കൊവിഡ് രണ്ടാംതരംഗം; ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റും വിപണിയിൽ എത്താൻ വൈകും

കൊവിഡ് രണ്ടാംതരംഗത്തെ തുടർന്ന് രാജ്യത്ത് പലയിടത്തും നടപ്പിലാക്കിയിരിക്കുന്ന നിന്ത്രണങ്ങളും മറ്റും കാരണം അഞ്ച് സീറ്റർ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയുടെ അവതരണം മാറ്റിവെച്ച് ഫോക്‌സ്‌വാഗൺ.

കൊവിഡ് രണ്ടാംതരംഗം; ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റും വിപണിയിൽ എത്താൻ വൈകും

പുതുക്കിയ മോഡലിന്റെ അരങ്ങേറ്റം 2021 ജൂണിലേക്കാണ് ജർമൻ ബ്രാൻഡ് മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഫെയ്‌സ്‌ലിഫ്റ്റ് ടിഗുവാനെ കമ്പനി ഇന്ത്യയിൽ പ്രദർശിപ്പിച്ചത്. തുടർന്ന് മെയ് മാസത്തോടു കൂടി എസ്‌യുവി വിപണിയിൽ എത്തുമെന്നും പ്രതീക്ഷിച്ചു.

കൊവിഡ് രണ്ടാംതരംഗം; ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റും വിപണിയിൽ എത്താൻ വൈകും

രാജ്യത്ത് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ ഡീസൽ എഞ്ചിനുകളിൽ നിന്ന് പുറത്തുകടന്ന ഫോക്‌സ്‌വാഗൺ പുതിയ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിൽ 2.0 ലിറ്റര്‍ ടിഎസ്ഐ പെട്രോള്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്.

MOST READ: പുതിയ മാറ്റങ്ങളുമായി ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം S വേരിയന്റ് എത്തുന്നു

കൊവിഡ് രണ്ടാംതരംഗം; ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റും വിപണിയിൽ എത്താൻ വൈകും

അതോടൊപ്പം മുൻഗാമിയിൽ നിന്നും സൂക്ഷ്മമായ കോസ്‌മെറ്റിക് മാറ്റങ്ങളും ഫീച്ചർ അപ്ഡേറ്റും അവതരിപ്പിക്കും. ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് ഒരു ക്ലീനർ ഗ്രിൽ, പുതിയ ഫോക്‌സ്‌വാഗൺ ലോഗോ, പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ മാട്രിക്സ് എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും എന്നിവയെല്ലാം അവതരിപ്പിക്കുന്നു.

കൊവിഡ് രണ്ടാംതരംഗം; ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റും വിപണിയിൽ എത്താൻ വൈകും

കൂടാതെ പുതിയ 18 ഇഞ്ച് അലോയ് വീലുകൾ, ഫോക്സ് എക്‌സ്‌ഹോസ്റ്റ് ടിപ്പുകൾ, പുതിയ നൈറ്റ് ബ്ലൂ ഷേഡ് എന്നിവയും എസ്‌യുവിയുടെ മാറ്റങ്ങളിൽ ഉൾക്കൊള്ളുന്നുണ്ട്. എന്നാൽ ക്യാബിൻ പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് സമാനമായിരിക്കും.

MOST READ: പെർഫോമൻസ് നിരയിലെ കേമൻ, പുതിയ 2021 i30 N ലൈൻ മോഡലുമായി ഹ്യുണ്ടായി

കൊവിഡ് രണ്ടാംതരംഗം; ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റും വിപണിയിൽ എത്താൻ വൈകും

പക്ഷേ ചില ചെറിയ നവീകരണങ്ങളോടെ ഇവയുടെ പുതുമ നിലനിർത്താനും കമ്പനി ശ്രമിച്ചിട്ടുണ്ട്. പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ, ആംബിയന്റ് ലൈറ്റിംഗ്, ടച്ച് അധിഷ്ഠിത എസി കൺട്രോളുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയെല്ലാം എസ്‌യുവിക്ക് ലഭിക്കും.

കൊവിഡ് രണ്ടാംതരംഗം; ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റും വിപണിയിൽ എത്താൻ വൈകും

മറ്റ് സവിശേഷതകൾ മുൻ മോഡലിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകും. അതിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, പവർഡ് ഡ്രൈവർ സീറ്റ്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ആറ് എയർബാഗുകൾ എന്നിവ ഫോക്‌സ്‌വാഗൺ വാഗ്‌ദാനം ചെയ്യും.

MOST READ: മുഖംമിനുക്കി ഡിസ്‌കവറിയുടെ പുതിയ പതിപ്പ്, കൂടുതൽ വിവരങ്ങൾ പുറത്ത്

കൊവിഡ് രണ്ടാംതരംഗം; ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റും വിപണിയിൽ എത്താൻ വൈകും

ഏറ്റവും പ്രധാനപ്പെട്ട മാറ്റം പുതിയ 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിന്റെ സാന്നിധ്യമാണ്. ഇത് പരമാവധി 190 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

കൊവിഡ് രണ്ടാംതരംഗം; ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റും വിപണിയിൽ എത്താൻ വൈകും

ഫോക്‌സ്‌വാഗന്റെ 4-മോഷൻ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും എസ്‌യുവിയിൽ വാഗ്ദാനം ചെയ്യും. 2021 ഫോക്‌സ്‌വാഗൺ ടിഗുവാൻ പുതുതായി പുറത്തിറക്കിയ സിട്രൺ C5 എയർക്രോസിനൊപ്പം ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ എന്നിവയുടെ ടോപ്പ് എൻഡ് വേരിയന്റുകളുമായും മത്സരിക്കും.

കൊവിഡ് രണ്ടാംതരംഗം; ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റും വിപണിയിൽ എത്താൻ വൈകും

2021 ടിഗുവാന്‍ ഫെയ്‌സ്‌ലിഫ്റ്റും അതേ MQB പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുകയും പ്രാദേശികമായി ഒത്തുചേരുകയും ചെയ്യും. ഏകദേശം 28 ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്ന എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Volkswagen Delayed The 5-Seater Tiguan Facelift Launch To June 2021. Read in Malayalam
Story first published: Friday, April 30, 2021, 17:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X