പർ രൂപത്തിൽ അണിഞ്ഞൊരുങ്ങി ഫോക്‌സ്‌വാഗണ്‍ ബീറ്റിൽ

ഇന്ത്യന്‍ വിപണിക്കായി ഈ വര്‍ഷം വലിയ പദ്ധതികളാണ് ഒരുക്കുന്നതെന്ന് തുടക്കത്തില്‍ തന്നെ കമ്പനി അറിയിച്ചിരുന്നു. അധികം വൈകാതെ തന്നെ നിരവധി പുതിയ മോഡലുകളും നവീകരിച്ച പതിപ്പുകളും ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തും.


Click it and Unblock the Notifications








