പുതിയ മാറ്റങ്ങളുമായി ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം S വേരിയന്റ് എത്തുന്നു

ഇന്ത്യൻ വിപണിയിലെ ഫോർഡിന്റെ സുപ്രധാന മോഡലാണ് ഇക്കോസ്പോർട്ട് കോംപാക്‌ട് എസ്‌യുവി. കമ്പനിയുടെ വിൽപ്പനയുടെ പകുതിയും സംഭാവന ചെയ്യുന്നതും ഈ മിടുക്കനാണ്. സമീപകാലത്ത് സെഗ്മെന്റിലേക്ക് പുത്തൻ മോഡലുകൾ കടന്നുവന്നതോടെ പല പല പരിഷ്ക്കാരങ്ങളോടെ വാഹനത്തെ വേറിട്ടു നിർത്താനാണ് കമ്പനി ശ്രമിക്കുന്നത്.

പുതിയ മാറ്റങ്ങളുമായി ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം S വേരിയന്റ് എത്തുന്നു

അതിന്റെ ഭാഗമായി ജനുവരിയിൽ പുതുക്കിയ ഇക്കോസ്പോർട്ടിനെ ഫോർഡ് പുറത്തിറക്കിയിരുന്നു. അപ്‌ഡേറ്റുചെയ്‌ത മോഡലിൽ ടൈറ്റാനിയം വേരിയന്റിൽ സ്റ്റാൻഡേർഡായി സൺറൂഫ് കമ്പനി കൂട്ടിച്ചേർക്കുകയായിരുന്നു.

പുതിയ മാറ്റങ്ങളുമായി ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം S വേരിയന്റ് എത്തുന്നു

തുടർന്ന് ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീലില്ലാതെ വരുന്ന പുതിയ SE വേരിയന്റിനെയും എസ്‌യുവിക്ക് ലഭിച്ചു. അങ്ങനെ കുഞ്ഞൻ പരിഷ്ക്കാരങ്ങളുമായി ഇക്കോസ്പോർട്ടിനെ വേറിട്ടുനിർത്താനുള്ള കഠിന പ്രയത്നത്തിലാണ് ഫോർഡ്.

MOST READ: സബ്‌സ്‌ക്രിപ്‌ഷൻ‌, ലീസിംഗ് പദ്ധതികൾ‌ അവതരിപ്പിക്കാൻ തയാറെടുത്ത് കിയ ഇന്ത്യ‌

പുതിയ മാറ്റങ്ങളുമായി ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം S വേരിയന്റ് എത്തുന്നു

ഇതിന്റെ ഭാഗമായി ഇക്കോസ്പോർട്ട് കോംപാക്‌ട് എസ്‌യുവിയുടെ ടൈറ്റാനിയം S വേരിയന്റിന് ഫോർഡ് ഉടൻ പുതിയ പരിഷ്ക്കാരങ്ങൾ സമ്മാനിക്കാൻ ഒരുങ്ങുകയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പുതിയ മാറ്റങ്ങളുമായി ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം S വേരിയന്റ് എത്തുന്നു

പുതുക്കിയ ഫ്രണ്ട് ബമ്പർ, പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ അലോയ് വീലുകൾ എന്നിവയുടെ രൂപത്തിൽ 2021 ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം S വേരിയന്റിന് കുറച്ച് ഡിസൈൻ മാറ്റങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പുതുതലമുറ സ്കോഡ ഫാബിയിയുടെ ഇന്റീരിയർ വെളിപ്പെടുത്തി സ്കെച്ചുകൾ പുറത്ത്

പുതിയ മാറ്റങ്ങളുമായി ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം S വേരിയന്റ് എത്തുന്നു

എൽ‌ഇഡി ഡി‌ആർ‌എല്ലുകൾ ഹെഡ്‌ലാമ്പ് യൂണിറ്റിന് താഴെയായാകും ഇത്തവണ സ്ഥാപിക്കുക. ഈ വകഭേദത്തിന്റെ ക്യാബിനും പുതിയ സവിശേഷതകളോടെ ഒന്ന് മിനുക്കുമെന്നാണ് സൂചന. എസ്‌യുവിക്ക് ഒരു പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമായിരിക്കും ഫോർഡ് കൂട്ടിച്ചേർക്കുക.

പുതിയ മാറ്റങ്ങളുമായി ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം S വേരിയന്റ് എത്തുന്നു

അത് ആധുനിക കണക്റ്റിവിറ്റി സവിശേഷതകളെ പിന്തുണയ്‌ക്കും. ഇവയ്ക്ക് പുറമെ ആദ്യകാല സബ്-4 മീറ്റർ എസ്‌യുവിയായി ഇക്കോസ്പോർട്ടിന് മറ്റ് മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും ഫോർഡ് വാഗ്‌ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

MOST READ: തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ വില വര്‍ധനവുമായി ബിഎംഡബ്ല്യു

പുതിയ മാറ്റങ്ങളുമായി ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം S വേരിയന്റ് എത്തുന്നു

1.5 ലിറ്റർ 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടിഡിഐ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ തന്നെ ഫോഡ് ഇക്കോസ്പോർട്ട് ഇനിയും തുടരും. പെട്രോൾ യൂണിറ്റ് പരമാവധി 121 bhp കരുത്തിൽ 150 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പുതിയ മാറ്റങ്ങളുമായി ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം S വേരിയന്റ് എത്തുന്നു

മറുവശത്ത് ഡീസൽ എഞ്ചിൻ 99 bhp പവറും 215 Nm torque ഉം വികസിപ്പിക്കാൻ പ്രാപ്‌തമാണ്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് സ്റ്റാൻഡേർഡായി ലഭ്യമാകുമ്പോൾ പെട്രോൾ എഞ്ചിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷണലായി ലഭിക്കും.

Most Read Articles

Malayalam
English summary
Ford Will Update EcoSport Titanium S Variant Soon. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X