24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

ഐതിഹാസിക ജർമൻ ബ്രാൻഡായ മെർസിഡീസ് ബെൻസിന്റെ ആദ്യ കാല മോഡലുകളിൽ പ്രധാനിയായിരുന്നു 600 എന്ന അത്യാഢംബര കാർ. 1963 മുതൽ 1981 വരെ വിപണിയിൽ എത്തിയരുന്ന ഏറ്റവും ചെലവേറിയ ഉൽപ്പന്നങ്ങളിലൊന്നായിരുന്നു ഈ കാർ എന്നതും ശ്രദ്ധേയമാണ്.

24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

1963 നും 1981 നും ഇടയിൽ ജർമ്മൻ മാർക്ക് നിർമ്മിച്ച അൾട്രാ-ആഢംബര കാറുകളുടെ എലൈറ്റ് ലൈനാണ് W100 എന്നറിയപ്പെടുന്നത്. ലളിതമായി പറഞ്ഞാൽ 600 ഏറ്റവും പുതിയ മെയ്ബാക്ക് ശ്രേണിയുടെ മുൻഗാമിയായിരുന്നു.

24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

ഇപ്പോൾ അതിന്റെ മുൻഗാമിയായി പ്രതിനിധീകരിക്കുന്ന മേബാക്ക് ശ്രേണി നിലവിൽ വിപണിയിൽ ലഭ്യമാണ്. ഷോർട്ട് വീൽബേസ് സെഡാൻ, ലോംഗ് വീൽബേസ് പുൾമാൻ ലിമോസിൻ എന്നീ രണ്ട് വേരിയന്റുകളിൽ മെർസിഡീസ് ബെൻസ് 600 ലോകമെമ്പാടുമായി എത്തുന്നുമുണ്ട്.

MOST READ: കൊവിഡ് രണ്ടാംതരംഗം; ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റും വിപണിയിൽ എത്താൻ വൈകും

24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

ലോംഗ് വീൽബേസ് ഫോർ-ഡോർ പുൾമാൻ ലിമോസിന്റെ ഒരു പുനർനിർമിച്ച അതായത് കസ്റ്റമൈസ് ചെയ്‌ത ഒരു മോഡലിനെയാണ് ഇവിടെ പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്. മെറ്റാലിക് പെർമട്ട് വെയ്സ് കളർ ഓപ്ഷൻ ഉപയോഗിച്ച് കിടിലനായാണ് ഈ വാഹനം പുനസ്ഥാപിച്ചിരിക്കുന്നത്.

24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

ഇത് അതിന്റെ പ്രീമിയം പ്രൊഫൈലിലേക്ക് കൂടുതൽ സവിശേഷതകളും ചേർക്കുന്നുണ്ട്. ആറ് ഡോറുകളുള്ള ലിമോയ്ക്ക് രണ്ട് ഡോറുകളിൽ ഫോർവേഡ് ഫേസിംഗ് ജമ്പ് സീറ്റുകളും റിയർ ബെഞ്ച് സീറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്.

MOST READ: 7 സീരീസ് ടു ടോൺ സ്പെഷ്യൽ എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

70 കളിലെ സമ്പന്നരുടെയും ലോകപ്രശസ്തരായ സെലിബ്രിറ്റികളുടെയും പ്രിയപ്പെട്ട വാഹനമായിരുന്നു 600 സീരീസുകൾ. ഇന്നത്തെ നിലവാരത്തിൽ, 600 ലാൻ‌ഡ്‌ലെറ്റ് അപൂർവമായ കലാസൃഷ്ടികളായി കണക്കാക്കപ്പെടുന്നു.

24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

മാത്രമല്ല ഈ ലോംഗ് വീൽബേസ് ഫോർ-ഡോർ പുൾമാൻ ലിമോസിന്റെ 59 യൂണിറ്റുകൾ മാത്രമാണ് മെർസിഡീസ് അന്ന് നിർമിച്ചതും. ചിത്രങ്ങളിലുള്ള 1975 ലെ മെർസിഡീസ് ബെൻസ് 600 പുൾമാൻ ഒരു ആധുനിക മെയ്ബാക്ക് പോലെ കാണുന്നതിനായാണ് ഇതിന്റെ ഉടമ ഇപ്പോൾ പരിഷ്ക്കരിച്ചിരിക്കുന്നത്.

MOST READ: സ്ട്രീറ്റ് റേസർ ലുക്കിൽ പരിഷ്കരിച്ച മാരുതി ബലേനോ

24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

മെയ്ബാക്ക് 62 ലിമോസിൻ-പ്രചോദിത പനോരമിക് മേൽക്കൂരയും ഇൻസ്ട്രുമെന്റ് യൂണിറ്റുകളും കാറിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇന്നത്തെ കസ്റ്റമൈസ് ചെയ്‌ത ബാക്കി കാറുകളിൽ നിന്ന് വേറിട്ട് നിർത്തുന്നതിന് മറ്റ് നിരവധി പ്രീമിയം ഹൈലൈറ്റുകളും പുൾമാന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

ഹീറ്റഡ് വെന്റിലേറ്റഡ് സീറ്റുകൾ, ആംബിയന്റ് ലൈറ്റിംഗ്, ഡോൾബി ഓഡിയോ, വലിയ ഡിവിഡി സ്ക്രീൻ, ഫ്രണ്ട്, റിയർ ക്യാമറകൾ, ബ്ലൂടൂത്ത്, ഫ്രിഡ്ജിനൊപ്പം ഒരു മിനിബാർ എന്നിവയും അതിലേറെയും സവിശേഷതകൾ പുൾമാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

മെർസിഡീസ് ബെൻസ് ക്ലാസിക്, ഡൈംലർ എജി എന്നിവർ 2007 ലാണ് ഈ സ്റ്റാൻഡേർഡ് 600 പുൾമാന്റെ റിസ്റ്റോറേഷൻ ആരംഭിക്കുന്നത്. ഇതിനെ പുൾമാൻ മേബായ്ക്കായി മാറ്റാൻ ഏഴ് വർഷവും 3.23 മില്യൺ ഡോളറും ഏകദേശം 24.10 കോടി രൂപയാണ് ചെലവായത്.

24.10 കോടി രൂപ മുടക്കിയൊരു മെർസിഡീസ് കാർ, 600 പുൾമാൻ ലിമോസിനെ പരിചയപ്പെടാം

6.3 ലിറ്റർ V8 എഞ്ചിനാണ് റെസ്റ്റോ മോഡ്ഡ് കാറിന്റെ ഹൃദയം. ഇത് 250 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. പിൻ വീലുകളിലേക്ക് പവർ അയയ്ക്കുമ്പോൾ എഞ്ചിൻ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Resto-Modded Mercedes-Benz 600 Pullman Limousine Worth INR 24.10 Crores. Read in Malayalam
Story first published: Sunday, May 2, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X