ബിഎസ്-VI 650GT മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് സിഎഫ്മോട്ടോ

ഇന്ത്യൻ വിപണിയിൽ ബിഎസ്-VI മോഡലുകളുമായി കളംനിറയാൻ ഒരുങ്ങുകയാണ് ചൈനീസ് മോട്ടോർസൈക്കിൾ നിർമാതാക്കളായ സിഎഫ്മോട്ടോ. മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററായ 650GT-യുടെ പരിഷ്ക്കരിച്ച പതിപ്പായിരിക്കും അധികം വൈകാതെ നിരത്തിലെത്തുക.

ബിഎസ്-VI 650GT മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് സിഎഫ്മോട്ടോ

ഇതിന്റെ ഭാഗമായി സ്‌പോർട്‌സ് ടൂററായ 650GT ബിഎസ്-VI പതിപ്പിന്റെ പുതിയ ടീസർ ചിത്രവും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. സ്റ്റൈലിംഗിൽ സിഫ്മോട്ടോ കാര്യമായ മാറ്റങ്ങളൊന്നും തന്നെ നടപ്പിലാക്കാൻ സാധ്യതയില്ല.

ബിഎസ്-VI 650GT മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് സിഎഫ്മോട്ടോ

ആയതിനാൽ സി‌എഫ്‌മോട്ടോ 650GT മുൻ‌ഗാമിയിൽ നിന്ന് അതേ ഡിസൈനും സവിശേഷതകളും നിലനിർത്താനാണ് സാധ്യത. ബി‌എസ്-VI നിലവാരത്തിലേക്ക് ഉയർത്തിയ സ്‌പോർട്‌സ് ടൂറർ ഒരു ഫുൾ-ഫെയറിംഗ് ഡിസൈൻ തന്നെയാണ് മുമ്പോട്ടു കൊണ്ടുപോവുക.

MOST READ: ഹൈനസ് CB350 മോഡലിനും ഇനി അധികം മുടക്കണം, വില വർധനവ് 3,405 രൂപയോളം

ബിഎസ്-VI 650GT മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് സിഎഫ്മോട്ടോ

അതോടൊപ്പം തന്നെ ക്രമീകരിക്കാവുന്ന വിൻഡ്‌സ്ക്രീൻ, യുഎസ്ബി ചാർജിംഗ് പോർട്ട്, 12 വാൾട്ട് സോക്കറ്റ്, പൂർണ എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്പ്ലിറ്റ്-സ്റ്റൈൽ സീറ്റ് എന്നിവയെല്ലാം മിഡിൽവെയ്റ്റ് സ്‌പോർട്‌സ് മോട്ടോർസൈക്കിളിന്റെ പ്രത്യേകതകളാകും.

ബിഎസ്-VI 650GT മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് സിഎഫ്മോട്ടോ

ബൈക്കിന്റെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ടെലിസ്ക്കോപിക് ഫോർക്കുകളും അസമമായി മൗണ്ട് ചെയ്ത പിൻ മോണോ-ഷോക്കും നിലനിർത്തും. ബ്രേക്കിംഗിനായി മുന്നിൽ ഇരട്ട റോട്ടറുകളും പിന്നിൽ ഒരു ഡിസ്കും ഉൾപ്പെടും.

MOST READ: 24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

ബിഎസ്-VI 650GT മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് സിഎഫ്മോട്ടോ

മുൻഗാമിയെപ്പോലെ തന്നെ 650GT ബിഎസ്-VI കൺസെപ്റ്റ് ബ്ലൂ, നെബുല ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളിൽ തന്നെയായരിക്കും വാഗ്‌ദാനം ചെയ്യുക. മെക്കാനിക്കൽ സവിശേഷതകളിൽ 649.3 സിസി, ഇരട്ട സിലിണ്ടർ, ലിക്വിഡ്-കൂൾഡ് എഞ്ചിനും ബൈക്ക് നിലനിർത്തും.

ബിഎസ്-VI 650GT മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് സിഎഫ്മോട്ടോ

പവർ, ടോർഖ് കണക്കുകൾ ബിഎസ്-IV മോഡലിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കില്ല. എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്സുമായി തന്നെയാകും ജോടിയാക്കുക. നേരത്തെ 9000 rpm-ൽ 62.54 bhp കരുത്തും 7000 rpm-ൽ 58.5 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ എഞ്ചിൻ പ്രാപ്‌തമായിരുന്നു.

MOST READ: ഹാർലിയിൽ ചുറ്റികറങ്ങി മമ്ത; വീഡിയോ വൈറൽ

ബിഎസ്-VI 650GT മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് സിഎഫ്മോട്ടോ

ഇന്ത്യയിൽ 300NK നേക്കഡ് സ്പോർട്‌സ് മോഡലിന്റെ വിലയും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ബി‌എസ്-IV മോഡലിന്റെ അതേ എക്‌സ്‌ഷോറൂം വിലയിലാണ് പുതുക്കിയ ബിഎസ്-VI പതിപ്പിനെയും കമ്പനി പരിചയപ്പെടുത്തിയത്.

ബിഎസ്-VI 650GT മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് സിഎഫ്മോട്ടോ

ആയതിനാൽ തന്നെ 650GT മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററിനും സമാനമായ വിലനിർണയ തന്ത്രമായിരിക്കും സി‌എഫ്‌മോട്ടോ പിന്തുടരുക. അതായത് 5.49 ലക്ഷം രൂപ തന്നെയായിരിക്കും മോട്ടോർസൈക്കിളിനായി ഇനിയും മുടക്കേണ്ടി വരികയെന്ന് സാരം.

ബിഎസ്-VI 650GT മിഡിൽവെയ്റ്റ് സ്‌പോർട്‌സ് ടൂററും വിപണിയിലേക്ക്, ബുക്കിംഗ് ആരംഭിച്ച് സിഎഫ്മോട്ടോ

മോട്ടോർസൈക്കിളിനായുള്ള ഓൺലൈൻ ബുക്കിംഗും കമ്പനിയുടെ വെബ്‌സൈറ്റിലൂടെ ആരംഭിച്ചിട്ടുണ്ട്. അധികം വൈകാതെ തന്നെ പുതുക്കിയ സി‌എഫ്‌മോട്ടോ 650GT ടൂററിനെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് സാധ്യത.

Most Read Articles

Malayalam
കൂടുതല്‍... #സിഎഫ് മോട്ടോ #cfmoto
English summary
CFMoto Teased BS6 650GT Middleweight Sports Tourer Launch Soon. Read in Malayalam
Story first published: Friday, May 7, 2021, 13:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X