തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ വില വര്‍ധനവുമായി ബിഎംഡബ്ല്യു

തെരഞ്ഞെടുത്ത മോഡലുകളുടെ വില ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പുതുക്കി. 3 സീരീസ്, 2 സീരീസ് ഗ്രാന്‍ കൂപ്പെ, XI, X3, X4, X5, X7 എന്നിവയ്ക്കാണ് വില വര്‍ദ്ധനവ് ലഭിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ വില വര്‍ധനവുമായി ബിഎംഡബ്ല്യു

കൂടാതെ ഈ മോഡലുകളുടെ എല്ലാ പുതിയ വിലകളും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വിലകള്‍ 2021 ഏപ്രില്‍ 8 മുതല്‍ പ്രാബല്യത്തില്‍ വന്നതായും കമ്പനി അറിയിച്ചു. ബ്രാന്‍ഡില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ സെഡാന്‍ - 2 സീരീസ് ഗ്രാന്‍ കൂപ്പെയ്ക്ക് അതിന്റെ ആദ്യത്തെ വില വര്‍ദ്ധനവാണ് ലഭിക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ വില വര്‍ധനവുമായി ബിഎംഡബ്ല്യു

220d സ്‌പോര്‍ട്‌സ്‌ലൈന്‍, 220im സ്പോര്‍ട്സ് മോഡലുകള്‍ക്ക് ഇപ്പോള്‍ യഥാക്രമം 80,000 രൂപയും 60,000 രൂപയുമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. അതേസമയം അടുത്തിടെ സമാരംഭിച്ച 220i സ്പോര്‍ട്ട് ട്രിം അതിന്റെ ആമുഖ വില നിലനിര്‍ത്തുന്നുവെന്ന് കമ്പനി അറിയിച്ചു.

MOST READ: ID.4 ഇലക്‌ട്രിക്കിന്റെ പെർഫോമൻസ് GTX വേരിയന്റിനെ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ വില വര്‍ധനവുമായി ബിഎംഡബ്ല്യു

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഉപയോഗിച്ചാണ് 3 സീരീസ് വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ വേരിയന്റുകളായ 330i സ്പോര്‍ട്ട്, 330i M സ്പോര്‍ട്ട് എന്നിവയ്ക്ക് യഥാക്രമം 1,00,000 രൂപയും 60,000 രൂപയുമാണ് വില വര്‍ധനവ്.

തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ വില വര്‍ധനവുമായി ബിഎംഡബ്ല്യു

320d ലക്ഷ്വറി പതിപ്പിന്റെ വില ഇപ്പോള്‍ 60,000 രൂപയോളം ഉയര്‍ന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍, 320d സ്പോര്‍ട്ട് ട്രിം ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

MOST READ: ഇന്ത്യയ്ക്കായി ഷോട്ട്ഗൺ ഒരുങ്ങുന്നു; പുത്തൻ മോഡലിനായി ട്രേഡ്മാർക്ക് ഫയൽ ചെയ്ത് റോയൽ എൻഫീൽഡ്

തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ വില വര്‍ധനവുമായി ബിഎംഡബ്ല്യു

എസ്‌യുവികളിലേക്ക് വന്നാല്‍ X1, എക്‌സ്‌ഡ്രൈവ് 20i സ്പോര്‍ട് X, എക്‌സ്‌ഡ്രൈവ് 20 xലൈന്‍ എന്നിവയ്ക്ക് യഥാക്രമം 1,30,000 രൂപയും 90,000 രൂപയും കമ്പനി വര്‍ധിപ്പിച്ചു. ഓയില്‍ ബര്‍ണര്‍ എക്‌സ്‌ഡ്രൈവ് 20d xലൈന്‍ പതിപ്പിന് 1,10,000 രൂപയാണ് വര്‍ധിച്ചത്.

തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ വില വര്‍ധനവുമായി ബിഎംഡബ്ല്യു

X3-ന്റെ വിലയിലാണ് വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. എക്‌സ്‌ഡ്രൈവ് 30i സ്‌പോര്‍ട്ട് X പതിപ്പിന് 1,00,000 രൂപ വരെയും, എക്‌സ്‌ഡ്രൈവ് 30i ലക്ഷ്വറി ലൈന്‍ പതിപ്പില്‍ 90,000 രൂപ വരെയുമാണ് കമ്പനി വര്‍ധിപ്പിച്ചിരിക്കുന്നത്.

MOST READ: കൊവിഡ് ഭീതിയിൽ മാരുതി; വ്യാപനം തുടർന്നാൽ വാഹനങ്ങളുടെ ഡിമാൻഡ് കുറയാൻ സാധ്യത എന്ന് ആർ‌സി ഭാർ‌ഗവ

തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ വില വര്‍ധനവുമായി ബിഎംഡബ്ല്യു

എക്‌സ്‌ഡ്രൈവ് 20d ലക്ഷറി ലൈനില്‍ 1,20,000 രൂപയും വര്‍ധിച്ചു. അതുപോലെ, X4- ന്റെ വില മാറ്റങ്ങളില്‍, എക്‌സ്‌ഡ്രൈവ് 30i M സ്‌പോര്‍ട്ട് X പതിപ്പിന് 80,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. എക്‌സ്‌ഡ്രൈവ് 30d M സ്‌പോര്‍ട്ട് X പതിപ്പില്‍ 1,00,000 രൂപയുടെയും വര്‍ധനവ് ഉണ്ടായി.

തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ വില വര്‍ധനവുമായി ബിഎംഡബ്ല്യു

X5 എസ്‌യുവിയുടെ രണ്ട് ഡീസല്‍ ട്രിമ്മുകള്‍ക്കും 1,00,000 രൂപ വില വര്‍ധനവ് ലഭിച്ചിട്ടുണ്ട്. അതേസമയം എക്സ്ഡ്രൈവ് 40i M സ്പോര്‍ട്ടിന് 60,000 രൂപ വരെ വില ഉയരും.

MOST READ: മണിക്കൂറുകൾക്കുള്ളിൽ വിറ്റഴിഞ്ഞ് 2021 ഹയാബൂസയുടെ ആദ്യ ബാച്ച്, ബുക്കിംഗും നിർത്തി

തെരഞ്ഞെടുത്ത മോഡലുകളില്‍ വന്‍ വില വര്‍ധനവുമായി ബിഎംഡബ്ല്യു

മുന്‍ ഷോറൂം വിലകളില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധന മുന്‍നിര എസ്‌യുവി മോഡലായ X7- ന് ലഭിക്കുന്നു. എക്സ്ഡ്രൈവ് 40i M സ്പോര്‍ട്ടിന് 2.5 ലക്ഷം രൂപയും DPE, DPE സിഗ്‌നേച്ചര്‍ ഡീസല്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 2.90 ലക്ഷം രൂപയും 3.80 ലക്ഷം രൂപയും വരെ വില വര്‍ധിപ്പിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW India Announced Price Hikes In Selected Models. Read in Malayalam.
Story first published: Thursday, April 29, 2021, 17:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X