Just In
- 13 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രീമിയം ബിഎംഡബ്ല്യു F 900 R, F 900 XR മോഡലുകൾക്കായി ഇനി കൂടുതൽ മുടക്കണം
F 900 R, F 900 XR മോട്ടോർസൈക്കിളുകൾക്ക് വില വർധന പ്രഖ്യാപിച്ച് ബിഎംഡബ്ല്യു മോട്ടോറാഡ് ഇന്ത്യ. രാജ്യത്ത് എല്ലാ വാഹന നിർമാണ കമ്പനികളും വില പരിഷിക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബവേറിയൻ ബ്രാൻഡും ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

പ്രീമിയം മിഡിൽവെയ്റ്റ് റോഡ്സ്റ്റർ മോഡലായ F 900 R-ന് 90,000 രൂപയാണ് ബിഎംഡബ്ല്യു ഉയർത്തിയിരിക്കുന്നത്. അതായത് ഇനി മുതൽ ഈ മോട്ടോർസൈക്കിൾ സ്വന്തമാക്കണേൽ 10.80 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കണമെന്ന് സാരം.

മറുവശത്ത് സ്‌പോർട്ട്-ടൂറിംഗ് ആവർത്തനമായ F900 XR പതിപ്പിനും സമാനമായി 90,000 രൂപ വരെയാണ് വില വർധനവ് നടപ്പിലാക്കിയിരിക്കുന്നത്. സ്റ്റാൻഡേർഡ്, പ്രോ എന്നീ രണ്ട് വേരിയന്റുകളിലാണ് ബൈക്ക് തെരഞ്ഞെടുക്കാൻ സാധിക്കുക.
MOST READ: കൈ നിറയെ ഫീച്ചറുകളുമായി 2021 V85 TT അവതരിപ്പിച്ച് മോട്ടോ ഗുസി

F900 XR സ്റ്റാൻഡേർഡ് വേരിയന്റിന് 45,000 രൂപ ഉയർന്ന് ഇപ്പോൾ 10.95 ലക്ഷം രൂപയായപ്പോൾ മോട്ടോർസൈക്കിളിന്റെ പ്രോ മോഡലിന് 90,000 രൂപ കൂടി 12.40 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി.

വില പരിഷ്ക്കരണത്തിന് പുറമെ ബിഎംഡബ്ല്യു F900 ശ്രേണി അതേ മെക്കാനിക്കലുകൾ, എക്സ്റ്റീരിയർ ഡിസൈൻ, സവിശേഷതകൾ എന്നിവയുമായി മുന്നോട്ട് പോകുന്നു എന്നതാണ് ശ്രദ്ധേയം.
MOST READ: 2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ

രണ്ട് മോട്ടോർസൈക്കിളുകൾക്കും ഒരേ 895 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് തുടിപ്പേകുന്നത്. എന്നിരുന്നാലും രണ്ട് പ്രീമിയം സൂപ്പർ ബൈക്കുകളിലും വ്യത്യസ്തമായ പവർ ഔട്ട്‌പുട്ടാണ് ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്.

F900 XR മോഡൽ ഈ എഞ്ചിനിൽ നിന്നും പരമാവധി 104 bhp കരുത്തും 92 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം F 900 R 104 bhp കരുത്തിൽ 92 Nm torque വികസിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.
MOST READ: സ്‌ക്രാപ് നയം ഉടന്‍ നടപ്പാക്കും; വാഹന വ്യവസായത്തിന് ശക്തി പകരുക ലക്ഷ്യം

പൂർണ എൽഇഡി ലൈറ്റിംഗ്, റോഡ്, റെയിൻ എന്നിങ്ങനെ രണ്ട് റൈഡിംഗ് മോഡുകൾ, ബ്ലൂടൂത്ത് പ്രാപ്തമാക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എബിഎസ്, സ്വിച്ച് ചെയ്യാവുന്ന ട്രാക്ഷൻ കൺട്രോൾ സിസ്റ്റം എന്നിവ ബൈക്കുകളിലെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

ബിഎംഡബ്ല്യുവിന്റെ F900 2020 മെയ് മാസത്തിലാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്. രണ്ട് ബൈക്കുകളും സമ്പൂർണ ബിൽറ്റ്-അപ്പ് യൂണിറ്റായാണ് (CBU) രാജ്യത്ത് വിൽപ്പനയ്ക്ക് എത്തുന്നത്. ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലർ നെറ്റ്‌വർക്ക് വഴിയാണ് ബൈക്കുകൾ ലഭ്യമാകുന്നതും.

F 900 R, F 900 XR പ്രീമിയം സൂപ്പർ ബൈക്കുകൾ സ്റ്റാൻഡേർഡ് വാറണ്ടിയോടെ മൂന്ന് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്ററുകർ വാഗ്ദാനം ചെയ്യുന്നു എന്നതും ഉടമസ്ഥാവകാശം എളുപ്പമാക്കുന്നു. കൂടാതെ വാറന്റി രണ്ട് വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷനുമുണ്ട്.