ഈ വർഷം വിപണിയിലെത്തുന്ന ബിഎസ്-VI ബെനലി മോട്ടോർസൈക്കിളുകൾ

വരും മാസങ്ങളിൽ കൂടുതൽ ബിഎസ്-VI കംപ്ലയിന്റ് ബൈക്കുകൾ രാജ്യത്ത് അവതരിപ്പിക്കാൻ തയാറെടുക്കുകയാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ഇറ്റാലിയൻ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബെനലി.

ഈ വർഷം വിപണിയിലെത്തുന്ന ബിഎസ്-VI ബെനലി മോട്ടോർസൈക്കിളുകൾ

നിലവിൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തുന്ന ഒരേയൊരു ബിഎസ്-VI ബെനലി മോട്ടോർസൈക്കിൾ ഇംപെരിയാലെ 400 ആണ്. എന്നിരുന്നാലും ഏതെല്ലാം മോഡലുകളാണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് ഇതുവരെ വ്യക്തമാക്കിയിരുന്നില്ല.

ഈ വർഷം വിപണിയിലെത്തുന്ന ബിഎസ്-VI ബെനലി മോട്ടോർസൈക്കിളുകൾ

എന്നാൽ ഏതെല്ലാം മോഡലുകളാണ് 2021-ൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നതെന്ന സ്ഥിരീകരണം ബെനലി ഇന്ത്യ പുറത്തുവിട്ടിരിക്കുകയാണ്. വിവിധ എഞ്ചിനുകളിൽ പ്രവർത്തിക്കുന്ന വിവിധ സെഗ്മെന്റിൽ നിന്നുള്ള മോട്ടോർസൈക്കിളുകൾ അവയിൽ ഉൾപ്പെടും.

MOST READ: ആൾട്രോസ് ടർബോ വേരിയന്റ് വിപണിയിലേക്ക്; പുതിയ ടീസറുമായി ടാറ്റ

ഈ വർഷം വിപണിയിലെത്തുന്ന ബിഎസ്-VI ബെനലി മോട്ടോർസൈക്കിളുകൾ

പാരലൽ ട്വിൻ എഞ്ചിനുള്ള 500 സിസി അഡ്വഞ്ചർ ടൂറർ TRK 502, ഇതേ യൂണിറ്റ് മുമ്പോട്ടുകൊണ്ടുപോകുന്ന കൂടുതൽ ഓഫ്-റോഡ് ഫോക്കസ് TRK 502X, ലിയോൺസിനോ 250 സിംഗിൾ സിലിണ്ടർ, സ്ട്രീറ്റ് നേക്കഡ് മോട്ടോർസൈക്കിൾ എന്നിവയെല്ലാം പട്ടികയിലുണ്ട്.

ഈ വർഷം വിപണിയിലെത്തുന്ന ബിഎസ്-VI ബെനലി മോട്ടോർസൈക്കിളുകൾ

തീർന്നില്ല, അതോടൊപ്പം 500 സിസി പാരലൽ ട്വിൻ ഹൃദയമുള്ള സമാന സ്റ്റൈലിംഗുള്ള ലിയോൺസിനോ 500, 300 സിസി ഇൻ-ലൈൻ 2-സിലിണ്ടർ എഞ്ചിനുള്ള ടൂറർ 302S, ഇതേ എഞ്ചിൻ ഉപയോഗിക്കുന്ന സൂപ്പർസ്‌പോർട്ട് മോഡൽ 302R, 600 സിസി ഇൻ-ലൈൻ 4-സിലിണ്ടർ സ്ട്രീറ്റ് നേക്കഡ് മോഡൽ TNT 600i എന്നിവയെല്ലാമാണ് ബിഎസ്-VI നിലവാരത്തിലേക്ക് പരിഷ്ക്കരിക്കുന്ന ബെനലിമോട്ടോർസൈക്കിളുകൾ.

MOST READ: ഫാസ്ടാഗ് നാളെ മുതല്‍ നിര്‍ബന്ധമില്ല; സമയപരിധി നീട്ടി

ഈ വർഷം വിപണിയിലെത്തുന്ന ബിഎസ്-VI ബെനലി മോട്ടോർസൈക്കിളുകൾ

മേൽപ്പറഞ്ഞ മിക്ക മോഡലുകളും ഇതിനകം തന്നെ ഇന്ത്യൻ വിപണിയിൽ അവരുടെ ബിഎസ്-IV അവതാരങ്ങളിൽ ലഭ്യമായിരുന്നു എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും 2020 ഏപ്രിൽ ഒന്നിന് രാജ്യത്ത് നടപ്പിലാക്കിയ ഏറ്റവും പുതിയതും കൂടുതൽ കർശനവുമായ ബിഎസ്-VI മലിനീകരണ നിയന്ത്രണങ്ങൾ പാലിക്കാത്തതിനാൽ അവ താൽക്കാലികമായി പിൻവലിക്കുകയായിരുന്നു.

ഈ വർഷം വിപണിയിലെത്തുന്ന ബിഎസ്-VI ബെനലി മോട്ടോർസൈക്കിളുകൾ

വരാനിരിക്കുന്ന ബിഎസ്-VI മോഡലുകൾ ബെനലി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പുറത്തിറക്കുന്ന ഒരു തീയതിയും കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും മുമ്പത്തെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയാൽ ബ്രാൻഡ് 2021 ജനുവരി മുതൽ എല്ലാ മാസവും ഒരു പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ടിബൈക്ക് ഫ്ലെക്സ് ഇലക്ട്രിക് ബൈക്ക് അവതരിപ്പിച്ച് സ്മാര്‍ട്രോണ്‍

ഈ വർഷം വിപണിയിലെത്തുന്ന ബിഎസ്-VI ബെനലി മോട്ടോർസൈക്കിളുകൾ

ഈ പ്രക്രിയ ഓഗസ്റ്റ് വരെ തുടരും. പുത്തൻ മോഡലുകൾ അവതരിപ്പിക്കുന്നതിനോടൊപ്പം തങ്ങളുടെ ഡീലർഷിപ്പ് ശൃംഖലയും വിപുലീകരിക്കാൻ തയാറെടുക്കുകയാണ് ബെനലി. പുതിയ റിപ്പോർട്ടുകൾ പ്രകാരം കമ്പനി ഈ വർഷം കൂടുതൽ ഡീലർഷിപ്പുകൾ ആരംഭിക്കുന്നതിനോടൊപ്പം ഉത്പാദന ശേഷി വർധിപ്പിക്കുകയും ചെയ്യും.

ഈ വർഷം വിപണിയിലെത്തുന്ന ബിഎസ്-VI ബെനലി മോട്ടോർസൈക്കിളുകൾ

2021 മാർച്ച് അവസാനത്തോടെ ഇന്ത്യയിലെ ഡീലർഷിപ്പുകളുടെ എണ്ണം 34-ൽ നിന്ന് 50 ആക്കാനാണ് ബെനലി ലക്ഷ്യമിടുന്നത്. പുതിയ ഷോറൂമുകളിൽ ഭൂരിഭാഗവും ടയർ-2, ടയർ 3 ലൊക്കേഷനുകളിൽ തുറക്കും.

ഈ വർഷം വിപണിയിലെത്തുന്ന ബിഎസ്-VI ബെനലി മോട്ടോർസൈക്കിളുകൾ

വിപുലീകരണ തന്ത്രപ്രകാരം ബെനലി ഇന്ത്യ തമിഴ്‌നാട്ടിലെ തിരുച്ചിയിൽ ഒരു പുതിയ ഡീലർഷിപ്പ് ആരംഭിച്ചിട്ടുണ്ട്. ഇത് നമ്മുടെ രാജ്യത്തെ കമ്പനിയുടെ 36-ാമത്തെ എക്‌സ്‌ക്ലൂസീവ് ഷോറൂമാണ്.

ഈ വർഷം വിപണിയിലെത്തുന്ന ബിഎസ്-VI ബെനലി മോട്ടോർസൈക്കിളുകൾ

നിലവിലൽ 7-8 ഡീലർ‌ഷിപ്പുകളാണ് ബെനലിക്ക് ഇന്ത്യയിൽ ഉള്ളത്.‌ ഇത് ഒരു മാസത്തിനുള്ളിൽ‌ മൊത്തം 42 ആയി വിലുലീകരിക്കാനാണ് ബ്രാൻഡിന്റെ ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബെനലി #benelli
English summary
Benelli India Confirmed The Upcoming BS6 Compliant Models In 2021. Read in Malayalam
Story first published: Friday, January 1, 2021, 16:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X