7 സീരീസ് ടു ടോൺ സ്പെഷ്യൽ എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

അത്യാഢംബര പ്രീമിയം സെഡാനായ 7 സീരീസിന്റെ സ്പെഷ്യൽ എഡിഷൻ മോഡലിനെ 2021 ഓട്ടോ ഷാങ്ഹായിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു. സവിശേഷമായ കാഷ്മീർ സിൽവർ മെറ്റാലിക്കും അവെൻ‌ചുറൈൻ റെഡ് മെറ്റാലിക് എന്നീ കളറുകൾ സമന്വയിപ്പിച്ചിരിക്കുന്ന പുതിയ കളർ ഓപ്ഷനാണ് വാഹനത്തിന്റെ പ്രധാന ആകർഷണം.

7 സീരീസ് ടു ടോൺ സ്പെഷ്യൽ എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

6.6 ലിറ്റർ V12 എഞ്ചിനാണ് 7 സീരീസിന്റെ സ്പെഷ്യൽ എഡിഷന് തുടിപ്പേകുന്നത്. നിരവധി അന്താരാഷ്ട്ര വിപണികളിൽ 7 സീരീസിന്റെ മുകളിൽ ഇരിക്കുന്ന M760Li xDrive വേരിയന്റ് ഉപയോഗിക്കുന്ന അതേ എഞ്ചിനാണിത്.

7 സീരീസ് ടു ടോൺ സ്പെഷ്യൽ എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

ഇത് പരമാവധി 577 bhp കരുത്തും 850 Nm torque ഉം ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.ബെസ്പോക്ക് പെയിന്റ് സ്കീം ചൈനീസ് വിപണിക്കായി മാത്രമാണ് ബിഎംഡബ്ല്യു അവതരിപ്പിക്കുന്നത്. ഇതിന്റെ വെറും 25 യൂണിറ്റുകൾ മാത്രമേ കമ്പനി നിർമിക്കുകയുള്ളൂ എന്നകാര്യവും ശ്രദ്ധേയമാണ്.

MOST READ: യുവ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും അവരുടെ പുത്തൻ കാറുകളും

7 സീരീസ് ടു ടോൺ സ്പെഷ്യൽ എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളുടെ പ്രവണത ഇപ്പോൾ കുറേ വർഷങ്ങളായി നിലനിൽക്കുന്നുണ്ടെങ്കിലും ഫിനിഷുകൾ കൃത്യമായിരിക്കുമ്പോൾ ആഢംബര ക്ലാസ് വാഹനങ്ങളിൽ ഇത് കൂടുതൽ അനുയോജ്യമാകും.

7 സീരീസ് ടു ടോൺ സ്പെഷ്യൽ എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

ബി‌എം‌ഡബ്ല്യു 7 സീരീസ് മെർസിഡീസ് ബെൻസ് എസ്-ക്ലാസുമായാണ് മാറ്റുരയ്ക്കുക. എന്നാൽ ജനപ്രീതിയുടെ കാര്യത്തിൽ മെർസിഡീസിന്റെ മോഡൽ എപ്പോഴും ഒരുപടി മുന്നിലായിരിക്കും എന്നതിൽ സംശയമൊന്നുമില്ല.

MOST READ: പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ

7 സീരീസ് ടു ടോൺ സ്പെഷ്യൽ എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

കൂടുതൽ ആഗ്രഹിക്കുന്നവർക്കായി മെർസിഡീസ്-മെയ്ബാക്ക് സീരീസുകളും തെരഞ്ഞെടുക്കാം. മെർസിഡീസ്-മെയ്‌ബാക്ക് മോഡലുകൾ റോൾസ് റോയ്‌സുമായി മത്സരം സൃഷ്ടിക്കുമ്പോൾ 7 സീരീസ് ടു-ടോൺ ഒരു പെയിന്റ് സ്കീം ഉപയോഗിച്ച് സമാനമായ പ്രകടനമാണ് പ്രതീക്ഷിക്കുന്നതും.

7 സീരീസ് ടു ടോൺ സ്പെഷ്യൽ എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

ബി‌എം‌ഡബ്ല്യു 7 സീരീസ് ടു-ടോൺ സ്പെഷ്യൽ എഡിഷനിലെ നിറങ്ങളെ ഷോൾഡർ-ലൈനിലാണ് വിഭജിക്കുന്നത്. ബോണറ്റ്, വിംഗ് മിററുകൾ, പില്ലറുരകൾ, മേൽക്കൂര എന്നിവയ്ക്കുള്ള സിൽവർ മെറ്റാലിക് ഫിനിഷ് സൂക്ഷ്മവും പ്രീമിയം അപ്പീലുമാണ് സമ്മാനിച്ചിരിക്കുന്നത്.

MOST READ: റൂഫില്‍ ടെന്റുമായി മഹീന്ദ്ര ഥാര്‍; പ്രവര്‍ത്തനം വ്യക്തമാക്കി വീഡിയോ

7 സീരീസ് ടു ടോൺ സ്പെഷ്യൽ എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

അത് വാഹനത്തിന്റെ വലിയ വീലുകളുമായി നന്നായി ഇഴുകിച്ചേരുന്നുമുണ്ട്. മാത്രമല്ല മുൻവശത്ത് കാണപ്പെടുന്ന ചുവന്ന മെറ്റാലിക് പെയിന്റ് ഹെഡ്‌ലാമ്പുകൾക്ക് താഴെയായുള്ള ഭാഗത്തേക്കാണ് വ്യാപിക്കുന്നത്.

7 സീരീസ് ടു ടോൺ സ്പെഷ്യൽ എഡിഷൻ മോഡലുമായി ബിഎംഡബ്ല്യു

ഗ്രില്ലിന്റെ അടിഭാഗത്തും വശങ്ങളിലും പിൻഭാഗത്തിനും പുറമെ ബമ്പർ ഏരിയയും ഈ നിറത്തിന് ഒരു കാറിനെ ബാക്കിയുള്ള മോഡലുകളിൽ നിന്ന് വേറിട്ടു നിർത്താൻ കഴിയുന്നതിന്റെ മറ്റൊരു ഉദാഹരണമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Unveiled The All-New 7 Series Two-Tone Special Edition. Read in Malayalam
Story first published: Friday, April 30, 2021, 12:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X